Follow Us On

09

May

2025

Friday

  • ശാസ്ത്രം ജയിക്കട്ടെ  പക്ഷേ മനുഷ്യര്‍  തോല്‍ക്കരുത്‌

    ശാസ്ത്രം ജയിക്കട്ടെ പക്ഷേ മനുഷ്യര്‍ തോല്‍ക്കരുത്‌0

    റ്റോം ജോസ് തഴുവംകുന്ന് അക്ഷരങ്ങള്‍കൊണ്ട് വിസ്മയങ്ങള്‍ സൃഷ്ടിച്ച എഴുത്തുകാരെക്കുറിച്ച് പഠിക്കുകയും വായിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ലോകത്തിന്റെ നെറുകയിലേക്ക് വളര്‍ന്നെത്തിയവരാണ് പലരുമെന്ന് പറയാം. മനുഷ്യബുദ്ധിയെ ‘ജി.ബി’ കൊണ്ട് അളക്കാവുന്നതല്ല; മനുഷ്യന്റെ ഓര്‍മശേഖരത്തിന് പരിധി നിശ്ചയിക്കുകയും അസാധ്യമാണ്. അവസരത്തിനൊത്തു പ്രവര്‍ത്തിക്കാനും ചിന്തിക്കാനും പ്രതികരിക്കാനും മനുഷ്യന്റെ സഹജബുദ്ധിക്കാവും. ദൈവത്തിന്റെ സൃഷ്ടി അത്രയ്ക്ക് മഹത്തരവും ഒന്നിനോടും മാറ്റുരയ്ക്കാനാകാത്തതുമാകുമ്പോള്‍ ഇന്നിതാ സഹജബുദ്ധിക്കും സഹജവാസനകള്‍ക്കും ‘പ്രതിയോഗി’ കടന്നുവന്നിരിക്കുന്നു; നിര്‍മിതബുദ്ധിയും അനുബന്ധ സാങ്കേതികവിദ്യകളും. നിര്‍മിതബുദ്ധിയുടെ കാലം ഈ നിര്‍മിതബുദ്ധിയുടെ കടന്നുകയറ്റത്തില്‍ ജന്മവാസനകള്‍ നിഷ്പ്രഭമാകുന്നുവെന്നു കരുതേണ്ടിവരും. ഒരു പേനയും കടലാസുംകൊണ്ട്

  • ദീപാലങ്കാരങ്ങള്‍  വിശ്വാസസാക്ഷ്യങ്ങളോ?

    ദീപാലങ്കാരങ്ങള്‍ വിശ്വാസസാക്ഷ്യങ്ങളോ?0

    ഫാ. തോമസ് ആന്റണി പറമ്പി കഴിഞ്ഞ മാസംമുതല്‍ കേരളത്തിലെ സ്ഥിരംകാഴ്ചയായിരുന്നു ദീപാലങ്കാരശോഭയില്‍ മുങ്ങിയ ദൈവാലയങ്ങള്‍. തിരുനാള്‍ അവസരമായതിനാല്‍ ദീപാലങ്കാരത്തിന്റെയും വാദ്യമേളങ്ങളുടെയും മത്സരം പോലെയായിരുന്നു. ദൈവാലയങ്ങള്‍ ദീപാലങ്കാരത്തില്‍ മുങ്ങിയപ്പോള്‍ വിശ്വാസത്തിന്റെയും ജീവിതസാക്ഷ്യത്തിന്റെയും ശോഭ മങ്ങിപ്പോയോ എന്ന സംശയം ബാക്കിനില്‍ക്കുന്നുണ്ട്. സാക്ഷ്യത്തിന്റെ ശോഭ മങ്ങിയിട്ടില്ലെന്ന് സ്ഥാപിക്കണമെങ്കില്‍ ജീവിതസാക്ഷ്യത്തിന്റെ കാര്യങ്ങളില്‍ മത്സരിക്കാന്‍ കഴിഞ്ഞെന്നും വിശ്വാസവര്‍ധനവുണ്ടായെന്നും അവകാശപ്പെടാന്‍ കഴിയണം. കുടുംബത്തിലും സമൂഹത്തിലും ഏത് ആഘോഷത്തിന്റെയും ഫൈനല്‍ റിസള്‍ട്ട് വിശ്വാസവര്‍ധനവാണല്ലോ. സുവിശേഷത്തില്‍ കാനായിലെ കുടുംബത്തിലെ വിവാഹാഘോഷത്തിന്റെ വിവരണം അവസാനിക്കുന്നത് ‘ശിഷ്യന്മാര്‍ യേശുവില്‍ വിശ്വസിച്ചു’ എന്നു

  • നഷ്ടപ്പെട്ട താലിമാലക്ക്  പകരം ലഭിച്ച പുതുജീവിതം

    നഷ്ടപ്പെട്ട താലിമാലക്ക് പകരം ലഭിച്ച പുതുജീവിതം0

    ഫാ. നിധിന്‍ മുണ്ടയ്ക്കല്‍ OFM Cap ഇത് 90 കളിലെ ഒരു സംഭവമാണ്. എന്റെ പപ്പയുടെയും മമ്മയുടെയും ജീവിതമാണ്. പപ്പയുടെ ബിസിനസ് നന്നായി പോകുന്ന കാലം. അന്ന് ഞാന്‍ കുഞ്ഞാണ്. എന്റെ അനിയന്‍ ഉണ്ടായിട്ടേ ഉള്ളൂ. ഒരിക്കല്‍ എന്റെ പപ്പയുടെ സഹോദരന്റെ കൂട്ടുകാരന്‍ എന്ന പേരില്‍ ഒരാള്‍ സഹായം ചോദിച്ച് വീട്ടില്‍ വന്നു. ദാരിദ്ര്യത്തിന്റെ വില നന്നായി അറിയാവുന്ന പപ്പ, സ്വന്തം സഹോദരങ്ങളെ~ഉള്‍പ്പടെ പലരെയും വീട്ടില്‍ത്തന്നെ നിര്‍ത്തി പഠിപ്പിക്കുകയും കടയിട്ട് കൊടുക്കുകയും ചെയ്ത് സഹായിച്ചിരുന്നു. സഹായം അഭ്യര്‍ത്ഥിച്ചു

  • ഉന്നതവിദ്യാഭ്യാസം  പുതുതലമുറയുടെ  ഭാവി പന്താടരുത്‌

    ഉന്നതവിദ്യാഭ്യാസം പുതുതലമുറയുടെ ഭാവി പന്താടരുത്‌0

    ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍ (കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയാണ് ലേഖകന്‍) ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കാലങ്ങളായി തുടരുന്ന പ്രതിസന്ധികളും ആശങ്കകളും കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. ദേശീയ വിദ്യാഭ്യാസനയം 2020നെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസ സംവിധാനങ്ങളില്‍ അനുദിനം വരുത്തിക്കൊണ്ടിരിക്കുന്ന പരിഷ്‌കരണങ്ങളുടെ പിന്നില്‍ അജണ്ടകള്‍ ഒളിഞ്ഞിരിക്കുന്നു. രാജ്യത്തെ സര്‍വകലാശാലകളുടെ പരമോന്നത സമിതിയാണ് യുജിസി. കരടു റെഗുലേഷന്‍ 2025 സര്‍വകലാശാലകളിലും കോളജുകളിലും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിനും പ്രമോഷനുമുള്ള ഏറ്റവും കുറഞ്ഞ യോഗ്യതകളും ഉന്നതവിദ്യാഭ്യാസത്തിലെ നിലവാര

  • അധികാരികള്‍ക്ക് കാര്‍ക്കശ്യം  ഉണ്ടെങ്കില്‍ റാഗിങ്ങ് വീരന്മാര്‍ തനിയെ ഒതുങ്ങും

    അധികാരികള്‍ക്ക് കാര്‍ക്കശ്യം ഉണ്ടെങ്കില്‍ റാഗിങ്ങ് വീരന്മാര്‍ തനിയെ ഒതുങ്ങും0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) കുറെ വര്‍ഷങ്ങള്‍ക്കുമുമ്പ് കേരളത്തിലെ കാമ്പസുകളില്‍ റാഗിങ്ങ് ഒരു വലിയ പ്രശ്‌നമായിരുന്നു. എന്നാല്‍ പല കാരണങ്ങള്‍കൊണ്ട്, പതുക്കെ പതുക്കെ ഈ ദുഷ്ടസംസ്‌കാരം മന്ദീഭവിക്കുകയോ നില്ക്കുകയോ ചെയ്തു. എന്നാല്‍ ചെറിയ ചെറിയ അഭ്യാസങ്ങള്‍ പലയിടത്തും നടന്നുകൊണ്ടുമിരുന്നു. ഇപ്പോള്‍ വീണ്ടും റാഗിങ്ങ് പ്രശ്‌നം ഉയര്‍ന്നുവന്നിരിക്കുന്നു. കോട്ടയം മെഡിക്കല്‍ കോളജിനോട് അനുബന്ധിച്ചുള്ള നഴ്‌സിങ്ങ് കോളജില്‍ നടന്ന ഭയാനകവും ക്രൂരവും നിന്ദ്യവുമായ റാഗിങ്ങ് വാര്‍ത്തകള്‍ നമ്മെയും ഞെട്ടിക്കുന്നു. റാഗിങ്ങ് വീരന്മാര്‍ ചെയ്ത ക്രൂരകൃത്യങ്ങളുടെ വിവരണങ്ങള്‍

  • ജിംനേഷ്യങ്ങളിലെ  സര്‍വ്വേകള്‍ പറയുന്നത്….

