മെല്‍ബണ്‍ യുവജന കണ്വെന്ഷന് ശ്രദ്ധേയമായി
- Asia National, INTERNATIONAL, LATEST NEWS, WORLD
- February 10, 2025
ജെറുസലേം: രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് യേശു ക്രിസ്തു അന്ധന് കാഴ്ചശക്തി നല്‍കിയെന്ന് വിശ്വസിക്കപ്പെടുന്ന സീലോഹാ കുളത്തിന്റെ കല്‍പ്പടവുകള്‍ ജെറുസലേമിലെ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ഇതുവരെ ചരിത്രത്തിൽ മറഞ്ഞുകിടന്നിരുന്ന ഈ കുളത്തിന്റെ പടവുകൾ ഇസ്രായേലി ആന്റിക്വിറ്റി അതോറിറ്റി, ഇസ്രായേല്‍ നാഷ്ണല്‍ പാര്‍ക്ക്സ് അതോറിറ്റി, സിറ്റി ഓഫ് ഡേവിഡ് ഫൗണ്ടേഷന്‍ എന്നിവര്‍ സംയുക്തമായി നടത്തിയ ഉദ്ഖനനത്തിനിടയിലാണ് കണ്ടെത്തിയത്.സുവിശേഷത്തിൽ വിവരിക്കുന്ന ഓരോ സംഭവങ്ങളും ചരിത്ര സത്യമാണെന്ന് തെളിയിക്കുന്നതാണ് പുതിയ കണ്ടെത്തല്‍. ക്രൈസ്തവരും, യഹൂദരും വിശുദ്ധ സ്ഥലമായി കരുതുന്ന സീലോഹ കുളം ഉടൻതന്നെ
ലാവോഗ്: ദിവ്യകാരുണ്യത്തോടും പരിശുദ്ധ മറിയത്തോടുമുള്ള ഭക്തിയിൽ ജീവിച്ച 13 വയസുകാരി നിന റൂയിസ് അബാദയെ വിശുദ്ധ പദവിയിലേക്ക് ഉയർത്താനുള്ള സഭാ നീക്കത്തെ സ്വാഗതം ചെയ്ത് ഫിലിപ്പെൻസിലെ കത്തോലിക്കാസമൂഹം. ഭേദപ്പെടുത്താനാവാത്ത ഹൃദ്രോഗമായ ഹൈപ്പർട്രോഫിക് കാർഡിയോ മയോപ്പതിമൂലം മരണമടഞ്ഞ് മൂന്ന് പതിറ്റാണ്ടുകൾക്കുശേഷമാണ് സഭയുടെ നീക്കം. അവളുടെ വിശുദ്ധ ജീവിതത്തിന് തെളിവായി ജനങ്ങളിൽ നിന്ന് സാക്ഷ്യപത്രങ്ങൾ ക്ഷണിച്ചിരിക്കുകയാണ് വടക്കൻ ഫിലിപ്പീൻസിലെ ലാവോഗ് രൂപത. അബാദിന്റെ വിശുദ്ധ പദവിക്ക് തുടക്കമിടണമെന്ന് ആവശ്യപ്പെട്ട് ‘ഗോഡ് ഫസ്റ്റ് അസോസിയേഷ’ന് സഭാനേതൃത്വത്തിന് നിവേദനം നൽകിയിരുന്നു. അതിന്റെ ഫലമായാണ്
ഇ.എം. പോള്‍ അപ്രതീക്ഷിതമായ തിരിച്ചടികളില്‍ മനസുതളര്‍ന്നുപോയവര്‍ വര്‍ഗീസ് തുണ്ടത്തിലിന്റെ ജീവിതവും അനുഭവങ്ങളും കേള്‍ക്കണം. പ്രത്യാശ പൊതിയുന്ന അനുഭവമായിരിക്കും അതു സമ്മാനിക്കുന്നതെന്ന് തീര്‍ച്ച. അന്ധതയുടെ ലോകത്തേക്ക് ജനിച്ചുവീണ ആളല്ല വര്‍ഗീസ് തുണ്ടത്തില്‍. ഒരു അപകടമാണ് അദ്ദേഹത്തെ അന്ധനാക്കിയത്. ഇത്തരം അവസ്ഥകള്‍ നിരാശയിലേക്കായിരിക്കും പലരെയും നയിക്കുന്നത്. എന്നാല്‍ കോഴിക്കോട് ഈങ്ങാപ്പുഴയിലെ വര്‍ഗീസ് തുണ്ടത്തിലിന്റെ ജീവിതത്തില്‍ മറിച്ചാണ് സംഭവിച്ചതെന്നുമാത്രം. പ്രത്യാശ പകരുന്ന, അനേകരെ വെളിച്ചത്തിലേക്ക് നയിക്കുന്ന ഒരു സുവിശേഷകന്‍ അവിടെ പിറവിയെടുക്കുകയായിരുന്നു. തനിക്കുണ്ടായ അപകടത്തെ ദൈവവേലക്കുള്ള ക്ഷണമായി സ്വീകരിച്ച്, ജനതകള്‍ക്ക് സുവിശേഷവെളിച്ചം
