Follow Us On

15

January

2025

Wednesday

ചന്ദ്രയാന്‍ വിക്ഷേപണം: ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് മാര്‍ ആലഞ്ചേരി

ചന്ദ്രയാന്‍ വിക്ഷേപണം: ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് മാര്‍ ആലഞ്ചേരി

കൊച്ചി: രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി ചന്ദ്രയാന്‍ 3 വിജയകരമായി വിക്ഷേപിച്ച ബഹിരാകാശ ശാസ്ത്രജ്ഞരെ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിനന്ദിച്ചു. പരാജയത്തിന്റെ ഭൂതകാല അനുഭവങ്ങളും അതേത്തുടര്‍ന്നുണ്ടായ നിരാശയുമെല്ലാം വെടിഞ്ഞ് നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുപോയ നമ്മുടെ ശാസ്ത്രജ്ഞര്‍ പ്രശംസയര്‍ഹിക്കുന്നു. അവരുടെ സമര്‍പ്പണ ത്തോടും കഠിനാദ്ധ്വാനത്തോടും രാജ്യം മുഴുവന്‍ കടപ്പെട്ടിരിക്കുന്നു. ഈ വലിയ നേട്ടത്തിന് നമുക്കും ദൈവത്തിനു നന്ദിയര്‍പ്പിക്കാം. സങ്കീര്‍ത്തകന്‍ മനോഹരമായി വര്‍ണിച്ചതുപോലെ അതിസ മര്‍ത്ഥരായ നമ്മുടെ ശാസ്ത്രജ്ഞരുടെ സുവര്‍ണനേട്ടത്തിന്റെ ഈ നിമിഷത്തില്‍ നമ്മുടെ ഹൃദയങ്ങള്‍ നന്ദി നിറഞ്ഞതാകുന്നു. ”സ്വര്‍ഗം ദൈവമഹത്വത്തെ വര്‍ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാ ക്കുന്നു”(സങ്കീര്‍ത്തനം 19:1).

ആഹ്ലാദത്തിന്റെ ഈ നിമിഷങ്ങളില്‍ സൃഷ്ടിപരമായും ബൗദ്ധികപരമായും ദൈവം മനുഷ്യനില്‍ നിക്ഷേപിച്ചിട്ടുള്ള അതിബൃഹത്തായ കഴിവുകളെക്കുറിച്ച് നാം ബോധ്യമുള്ളവരാകണം. നമ്മുടെ അതിസമര്‍ത്ഥരായ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നതിനൊപ്പം ഇത്തരം അദ്ഭുതാവഹമായ കഴിവുകള്‍ മനുഷ്യനു നല്‍കിയ ദൈവത്തെയും നാം സ്തുതിക്കുന്നു. ദൗത്യത്തിന്റെ മുന്നോട്ടുള്ള വിജയത്തിനായും അതുവഴി മാനവകുലത്തിന്റെ നന്മയ്ക്കുതകുന്ന ഗവേഷണ ഫലങ്ങള്‍ ഉണ്ടാകട്ടെയെന്നും നമുക്കു പ്രാര്‍ത്ഥിക്കാം; കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പ്രസ്താവനയില്‍ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?