Follow Us On

01

April

2025

Tuesday

മദര്‍ തെരേസയുടെ 113-ാം ജന്മദിനാഘോഷം നടത്തി

മദര്‍ തെരേസയുടെ 113-ാം ജന്മദിനാഘോഷം നടത്തി

കൊല്‍ക്കത്ത: വിശുദ്ധ മദര്‍ തെരേസയുടെ പ്രവര്‍ത്തന മണ്ഡലമായിരുന്ന കൊല്‍ക്കത്തയില്‍ മദറിന്റെ 113-മത് ജന്മദിനം ആഘോഷിച്ചു. മിഷണറീസ് ഓഫ് ചാരിറ്റിയുടെ കൊല്‍ക്കത്തയിലെ ഹൗസിലായിരുന്നു അനുസ്മരണചടങ്ങ് സംഘടിപ്പിത്. കൊല്‍ക്കത്ത ആര്‍ച്ചുബിഷപ് ഡോ. തോമസ് ഡിസൂസ ദിവ്യബലിയര്‍പ്പിച്ച് മദര്‍ തെരേസയുടെ ഓര്‍മകള്‍ അനുസ്മരിച്ചു.

ദൈവപരിപാലനയിലുള്ള മദറിന്റെ അമൂല്യമായ ആശ്രയത്തെക്കുറിച്ച് പ്രത്യേകം അനുസ്മരിച്ചു. വിശുദ്ധ മദര്‍ തെരേസ ജീവന്റെ ഉറവിടമായ യേശുവിലേക്ക് നോക്കിക്കൊണ്ട് തന്റെ ജീവിതം പരിപൂര്‍ണമായും മറ്റുള്ളവര്‍ക്കായി സമര്‍പ്പിച്ചു. പാവപ്പെട്ടവരില്‍ യേശുവിനെ ദര്‍ശിച്ചുകൊണ്ട്, ദിവ്യകാരുണ്യത്തില്‍ നിന്ന് ശക്തിസംഭരിച്ചുകൊണ്ട് അവര്‍ ജീവിച്ചു. മാത്രമല്ല, മദറിന്റെ ജീവിതം എല്ലാ അര്‍ത്ഥത്തിലും സുതാര്യവും ആധികാരികവുമായിരുന്നു. കാരണം മദര്‍ ഈശോയുടെ മൂല്യങ്ങള്‍ അനുസരിച്ച് ജീവിച്ചു. പാവപ്പെട്ടവരിലും പതിതരിലും സഹനങ്ങളേറ്റുവാങ്ങുന്നവരിലും ക്രിസ്തുവിന്റെ മുഖം ദര്‍ശിച്ചു.

ദിവ്യകാരുണ്യമായിരുന്നു മദറിന്റെ ശക്തി. ഓരോ ദിവ്യബലിയും തന്റെ മിഷന്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള ശക്തി സംഭരിക്കുന്നതിനുള്ള അവസരമായിരുന്നു. മറ്റുള്ളവര്‍ക്കുവേണ്ടി ചിലവഴിക്കാത്ത ജീവിതം ജീവിക്കാനര്‍ഹതയുള്ളതല്ലെന്നുള്ള മദറിന്റെ വാക്കുകള്‍ അദ്ദേഹം അനുസ്മരിച്ചു. ജീവന്‍ സംരക്ഷിക്കുവാനായി നമ്മെ പ്രചോദിപ്പിക്കുന്നതാണ് മദര്‍ തെരേസയുടെ ജീവിതം. എന്നാല്‍ ഇന്ന് നാം നിര്‍ഭാഗ്യവശാല്‍, ഓരോ ദിവസവും കൊലപാതകങ്ങളെക്കുറിച്ച് കേള്‍ക്കുന്നു, നാം മരണ സംസ്‌കാരത്തെ എതിര്‍ക്കുകയും ജീവനെ പ്രോത്സാഹിപ്പിക്കുകയും വേണം, അദ്ദേഹം ചൂണ്ടിക്കാട്ടി. ദിവ്യബലിക്കുശേഷം മദറിന്റെ കബറിട സന്ദര്‍ശനം നടത്തി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?