ജയ്‌മോന്‍ കുമരകം സ്‌നേഹിതനായ പ്രശസ്ത സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ് പറഞ്ഞൊരു സംഭവം ഓര്‍മ്മയിലിന്നും മായാതെ നില്‍ക്കുന്നു. ജീസസ് യൂത്തിലൂടെ സിനിമാ മേഖലയില്‍ എത്തിച്ചേര്‍ന്ന വ്യക്തിയാണ് അല്‍ഫോന്‍സ്. അതുകൊണ്ട് തനിക്ക് കിട്ടിയ ദൈവാനുഭവങ്ങള്‍ സിനിമാമേഖലയിലേക്കും പകരാനാണ് അദേഹം എന്നും ശ്രമിക്കാറുള്ളത്. ഓസ്‌കര്‍ ജേതാവായ സംഗീതസംവിധായകന്‍ റഹ്മാന്‍ ‘വിണ്ണൈ താണ്ടി വരുവായ്’ എന്ന തമിഴ് സിനിമയ്ക്കുവേണ്ടി പാട്ടുപാടാന്‍ ഒരിക്കല്‍ അല്‍ഫോന്‍സിനെ ക്ഷണിക്കുകയുണ്ടായി. എന്നാല്‍ റഹ്മാനുമായി അന്ന് അല്‍ഫോന്‍സിനത്ര പരിചയമുണ്ടായിരുന്നില്ല. അദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് അല്‍ഫോന്‍സ് ചെന്നൈയിലെത്തി, ആകാംക്ഷയുടെ നിമിഷങ്ങള്‍.
ഫാ. മാത്യു ആശാരിപറമ്പില്‍ ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമ ജനപ്രീതിയില്‍ മികച്ചതായി ഈ വര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ നിരവധി അവാര്‍ഡുകള്‍ നേടുകയുണ്ടായി. ജനത്തെ ഏറെ ചിന്തിപ്പിച്ചതും ചിരിപ്പിച്ചതുമായ ചാക്കോച്ചന്‍ ചിത്രം ഞാന്‍ രണ്ടുപ്രാവശ്യം കണ്ടു. ഒരു വഴിപോക്കനെ പട്ടി കടിച്ചതിന്റെ കാരണം തേടിയുള്ള അന്വേഷണം റോഡിലെ കുഴി ശരിയാക്കാത്ത മന്ത്രിയെ ശിക്ഷിക്കുന്ന അപ്രതീക്ഷിത രംഗത്തിലേക്ക് നയിക്കുന്ന രസകരമായ ചിത്രമാണിത്. ഓരോരുത്തരുടെയും അഭിനയം മികച്ചതാണെങ്കിലും മജിസ്‌ട്രേറ്റായി വരുന്ന കുഞ്ഞികൃഷ്ണന്‍ മാസ്റ്ററുടെ അഭിനയം എടുത്തുപറയേണ്ടതാണ്. ആദ്യമായി സിനിമയില്‍
റവ. ഡോ. റോയ് പാലാട്ടി CMI ഏതൊരാളുടെയും ജീവിതകാണ്ഡത്തില്‍ രണ്ടുദിനങ്ങള്‍ ഏറെ സവിശേഷമാണ്: ജനനദിവസം, ജനിച്ചതിന്റെ നിയോഗമറിയുന്ന ദിവസം. എന്തിനാണ് ഞാന്‍ ഈ മണ്ണില്‍ ജനിച്ചതെന്ന് അറിയുന്നതാണ് നിയോഗം. മേരിക്കാകട്ടെ ഈ രണ്ടുദിനങ്ങള്‍ തമ്മില്‍ അകലമില്ല. കൃത്യമായ നിയോഗത്തോടെയാണ് അവളുടെ പിറവി. രക്ഷകന്റെ അമ്മയാകണം, വിശ്വാസികളുടെ ജനയിത്രിയാകണം. ജനിച്ചപ്പോഴേ നിയോഗമറിഞ്ഞിട്ടുള്ള മൂന്നുപേര്‍ മാത്രമേ ഉണ്ടാകാനിടയുള്ളൂ; രക്ഷകനായ ക്രിസ്തു, അവന്റെ അമ്മയായ മറിയം, അവന് വഴിയൊരുക്കിയ സ്‌നാപകയോഹന്നാന്‍. അതുകൊണ്ടുതന്നെ ഈ മൂന്നുപേരുടെ പിറന്നാളുകള്‍ മാത്രമേ തിരുനാളായി നാം ആഘോഷിക്കാറുള്ളൂ.
