Follow Us On

15

January

2025

Wednesday

മണിപ്പൂര്‍ ജനതയ്ക്ക് ഐകദാര്‍ഢ്യവുമായി പ്രതിഷേധ റാലി

മണിപ്പൂര്‍ ജനതയ്ക്ക് ഐകദാര്‍ഢ്യവുമായി പ്രതിഷേധ റാലി

തൃശൂര്‍: മണിപ്പൂര്‍ കലാപത്തില്‍ വേദനയനുഭവിക്കുന്നവര്‍ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടത്തി. പ്രതിഷേധയോഗം സിബിസിഐ പ്രസിഡന്റും തൃശൂര്‍ മെത്രാപ്പോലീത്തയുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത ഉദ്ഘാടനം ചെയ്തു. ഭരണഘടന അനുവദിക്കുന്ന മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടരുതെന്നും വേദനിക്കുന്ന മണിപ്പൂര്‍ ജനതയ്‌ക്കൊപ്പം മുഴുവന്‍ ക്രൈസ്തവരുടെ പ്രാര്‍ത്ഥനയും പിന്തുണയും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യപ്രഭാഷണം നടത്തിയ ഫാ. ജോണ്‍സണ്‍ തേക്കടയില്‍ മണിപ്പൂരില്‍ നടന്നുകൊണ്ടിരിക്കുന്ന ഹൃദയഭേദകമായ ക്രൈസ്തവ ഉല്‍മൂലനത്തിന്റെ നേരില്‍ കണ്ട അനുഭവങ്ങള്‍ വളരെ വേദനയോടെ പങ്കുവെച്ചു. തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ റാലി ജോഷി വടക്കന് പേപ്പര്‍ പതാക കൈമാറി മോണ്‍. ജോസ് വെല്ലൂരാന്‍ ഫ്‌ളാഗ് ഓഫ് നടത്തി. ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത പ്രതിഷേധ റാലി ഫാ.സ്റ്റാന്‍ സ്വാമിനഗറില്‍ എത്തിയപ്പോള്‍ മാര്‍ ആന്‍ഡ് താഴത്ത് പതാക ഏറ്റുവാങ്ങി.

പ്രതിഷേധ റാലിക്ക് തൃശൂര്‍ രൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ സ്വാഗതമാശംസിച്ചു. മണിപ്പൂര്‍ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള ആദ്യ സമര്‍പ്പണ ഫണ്ട് ഷിന്റോ മാത്യു സിസ്റ്റര്‍ സോഫി പെരേപാടന് നല്‍കി നിര്‍വഹിച്ചു . എല്‍സി വിന്‍സെന്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  മോണ്‍. ജോസ് വല്ലൂരാന്‍, മോണ്‍. ജോസ് കോനിക്കര , ഫാ. വര്‍ഗീസ് കൂത്തൂര്‍ , ഫാ. ഫ്രാന്‍സിസ്  പള്ളിക്കുന്നത്ത്, ഫാ. സിംസണ്‍ ചിറമല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?