Follow Us On

13

December

2025

Saturday

കര്‍ദിനാള്‍ ടെലസ്‌ഫോര്‍ പി. ടോപ്പോയ്ക്ക് ആദരാഞ്ജലികള്‍

കര്‍ദിനാള്‍ ടെലസ്‌ഫോര്‍ പി. ടോപ്പോയ്ക്ക് ആദരാഞ്ജലികള്‍

കൊച്ചി: കാലം ചെയ്ത റാഞ്ചി അതിരൂപതയുടെ ആര്‍ച്ചുബിഷപ് എമരിറ്റസ് കര്‍ദിനാള്‍ ടെലസ്ഫോര്‍ പി. ടോപ്പോയുടെ വിയോഗത്തില്‍ ആദരജ്ഞലികളര്‍പ്പിച്ച് സഭാനേതാക്കളും വിശ്വാസിസമൂഹവും. ദുംഗ രൂപതയുടെ മെത്രാനായി ഇടയ സേവനം ആരംഭിച്ച കര്‍ദിനാള്‍, റാഞ്ചി അതിരൂപത അധ്യക്ഷനും രണ്ടുപ്രാവശ്യം ഭാരത ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അധ്യക്ഷനും ഒരു പ്രാവശ്യം ഭാരത കത്തോലിക്ക മെത്രാന്‍സമിതിയുടെ അധ്യക്ഷനുമായിരുന്നു.

വരാപ്പുഴ അതിരൂപതയുമായി സൗഹൃദബന്ധം സ്ഥാപിച്ച അപൂര്‍വ്വ വ്യക്തിത്വത്തിന് ഉടമയായിരുന്നു കര്‍ദിനാളെന്നും വ്യക്തിപരമായി അദ്ദേഹവുമായുള്ള ബന്ധം ഏറെ വിലപ്പെട്ടതായിരുന്നു എന്നും വരാപ്പുഴ ആര്‍ച്ചുബിഷപ് ജോസഫ് കളത്തിപ്പറമ്പില്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഭാരത സഭയോടും പ്രത്യേകമായി റാഞ്ചി അതിരൂപതയോടും ഉള്ള അനുശോചനം രേഖപ്പെടുത്തിയ ആര്‍ച്ചുബിഷപ് കളത്തിപ്പറമ്പില്‍ അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?