കൊല്‍ക്കത്ത: വിശുദ്ധ മദര്‍ തെരേസയുടെ പ്രവര്‍ത്തന മണ്ഡലമായിരുന്ന കൊല്‍ക്കത്തയില്‍ മദറിന്റെ 113-മത് ജന്മദിനം ആഘോഷിച്ചു. മിഷണറീസ് ഓഫ് ചാരിറ്റിയുടെ കൊല്‍ക്കത്തയിലെ ഹൗസിലായിരുന്നു അനുസ്മരണചടങ്ങ് സംഘടിപ്പിത്. കൊല്‍ക്കത്ത ആര്‍ച്ചുബിഷപ് ഡോ. തോമസ് ഡിസൂസ ദിവ്യബലിയര്‍പ്പിച്ച് മദര്‍ തെരേസയുടെ ഓര്‍മകള്‍ അനുസ്മരിച്ചു. ദൈവപരിപാലനയിലുള്ള മദറിന്റെ അമൂല്യമായ ആശ്രയത്തെക്കുറിച്ച് പ്രത്യേകം അനുസ്മരിച്ചു. വിശുദ്ധ മദര്‍ തെരേസ ജീവന്റെ ഉറവിടമായ യേശുവിലേക്ക് നോക്കിക്കൊണ്ട് തന്റെ ജീവിതം പരിപൂര്‍ണമായും മറ്റുള്ളവര്‍ക്കായി സമര്‍പ്പിച്ചു. പാവപ്പെട്ടവരില്‍ യേശുവിനെ ദര്‍ശിച്ചുകൊണ്ട്, ദിവ്യകാരുണ്യത്തില്‍ നിന്ന് ശക്തിസംഭരിച്ചുകൊണ്ട് അവര്‍ ജീവിച്ചു. മാത്രമല്ല,
ഇടുക്കി: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ സീറോമലബാര്‍ രൂപതയുടെ അധ്യക്ഷനായി ഫാ. മാത്യു നെല്ലിക്കുന്നേല്‍ ഉയര്‍ത്തപ്പെടുമ്പോള്‍ ഒരേ കാലഘട്ടത്തില്‍ സഹോദരങ്ങള്‍ ബിഷപ്പുമാരാകുന്ന അപൂര്‍വസംഭവത്തിന് സാക്ഷിയാകുകയാണ് സീറോമലബാര്‍ സഭ. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ ജേഷ്ഠനാണ് നിയുക്ത മെത്രാന്‍. കോതമംഗലം രൂപതയുടെ മെത്രാനായിരുന്ന മാര്‍ ജോര്‍ജ് പുന്നക്കോട്ടിലില്‍നിന്ന് 1998 ഡിസംബര്‍ 30-ന് ഇരുവരും ഒരുമിച്ചായിരുന്നു പൗരോഹിത്യം സ്വീകരിച്ചതെന്നൊരു പ്രത്യേകതയുമുണ്ട്. രണ്ടു മക്കള്‍ വൈദിക മേലധ്യക്ഷ പദവിയിലേക്ക് എത്തിയതില്‍ ദൈവത്തിന് നന്ദിപറയുകയാണ് അമ്മ മേരി. എല്ലാം ദൈവാനുഗ്രഹം എന്നായിരുന്നു അമ്മയുടെ
Don’t want to skip an update or a post?