Follow Us On

09

January

2025

Thursday

ഇറാനിൽ ക്രൈസ്തവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നു

ഇറാനിൽ ക്രൈസ്തവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നു

ഹിജാബ് വിവാദത്തെ തുടർന്ന് കുർദിഷ് യുവതി കൊല്ലപ്പെട്ടതിന്റെ ഒന്നാം വാർഷികം അടുക്കുന്നതിനിടയിൽ ക്രൈസ്തവരെയും അടുത്തിടെ ക്രൈസ്തവ വിശ്വാസത്തിലേക്ക് വന്നവരെയും കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ഇറാനിയൻ പോലീസ്. ഇറാനിയൻ ക്രൈസ്തവരുടെ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന ഒരു മനുഷ്യാവകാശ സംഘടനയുടെ റിപോർട്ടുകൾ അനുസരിച്ചു കഴിഞ്ഞ ജൂൺ മുതൽ രാജ്യത്തെ പതിനൊന്നു നഗരങ്ങളിൽ നിന്നായി നിരവധി പേരെ കസ്റ്റഡിയിലെടുത്ത മതകാര്യ പോലീസ് സ്ത്രീകളുൾപ്പടെ അവരിൽ ഭൂരിപക്ഷം പേരെയും ഇപ്പോഴും ജയിലിൽ അടച്ചിരിക്കുകയാണെന്നു വ്യക്തമാക്കുന്നു.

രാജ്യ തലസ്ഥാനമായ ടെഹ്‌റാൻ ഉൾപ്പടെ പല നഗരങ്ങളിലും ഇപ്രകാരം കസ്റ്റഡിയിലായവരെ വിട്ടയക്കുന്നതിന്റെ മുന്നോടിയായി ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുമെന്ന നിർബന്ധിത കരാറിൽ ഒപ്പ് വയ്പ്പിക്കുകയും തുടർന്ന് ഇസ്ലാമിക മത പഠന കേന്ദ്രങ്ങളിലേക്കയക്കുകയുമാണ് ചെയ്യുന്നത്. കൂടാതെ വലിയ തുക പിഴയായി ഈടാക്കുകയും ചെയ്യുന്നുണ്ട്. പലരോടും രാജ്യം വിട്ടുപോകാൻ ആവശ്യപ്പെടുന്ന അധികാരികൾ, ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ നിരവധിയാളുകളെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്യുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?