Follow Us On

25

December

2024

Wednesday

അറേബ്യൻ വികാരിയാത്തുകളിൽ അസാധാരണ ജൂബിലിക്ക് തുടക്കമായി

അറേബ്യൻ വികാരിയാത്തുകളിൽ അസാധാരണ ജൂബിലിക്ക് തുടക്കമായി

മനാമ (ബഹറിൻ) : വിശുദ്ധ അരേത്താസിന്റെയും സഹയാത്രികരുടെയും രക്തസാക്ഷിത്വത്തിന്റെ 1500-ാം വാർഷികത്തിന്റെ ഭാഗമായി അറേബ്യയിലെ അപ്പസ്തോലിക വികാരിയാത്തുകളിൽ അസാധാരണമായ ജൂബിലിക്ക് തുടക്കം കുറിച്ചു.ബഹറിനിലെ അവാലിയിലുള്ള അറേബിയയുടെ പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള കത്തീഡ്രലിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് വടക്കൻ അറേബിയയിലെ അപ്പസ്തോലിക വികാരി മോൺ. ആൽദോ ബെരാർദി മുഖ്യകാർമ്മികത്വം വഹിച്ചു.അപ്പസ്തോലിക നുൺഷ്യോ മോൺസിഞ്ഞോർ യൂജിൻ മാർട്ടിൻ ന്യൂജെന്റ് വചനസന്ദേശം നൽകി.തദവസരത്തിൽ ജൂബിലിയുടെ വിശുദ്ധ വാതിലും തുറക്കപ്പെട്ടു. ഫ്രാൻസിസ് മാർപാപ്പയുടെ ആശംസകൾ ശുശ്രൂഷ മധ്യേ വിശ്വാസികൾക്കായി വായിച്ചു.

അറേബിയയിലെ കത്തോലിക്കാ സമൂഹത്തിന് ഈ ജൂബിലീവർഷം കൃപയുടെയും ആത്മീയ നവീകരണത്തിന്റെയും നാളുകളാകുമെന്ന് മോൺ. ന്യൂജെന്റ് പറഞ്ഞു.വിശുദ്ധ അരേറ്റാസിന്റെയും കൂട്ടാളികളായ രക്തസാക്ഷികളുടെയും മാതൃക പിന്തുടർന്ന്, എല്ലാ ദിവസവും സ്നേഹത്തിന്റെ സുവിശേഷത്തിന് സാക്ഷ്യം വഹിക്കാനും ജീവിക്കാനും നുൺഷ്യോ ആളുകളെ ആഹ്വാനം ചെയ്തു.

സമാധാനത്തോടും നീതിയോടും സഹിഷ്ണുതയോടും പ്രതിബദ്ധതയോടും കൂടി ക്രിസ്തുവിന് സാക്ഷ്യം വഹിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും,നമ്മുടെ വാക്കുകളാലും പ്രവൃത്തികളാലും, നമ്മുടെ ബലഹീനതകളാലും ശക്തികളാലും, രക്തസാക്ഷികളെ ചൈതന്യപ്പെടുത്തിയ അതേ സ്നേഹത്തോടെ ഉയിർത്തെഴുന്നേറ്റവന്റെ സാക്ഷികളായി നാം മാറണമെന്നും ബിഷപ്പ് ബെരാർദി തന്റെ സന്ദേശത്തിൽ പറഞ്ഞു.

നവംബർ 9 ന്, പ്രാദേശിക സമയം വൈകുന്നേരം 6.00 ന്, ദക്ഷിണ അറേബ്യയിലെ അപ്പസ്തോലിക വികാരി മോൺ. പൗളോ മർത്തിനെല്ലി അബുദാബിയിലെ സെന്റ് ജോസഫ് കത്തീഡ്രലിൽ വിശുദ്ധവാതിൽ തുറക്കും. ജൂബിലിയോടനുബന്ധിച്ച് ഈ വർഷം ഒക്ടോബർ 24 മുതൽ 2024 ഒക്ടോബർ 23 വരെ ഫ്രാൻസിസ് പാപ്പാ ദണ്ഡവിമോചനവും പ്രഖ്യാപിച്ചിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?