Follow Us On

18

January

2025

Saturday

ആഗോള സിനഡ്: ഒരുക്ക പ്രാർത്ഥനയുമായി യുവജനങ്ങൾ ലെബനനിൽ

ആഗോള സിനഡ്: ഒരുക്ക പ്രാർത്ഥനയുമായി യുവജനങ്ങൾ ലെബനനിൽ

ജെബെ(ലെബനൻ): ആഗോള മെത്രാൻ സിനഡിന്റെ പൊതുസമ്മേളനത്തിനൊരുക്കമായി ലബനനിലെ ജെബെയിൽ അഞ്ഞൂറോളം യുവജനങ്ങൾ പ്രാർത്ഥന നടത്തി. സമാധാനം, യുദ്ധങ്ങളുടെ അവസാനം, സൃഷ്ടിയുടെ പരിപാലനം, സിനഡിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം തുടങ്ങിയ നിയോഗങ്ങൾക്കായിട്ടായിരുന്നു പ്രാർത്ഥന. മധ്യ പൂർവേഷ്യയിലെ വിവിധ സഭാ വിഭാഗങ്ങളിൽപ്പെട്ട യുവജനങ്ങളാണ് പ്രാർത്ഥനയിൽ പങ്കെടുത്തത്.

ലെബനീസ് പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെയും (പിഎംഎസ്) തെയ് സെ കമ്മ്യൂണിറ്റിയുടെയും നേതൃത്വത്തിലായിരുന്നു ‘ഒന്നിച് ‘ (together) എന്ന പേരിൽ നടന്ന ഈ എക്യൂമെനിക്കൽ പ്രാർത്ഥനാസമ്മേളനം.ജാഗരണ പ്രാർത്ഥനയ്ക്ക് മുന്നോടിയായി ജെബെയിൽ തുറമുഖത്ത് ബോട്ടിൽ എത്തിയ യേശുവിന്റെ കുരിശിനെ യുവജനങ്ങൾ ഒന്ന് ചേർന്ന് സ്വീകരിക്കുകയും, പ്രദക്ഷിണമായി സെന്റ് ജോൺ ആൻഡ് മാർക്ക് കത്തീഡ്രൽ പാർക്കിലെ എക്യൂമെനിക്കൽ വേദിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?