കൊച്ചി: കത്തോലിക്കാ സഭയില്‍ പുരോഹിത-സന്യാസ സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അക്കാര്യം തൊഴില്‍പോലെയാണ് കാണുന്നതെന്നും മറ്റുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമര്‍ശങ്ങള്‍ അപലപനീയമാണെന്ന് കെഎല്‍സിഎ സംസ്ഥാന സെക്രട്ടറിയേറ്റ്. കേരളത്തില്‍ ഭരണത്തിലിരിക്കുന്ന മുഖ്യപാര്‍ട്ടിയുടെ സെക്രട്ടറി എം. വി ഗോവിന്ദന്‍ മതവിശ്വാസങ്ങള്‍ സംബന്ധിച്ച് അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ പൊതു വേദിയില്‍ ഏതെങ്കിലും മതവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ അത് മതവിശ്വാ സികള്‍ക്ക് മുറിവുണ്ടാക്കുന്ന തരത്തില്‍ ആകാതിരിക്കുക എന്നത് സാമാന്യ മര്യാദയാണ്.
വിദേശത്ത് മാത്രമല്ല എല്ലായിടത്തും സന്യാസിനികള്‍ ആതുര ശുശ്രൂഷ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും മറ്റും സേവനം ചെയ്യുന്നുണ്ട്. അത് അവരുടെ സന്യാസ ജീവിതത്തിന്റെ ഭാഗമാണ്. എന്തൊക്കെയോ ധാരണകളുടെ അടിസ്ഥാനത്തില്‍ വിദേശ രാജ്യങ്ങളില്‍ പോയി വന്നതിന്റെ യാത്രാവിവരണം ആണെങ്കിലും കേള്‍ക്കുന്നവര്‍ക്ക് മുറിവുണ്ടാക്കുന്ന തരത്തില്‍ സാമാന്യവല്‍ക്കരിച്ച് പറയരുത്. വിശ്വാസ ജീവിതത്തിന്റെ ഒന്നാന്തരം മാതൃകകള്‍ പലയിടങ്ങളിലും ഉണ്ട.് ഒരു പക്ഷേ അദ്ദേഹം കാണാത്തതായിരിക്കും. ഒരിക്കല്‍ പറഞ്ഞു കഴിഞ്ഞത് വീണ്ടും ആവര്‍ത്തിച്ച് നിലപാട് ഉറപ്പിക്കുന്ന രീതി ഇക്കാര്യം ബോധപൂര്‍വ്വം പറഞ്ഞതാണ് എന്ന് വ്യക്തമാക്കുന്നു. ഒന്നുകില്‍ തെറ്റു ബോധ്യപ്പെട്ടു സ്വയം പ്രസ്താവന പിന്‍വ ലിക്കുക, അല്ലെങ്കില്‍ ബന്ധപ്പെട്ടവര്‍ അത് തിരുത്താന്‍ അദ്ദേഹത്തിന് നിര്‍ദ്ദേശം നല്‍കണമെന്ന് കെഎല്‍സിഎ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി, ട്രഷറര്‍ രതീഷ് ആന്റണി, വൈസ് പ്രസിഡന്റുമാരായ വിന്‍സി ബൈജു, ബേബി ഭാഗ്യോദയം, സാബു കാനയ്ക്കാപള്ളി, അഡ്വ. ജസ്റ്റിന്‍ കരിപാട്ട്, നൈജു അറയ്ക്കല്‍, ജോസഫ്കുട്ടി കടവില്‍ , അനില്‍ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *