Follow Us On

31

May

2025

Saturday

പൂന-കട്കി മെത്രാനായി ഡോ. മാത്യൂസ് മാര്‍ പക്കോമിയോസ് അഭിഷിക്തനായി

പൂന-കട്കി മെത്രാനായി ഡോ. മാത്യൂസ് മാര്‍ പക്കോമിയോസ് അഭിഷിക്തനായി

പൂന: മലങ്കര കത്തോലിക്ക സഭയുടെ പുന-കട്കി സെന്റ് എഫ്രേം ഭദ്രാസന മെത്രാനായി ഡോ. മാത്യൂസ് മാര്‍ പക്കോ മിയോസ് അഭിഷിക്തനായി. പൂന കാലാപൂര്‍ മൗണ്ട് ഇവാനിയോസ് ദൈവാലയത്തില്‍ നടന്ന മെത്രാഭിഷേക ചടങ്ങില്‍ മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ മുഖ്യ കാര്‍മികത്വം വഹിച്ചു. കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് വചന സന്ദേശം നല്‍കി.

ആര്‍ച്ചുബിഷപ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ ഡോ. തോമസ് മാര്‍ അന്തോണിയോസ്, ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ഡോ. എബ്രാഹം മാര്‍ യൂലിയോസ്, ഡോ. ജോസഫ് മാര്‍ തോമസ്, ഡോ. ഫിലിപ്പോസ് മാര്‍ സ്തെഫാനോസ്, ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ്, ഡോ. വിന്‍സെന്റ് മാര്‍ പൗലോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, ഡോ. യൂഹാനോന്‍ മാര്‍ തിയോഡേഷ്യസ്, ഡോ. ആന്റണി മാര്‍ സില്‍വനോസ്, ഡോ. മാത്യൂസ് മാര്‍ പോളികാര്‍പ്പസ്, ബഥനി സുപ്പീരിയര്‍ ജനറല്‍ റവ. ഡോ. ഗീവര്‍ഗീസ് കുറ്റിയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ് ഡോ. ലെയോപോള്‍ദോ ജെറേല്ലി അനുമോദന പ്രസംഗം നടത്തി. ആര്‍ച്ചുബിഷപ് ഡോ. ഫെലിക്‌സ് മച്ചാഡോ, ബിഷപുമാരായയ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍, ഡോ. ജോണ്‍ റൊഡ്രിക്സ്, മാര്‍ തോമസ് ഇലവനാല്‍, മാല്‍ക്കം സെക്വേരെ, മാര്‍ ടോണി നീലങ്കാവില്‍, മാര്‍ തോമസ് പാടിയത്ത്, ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവര്‍ സന്നിഹിതരായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?