Follow Us On

22

November

2024

Friday

ചൈനയിലെ സുവിശേഷവത്ക്കരണത്തിന്റെ ലക്ഷ്യം മതം മാറ്റമാകരുത്, മറിച്ച് ദൈവസ്‌നേഹം പകരലാകണം: ഹോങ്കോംഗിലെ നിയുക്ത കർദിനാൾ സ്റ്റീഫൻ ചൗ

ചൈനയിലെ സുവിശേഷവത്ക്കരണത്തിന്റെ ലക്ഷ്യം മതം മാറ്റമാകരുത്,  മറിച്ച് ദൈവസ്‌നേഹം പകരലാകണം: ഹോങ്കോംഗിലെ നിയുക്ത കർദിനാൾ സ്റ്റീഫൻ ചൗ

വത്തിക്കാൻ സിറ്റി:  ചൈനയിൽ നടന്നുവരുന്ന സുവിശേഷവൽക്കരണ പദ്ധതികൾ അവരെ കത്തോലിക്കരാക്കി മാറ്റുക എന്ന അജtണ്ടയിലധിഷ്ഠിതമാക്കാതെ ദൈവസ്നേഹത്തിന്റെ ആശയവിനിമയത്തിനുള്ള മാർഗമെന്നതിലേക്ക്  മാറേണ്ടിയിരിക്കുന്നുവെന്ന്  ഹോങ്കോങ് ബിഷപ്പും നിയുക്ത കർദ്ദിനാളുമായ സ്റ്റീഫൻ ചൗ അഭിപ്രായപ്പെട്ടു. കർദിനാൾ സ്ഥാനാരോഹണത്തിനായി വത്തിക്കാനിൽ എത്തിയ അദ്ദേഹം, വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇപ്രകാരം അഭിപ്രായപ്പെട്ടത്.

ചൈനീസ് പൗരന്മാരെ കത്തോലിക്ക വിശ്വാസികളാക്കുക എന്ന അജണ്ടയ്ക്കു പകരം ദൈവസ്നേഹമെന്താണെന്ന് മനസ്സിലാക്കാൻ അവരെ സഹായിക്കുകയാണ് യഥാർത്ഥ സുവിശേഷവൽക്കരണമെന്ന തിരിച്ചറിവോടെയുള്ള പ്രവർത്തനങ്ങളാണ് അവിടെ ആവശ്യം. ഇതിന് വിപരീതമായ പ്രവർത്തനങ്ങൾ ചൈനയിൽ എതിർപ്പുകൾക്കിടയാക്കും. നമ്മുടെ ദൈവം സ്നേഹവും നന്മയും മെച്ചപ്പെട്ട ജീവിതാവസ്ഥയുമാണെന്ന് അവർക്കു മനസിലാകേണ്ടതുണ്ട്. ഇതായിരിക്കണം ചൈനയിൽ നടത്തുന്ന സുവിശേഷവൽക്കരണം പരിശ്രമങ്ങളുടെ അടിസ്ഥാന സ്വഭാവം, മതപരിവർത്തനവും സുവിശേഷവൽക്കരണവും തമ്മിലുള്ള വ്യതാസത്തെ ക്കുറിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ നിയുക്ത കർദ്ദിനാൾ വ്യക്തമാക്കി.

കഴിഞ്ഞ ദശകങ്ങളിലായി ചൈനീസ് ജനതയുടെ മതസ്വാതന്ത്ര്യത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ചൈനീസ് ഭരണകൂടം ഏർപ്പെടുത്തിയിട്ടുള്ളത്. 18 വയസ്സിൽ താഴെയുള്ള പ്രായപൂർത്തിയാകാത്തവർക്ക് പ്രവേശനം അനുവദിക്കാത്ത അംഗീകൃത ആരാധനാലയങ്ങളിൽ മാത്രമേ കത്തോലിക്കാ പുരോഹിതർക്ക് ശുശ്രൂഷ ചെയ്യാൻ അനുവാദമുള്ളൂ. കൂടാതെ ഈ മാസത്തിന്റെ ആരംഭത്തിൽ  ‘മത പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സൈറ്റുകളുടെ മാനേജ്മെന്റി’നെക്കുറിച്ചുള്ള നടപടികൾ എന്നപേരിൽ സോഷ്യൽ മീഡിയ പ്രവർത്തനങ്ങളിലും കടുത്ത നിയന്ത്രണങ്ങൾ ചൈനീസ് സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്.

ക്രൈസ്തവ വിശ്വാസവും ബൈബിളുമായി ബന്ധപ്പെട്ട അടയാളങ്ങൾ പൊതുവായ ഇടങ്ങളിലും വീടുകളുടെ ചുമരുകളിലും പ്രദർശിപ്പിക്കുന്നത് നിരോധിക്കുകയും, മത പഠനങ്ങളുടെയും വിശ്വാസസംബന്ധിയായ പ്രവർത്തനങ്ങളുടെയും അടിസ്ഥാനം പ്രധാന സോഷ്യലിസ്റ്റ് മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്നതാകണമെന്നും മതപരമായ എല്ലാ പ്രവർത്തനങ്ങളും സർക്കാർ അംഗീകരിച്ച വേദികളിൽ മാത്രമായി പരിമിതപ്പെടുത്തുകയും വേണമെന്ന കടുംപിടുത്തത്തിലുമാണ് ചൈനീസ് ഭരണകൂടം.

കടുത്ത നിയന്ത്രണങ്ങൾക്കിടയിലും ഒക്ടോബറിൽ നടക്കുന്ന സിനഡാലിറ്റി അസംബ്ലിയിൽ പങ്കെടുക്കാൻ ചൈനയിൽ നിന്നുള്ള രണ്ട് ബിഷപ്പുമാർക്ക് റോമിലേക്ക് പോകാൻ അനുമതി നൽകിയിട്ടുണ്ട്.ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന അസംബ്ലിയിൽ പങ്കെടുക്കുന്നതിന്  ഫ്രാൻസിസ്  പപ്പാ വ്യക്തിപരമായി നാമനിർദ്ദേശം ചെയ്ത ഏക വ്യക്തിയാണ്  ബിഷപ്പ് സ്റ്റീഫൻ ചോ. 2021 ഡിസംബർ മുതൽ ഹോങ്കോംഗ് രൂപതയെ നയിക്കുന്ന നിയുക്ത കർദിനാൾ, ഹോങ്കോംഗ് കത്തോലിക്കർ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി നല്ല ധാർമ്മിക വിദ്യാഭ്യാസത്തിലൂടെ എങ്ങനെ ധാർമ്മികമൂല്യങ്ങളുള്ള പൗരന്മാരെ വാർത്തെടുക്കാം എന്നതിലുള്ള വൈഷമ്യങ്ങളാണെന്ന് കൂട്ടിച്ചേർത്തു. കൂടുതൽ ഇടവകകൾ രൂപീകരിക്കുന്നതിലൂടെ  സാധാരണക്കാർക്ക് ഇടവകയ്ക്ക് പുറത്തുള്ളവരോടും പൊതു സമൂഹത്തോടും സുവിശേഷം പ്രഘോഷിക്കാൻ കഴിയും. അതിലൂടെ പൊതു സമൂഹത്തെ  സുവിശേഷത്തിന്റെ ചൈതന്യത്തിൽ സേവിക്കുന്നതിനും കഴിയും, അദ്ദേഹം പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?