    ജിംനേഷ്യങ്ങളിലെ സര്‍വ്വേകള്‍ പറയുന്നത്….0

    ജിതിന്‍ ജോസഫ് പൂച്ചയെ ചാക്കില്‍ കെട്ടി കളയാന്‍ കൊണ്ടുപോയ ഒരു കഥ ഇങ്ങനെയാണ്, ചാക്കില്‍ കെട്ടി ദൂരെ എവിടെയോ കളഞ്ഞ പൂച്ച തിരിച്ചെത്തിയിട്ടും കളയാന്‍ പോയ ആള്‍ തിരിച്ചെത്തിയില്ല. ഇന്ന് പലരുടെ സ്ഥിതിയും ഇതിന് വിപരീതമല്ല. എടുക്കുന്ന തീരുമാനങ്ങളും തിരുത്തിക്കുറിക്കലുകളും എല്ലാം ഏറെക്കുറെ ഇതിനു സമാനം തന്നെ. അവയൊന്നും ദീര്‍ഘകാലം നിലനില്‍ക്കുന്നില്ല, എല്ലാം ക്ഷണികമാണ്. പൂച്ച തന്നെ വേണ്ടിവരും ചിലപ്പോള്‍ തിരിച്ച് വീട്ടിലേക്കുള്ള വഴി കാണിച്ചു തരുവാന്‍. മനുഷ്യന്റെ ചായ്‌വ് അത് ആദ്യം മുതല്‍ക്കേ തിന്മയിലേക്കാണ്. എത്ര

  • വെളിച്ചത്തിന്  എന്തൊരു വെളിച്ചം!

    വെളിച്ചത്തിന് എന്തൊരു വെളിച്ചം!0

    അഡ്വ. ഫ്രാന്‍സീസ് വള്ളപ്പുര സി.എം.ഐ ക്രിസ്മസ് കാലത്ത് വിശുദ്ധ ചാവറപ്പിതാവിന്റെ മനസ് ഒരു കലാകാരന്റെ ഭാവനയ്‌ക്കൊത്ത് സഞ്ചരിച്ചപ്പോഴാണ് മലയാളത്തില്‍ ഇടയനാടകങ്ങള്‍ (എക്‌ലോഗ്) എന്ന കലാസൃഷ്ടി രൂപംകൊണ്ടത്. സെമിനാരിക്കാര്‍ക്കുവേണ്ടി ക്രിസ്മസ് കഴിഞ്ഞ് ദനഹത്തിരുനാള്‍ വരെ അവതരിപ്പിക്കാന്‍ പത്തു നാടകരൂപത്തിലുള്ള കലാപരിപാടി സജ്ജമാക്കി. ‘ഇടയനാടകങ്ങള്‍’ എന്ന പേരില്‍ അവ അറിയപ്പെടുന്നത്. പത്തു ദിവസവും പുല്‍ക്കൂടിനു മുമ്പിലാണ് മുപ്പതു മിനിട്ട് നീണ്ടുനില്ക്കുന്ന ഈ കലാപരിപാടി അവതരിപ്പിക്കുക. കേരളസാഹിത്യ അക്കാദമി, ജോണ്‍ പോളിന്റെ ആമുഖക്കുറിപ്പോടുകൂടി അഞ്ച് എക്‌ലോഗുകള്‍ പ്രകാശനം ചെയ്തിട്ടുണ്ട്. അവശേഷിക്കുന്ന അഞ്ചെണ്ണം

  • അമേരിക്ക ഫസ്റ്റ്‌

    അമേരിക്ക ഫസ്റ്റ്‌0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്തും അമേരിക്കന്‍ പ്രസിഡന്റായി ചുമതല ഏറ്റശേഷവും ഡൊണാള്‍ഡ് ട്രംപ് ഉപയോഗിക്കുന്ന ഒരു സന്ദേശവചനമാണ് ‘ആദ്യം അമേരിക്ക’ (അമേരിക്ക ഫസ്റ്റ്). ട്രംപ് അല്ല ഈ മുദ്രാവാക്യം ആദ്യം ഉപയോഗിച്ചത്. ആദ്യം ഇത് ഉപയോഗിച്ചത് 1916-ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പുകാലത്ത്, പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന വുഡ്‌റോ വില്‍സണ്‍ ആണ്. ട്രംപ് വന്നപ്പോള്‍ ഈ ആശയത്തെയും മുദ്രാവാക്യത്തെയും പൊടി തട്ടിയെടുത്ത് ശക്തമായി അവതരിപ്പിച്ചു. എന്തുകൊണ്ടാണ് അമേരിക്ക ഫസ്റ്റ് എന്ന്

Latest Posts

Don’t want to skip an update or a post?