Follow Us On

18

January

2025

Saturday

സിറിയയിലെ ആദ്യ കത്തോലിക്കാ തദ്ദേശീയ മെത്രാനായി മോണ്‍. ഹന്ന ജല്ലോഫ്  സ്ഥാനമേറ്റു

സിറിയയിലെ ആദ്യ കത്തോലിക്കാ തദ്ദേശീയ മെത്രാനായി മോണ്‍. ഹന്ന ജല്ലോഫ്  സ്ഥാനമേറ്റു

അലെപ്പോ: സിറിയൻ കത്തോലിക്കാ സഭയുടെ ചരിത്രത്തിലാദ്യമായി ഫ്രാന്‍സിസ്കന്‍ വൈദികനായ മോണ്‍. ഹന്ന ജല്ലോഫ് ഒ.എഫ്.എം പ്രഥമ തദ്ദേശീയ മെത്രാനായി അവരോധിതനായി. ആലപ്പോയിലെ സെന്റ് ഫ്രാന്‍സിസ് ലത്തീന്‍ കത്തോലിക്കാ ദേവാലയത്തിൽ നടന്ന അഭിഷേക ശുശ്രൂഷകൾക്കൊടുവിലാണ് അലെപ്പോയിലെ കത്തോലിക്കാ സമൂഹത്തിന്റെ അപ്പസ്തോലിക വികാരിയായി ചുമതല മോണ്‍.ഹന്ന ഏറ്റെടുത്തത്.

പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ തലവൻ ക്ലോഡിയോ ഗുഗെരോട്ടി ശുശ്രൂഷകൾക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. സിറിയയിലെ അപ്പസ്തോലിക പ്രതിനിധി കര്‍ദ്ദിനാള്‍ മാരിയോ സെനാരി, ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് പിയര്‍ബാറ്റിസ്റ്റ പിസബെല്ല തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു. വിശുദ്ധ നാടിന്റെ ഉത്തരവാദിത്വമുള്ള ഫാ. ഫ്രാന്‍സെസ്കോ പാറ്റണ്‍, വികാരിയായ ഫാ. ഇബ്രാഹിം ഫാല്‍താസ്, ബെയ്റൂട്ടിലെ അപ്പസ്തോലിക വികാരി ബിഷപ്പ് സെസാര്‍ എസ്സായന്‍ എന്നിവരും പങ്കെടുത്തു.

സിറിയൻ യുദ്ധസമയത്തു് ദരിദ്രർക്കിടയില്‍ വർഷങ്ങളോളം സേവനം ചെയ്ത ഫാ. ഹന്ന, ഇസ്ലാമിക തീവ്രവാദികള്‍ ആധിപത്യം പുലർത്തിയിരുന്ന ഇഡ്ലിബ് പ്രവിശ്യയിലെ ക്രൈസ്തവര്‍ക്ക് കൂദാശകളും ദൈവവചനവും പങ്കുവെച്ച് ദുരിത നാളുകളില്‍ അനേകര്‍ക്ക് സാന്ത്വനവും പ്രത്യാശയും പകര്‍ന്ന വൈദികരില്‍ പ്രമുഖനാണ്. 2011-ന് മുന്‍പ് സിറിയന്‍ ജനസംഖ്യയുടെ 17% ഉണ്ടായിരുന്ന ക്രൈസ്തവര്‍ നിലവിൽ നാല് ശതമാനം മാത്രമാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?