മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ രൂപതയുടെ നേതൃത്വത്തില്‍ മെല്‍ബണ്‍ ബെല്‍ഗ്രൈവ് ഹൈറ്റ്സ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച യുവജന കണ്‍വെന്‍ഷന്‍ ‘യുണൈറ്റ് 2025’ ശ്രദ്ധേയമായി.
മെല്‍ബണ്‍ സീറോ മലബാര്‍ രൂപത ബിഷപ് മാര്‍ ജോണ്‍ പനംതോട്ടത്തില്‍ ‘യുണൈറ്റ് 2025’ ഉദ്ഘാടനം ചെയ്തു. വിവിധങ്ങളായ കഴിവുകളും സാധ്യതകളും ദൈവരാ ജ്യത്തിനുവേണ്ടി സമര്‍പ്പിക്കനാനുള്ള അവസരമാണ് ‘യുണൈറ്റ് 2025’ എന്ന് അദ്ദേഹം പറഞ്ഞു.
തുറന്ന കൈകളോടെ ഈശോ എല്ലാവരെയും ചേര്‍ത്തു നിര്‍ത്തുന്നതുപോലെ, മെല്‍ബണ്‍ രൂപത യുവജനങ്ങളുടെ പരിശ്രമങ്ങളെ അംഗീകരിക്കുകയും, അവരുടെ ആത്മീയ യാത്രയ്ക്കായി പൂര്‍ണ്ണമായ പ്രാര്‍ത്ഥനയും പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും മാര്‍ ജോണ്‍ പനംതോട്ടത്തില്‍ പറഞ്ഞു.
മെല്‍ബണ്‍ അതിരൂപത ആര്‍ച്ചുബിഷപ് പീറ്റര്‍ കൊമന്‍സൊലി മുഖ്യപ്രഭാഷണം നടത്തി. ലോകത്തിലെ താല്‍ക്കാലിക വെളിച്ചവും ക്രിസ്തുവിന്റെ ശാശ്വത പ്രകാശവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.
ഇരുട്ടില്‍നിന്നു പുറത്തേക്കുവന്ന് ക്രിസ്തുവിന്റെ തീജ്വാല കൈവശമാക്കണമെന്നും ജൂബിലി വര്‍ഷത്തില്‍ ഇതാണ് യുവജനങ്ങളുടെ പ്രത്യേക വിളിയെന്നു ആര്‍ച്ചുബിഷപ് പറഞ്ഞു.
രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നുമായി 600 ഓളം യുവജനങ്ങള്‍ നാലു ദിവസങ്ങളിലായി നടന്ന കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. പിള്‍ഗ്രിംസ് ഓഫ് ഹോപ് (പ്രതീക്ഷയുടെ തീര്‍ത്ഥാടകര്‍) എന്ന ആപ്തവാക്യത്തില്‍ ഏകോപിപ്പിച്ചിരിക്കുന്ന യുവജന കണ്‍വെന്‍ഷനില്‍ 18-30 പ്രായപരിധിയിലുള്ള യുവജനങ്ങളാണ് പങ്കെടുത്തത്.
അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന പ്രസംഗകരായ മാറ്റ് ആന്റ് ക്യാമറണ്‍ ഫ്രാഡ്, ഷാര്‍ബെല്‍ റൈഷ്, ജോ ഹേയ്സ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു.
സിജോയ് വര്‍ഗീസ്, ബ്രെന്‍ഡന്‍ മലോണ്‍, ഫാ. മെല്‍വിന്‍ മംഗലത്ത് എന്നിവരുടെ നേതൃത്വത്തില്‍ പൊതുവര്‍ക്ക്ഷോപ്പുകളും സംവാദങ്ങളും ഉണ്ടായിരുന്നു. ക്രിസ്തീയ ലൈവ് സംഗീത ബാന്‍ഡുകളും ടീം ബില്‍ഡിങ്ങ് ഇവന്റുകളും ടാലന്റ് ഷോകളും യുണൈറ്റ് 2025 ന്റെ ഭാഗമായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *