Follow Us On

18

October

2024

Friday

ഉമ്മന്‍ ചാണ്ടിയുടെ സ്മരണ ജനമനസുകളില്‍ എക്കാലവും നിലനില്ക്കും: മാര്‍ പെരുന്തോട്ടം

ഉമ്മന്‍ ചാണ്ടിയുടെ സ്മരണ ജനമനസുകളില്‍ എക്കാലവും നിലനില്ക്കും: മാര്‍ പെരുന്തോട്ടം

പുതുപ്പള്ളി: ഉമ്മന്‍ചാണ്ടിയുടെ സ്മരണ ജനമനസുകളില്‍ എക്കാലവും നിലനില്‍ക്കുമെന്ന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം അനുസ്മരിച്ചു.  പൊതു പ്രവര്‍ത്തനരംഗത്ത് ക്രൈസ്തവ വിശ്വാസം ജീവിച്ച സമുന്നതനായ നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകരണീയനായ ശ്രേഷ്ഠ ഗുരുവായിരുന്നു അദ്ദേഹമെന്നും മാര്‍ പെരുന്തോട്ടം പറഞ്ഞു.

വിദേശത്തു നിന്നു മടങ്ങിയെത്തിയശേഷം പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കബറിടം അതിരൂപതാ പ്രതിനിധികള്‍ക്കൊപ്പം മാര്‍ പെരുന്തോട്ടം സന്ദര്‍ശിച്ച് പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തി. ഉമ്മന്‍ ചാണ്ടിയുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും അനുശോചനം അറിയിക്കുകയും ചെയ്തു.

മാര്‍ പെരുന്തോട്ടത്തിനൊപ്പം വികാരി ജനറാള്‍മാരായ  മോണ്‍. ജോസഫ് വാണിയപുരയ്ക്കല്‍, മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍,  ചാന്‍സലര്‍ റവ. ഡോ. ഐസക് ആലഞ്ചേരി, വൈദിക സമിതി സെക്രട്ടറി റവ. ഡോ. തോമസ് കറുകക്കളം, കോട്ടയം ലൂര്‍ദ്ദ് ഫൊറോന വികാരി റവ. ഡോ. ഫിലിപ്പ് നെല്‍പുരപറമ്പില്‍, പാസ്റ്റര്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ഡൊമനിക് ജോസഫ്, പിആര്‍ഒ അഡ്വ. ജോജി ചിറയില്‍ എന്നിവര്‍ ഉണ്ടായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?