വത്തിക്കാൻ സിറ്റി: വളരെ മോശമായിക്കൊണ്ടിരിക്കുന്ന സാമൂഹ്യ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ശ്രീലങ്കയിൽ സഭ ജനങ്ങളുടെ പക്ഷം ചേർന്ന് വിശ്വാസത്തോടുകൂടി പൊതുനന്മോന്മുഖമായി പ്രവർത്തിക്കുകയും സുവിശേഷ സത്യത്തിന് സാക്ഷ്യമേകുകയും ചെയ്യുന്നുവെന്ന് കൊളൊംബൊ അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ ആൽബെർട്ട് മാൽക്കം രഞ്ജിത്ത് പറഞ്ഞു.ആദ് ലിമിന സന്ദർശത്തിന് വത്തിക്കാനിലെത്തിയ കർദിനാൾ മാധ്യമങ്ങളോട് പറഞ്ഞു.
രാഷ്ട്രീയ- സാമൂഹ്യ- സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ഏതാനും വർഷങ്ങളായി നടക്കുന്നുണ്ടെങ്കിലും പ്രശ്നങ്ങൾ ഗുരുതരമായിത്തന്നെ തുടരുകയാണെന്ന് കർദ്ദിനാൾ മാർക്കം രഞ്ജിത്ത് വെളിപ്പെടുത്തി.ഭരണനേതൃത്വം വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും കടിഞ്ഞാണിടാൻ ശ്രമിക്കുകയാണെന്നും അധികാരം നിലനിർത്തുന്നതിന് പരസ്പരം സഹായിക്കുകയാണെന്നും അദ്ദഹം കുറ്റപ്പെടുത്തി. രാജ്യദ്രോഹക്കുറ്റം ചെയ്യുന്നവരെന്നു സംശയിക്കപ്പെടുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുന്നതിന് അധികാരം നല്കുന്ന ഭീകരപ്രവർത്തന വിരുദ്ധ നിയമം രാഷ്ട്രീയവിമതരെയും വിമർശകരെയും തടവിലാക്കുന്നതിന് ദുരുപയോഗിക്കപ്പെടുന്ന അവസ്ഥയുണ്ടെന്നും ഇത് നീതിക്കും ജാനാധിപത്യത്തിനും അപകടമാണെന്നും കർദ്ദിനാൾ മാൽക്കം രഞ്ജിത്ത് മുന്നറിയിപ്പ് നൽകി.
Leave a Comment
Your email address will not be published. Required fields are marked with *