Follow Us On

23

December

2024

Monday

കെസിബിസി മീഡിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കെസിബിസി മീഡിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്റെ 2023-ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രഫ.എം തോമസ് മാത്യു, റവ.ഡോ. തോമസ് മൂലയില്‍, ഷീല ടോമി, പൗളി വത്സന്‍, അഭിജിത് ജോസഫ്, ജോര്‍ജ് കണക്കശേരി, പ്രഫ. കെ. വി. തോമസ് കൈമലയില്‍ എന്നിവരാണ്  അവാര്‍ഡിന് അര്‍ഹരായത്. കെസിബിസി മീഡിയ സംസ്‌കൃതി പുരസ്‌കാരമാണു ചിന്തകനും എഴുത്തുകാരനുമായ പ്രഫ. എം. തോമസ് മാത്യുവിനു നല്‍കുന്നത്.  നിരൂപകന്‍, വാഗ്മി, അധ്യാപകന്‍ എന്നീ നിലകളിലും അര നൂറ്റാണ്ടിലധികമായി മലയാള ഭാഷയെ നവീകരിക്കുകയും സമ്പന്നമാക്കുകയും ചെയ്ത തോമസ് മാത്യു, അനന്യമായ ദാര്‍ശനിക ഗരിമയുള്ള കാവ്യഭാഷ കൊണ്ടു മലയാളത്തെ ഉദാത്തമായ തലങ്ങളിലേക്ക് ഉയര്‍ത്തിയെന്നു ജൂറി വിലയിരുത്തി.
മലയാള ലിപി പാഠ്യപദ്ധതിയില്‍ തിരികെ എത്തിക്കു ന്നതുള്‍പ്പെടെ, ഭാഷയ്ക്കു നല്‍കിയ  സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തിയാണു റവ. ഡോ. തോമസ് മൂലയിലിന്  കെസിബിസി മീഡിയ ദാര്‍ശനിക- വൈജ്ഞാനിക പുരസ്‌കാരം നല്‍കുന്നത്.
കോളജ് പ്രിന്‍സിപ്പലും സജീവ സാമൂഹ്യ, സാംസ്‌കാരിക, സഭാ പ്രവര്‍ത്തകനുമായ പ്രഫ. തോമസ് കൈമലയില്‍, അരനൂറ്റാ ണ്ടോളമായായുള്ള അരങ്ങിലെ മികവിന്  സംസ്ഥാന, സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍ നേടിയ ജോര്‍ജ് കണക്കശേരി എന്നിവരെ കെസിബിസി ഗുരുപൂജ പുരസ്‌കാരം നല്‍കി ആദരിക്കും.
‘വല്ലി’ എന്ന നോവലിലൂടെ  സാഹിത്യ ലോകത്ത് മികവടയാളമെഴുതിയ ഷീല ടോമിയ്ക്കാണു കെസിബിസി സാഹിത്യ അവാര്‍ഡ്. നാടക, സിനിമാ മേഖലകളില്‍ അഭിനയമികവിന്റെ മുദ്രപതിപ്പിച്ചു സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ നേടിയ നടി പൗളി വത്സനു കെസിബിസി മീഡിയ അവാര്‍ഡ് നല്‍കും.
സംവിധാന രംഗത്ത് ആദ്യ സിനിമയിലൂടെതന്നെ (ജോണ്‍ ലൂഥര്‍ ) ശ്രദ്ധിക്കപ്പെട്ട  അഭിജിത്ത് ജോസഫിനു കെസിബിസി മീഡിയ യുവ പ്രതിഭ പുരസ്‌കാരമാണു നല്‍കുക. കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയാണു അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഡിസംബര്‍ ആറിനു പാലാരിവട്ടം പിഒസിയില്‍ നടക്കുന്ന സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്നു കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍ അറിയിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?