കുടുംബങ്ങള്‍ ദൈവവിളിയുടെ വിളനിലം: മാര്‍ റാഫേല്‍ തട്ടില്‍
- ASIA, Featured, Kerala, LATEST NEWS
- July 26, 2025
കോട്ടയം: ദൈവദാസന് മാര്‍ മാത്യു മാക്കീലിന്റെ ധന്യന്‍ പദവി പ്രഖ്യാപനവും മാര്‍ തോമസ് തറയിലിന്റെ അമ്പതാം ചരമവാര്‍ഷികാചരണ സമാപനവും ജൂലൈ 26 ന് രാവിലെ 9.30 ന് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ നടക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തിരുക്കര്‍മങ്ങള്‍ക്ക് മുന്നോടിയായി തിരി തെളിച്ച് സന്ദേശം നല്‍കും. കോട്ടയം ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. സഹായമെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശേരിലും ഗീവര്‍ഗീസ് മാര്‍ അപ്രേമും അതിരൂപതയിലെ വൈദികരും
പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ജൂലൈ 26 ന് സമാപിക്കും. 2024 ജൂലൈ 26 ന് ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സ തീര്‍ത്ഥാടന ദൈവാലയത്തില്‍ തുടക്കമിട്ട ജൂബിലിയാഘോഷങ്ങളുടെ സമാപനത്തിന് ആതിഥ്യമരുളുന്നത് പാലാ സെന്റ് തോമസ് കത്തീഡ്രല്‍ ദൈവാലയമാണ്. 26 ന് രാവിലെ ഒമ്പതിന് സെന്റ് തോമസ് കത്തീഡ്രലിലെ വിശുദ്ധ കുര്‍ബാനയില്‍ ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ സന്ദേശം നല്‍കും. 10.45
ജറുസലേം: തടവുകാരെ മോചിപ്പിക്കണമെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും അങ്ങനെ ഗാസയിലും വിശുദ്ധ നാടു മുഴുവനിലും ജീവനും അന്തസ്സും പുനഃസ്ഥാപിക്കുന്ന സൗഖ്യ പ്രക്രിയയ്ക്ക് തുടക്കം കുറിക്കണമെന്നുമുള്ള സംയുക്ത അഭ്യര്‍ത്ഥനയുമായി ജറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ്, ലാറ്റിന്‍ പാത്രിയാര്‍ക്കീസുമാര്‍. ഗാസ സന്ദര്‍ശനത്തിന് ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിനാണ് ലാറ്റിന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബെല്ലയും ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് തിയോഫിലോസ് മൂന്നാമനും ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്. യുദ്ധത്തില്‍ തകര്‍ന്ന പാലസ്തീന് പ്രദേശത്തേക്ക്, രാഷ്ട്രീയക്കാരോ നയതന്ത്രജ്ഞരോ എന്ന നിലയിലല്ല, അജപാലകര്‍ എന്ന നിലയിലാണ് യാത്ര
റായ്പൂര്‍ (ഛത്തീസ്ഗഡ്): സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ക്രൈസ്തവര്‍ മതപരിവര്‍ത്തനം നടത്തുകയാണെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ക്കെതിരെ ഛത്തീസ്ഗഡിലെ ക്രൈസ്തവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിഷയത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഈ ആരോപ ണങ്ങള്‍ മനഃപൂര്‍വമായ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകള്‍. ‘സോഷ്യല്‍ മീഡിയയിലൂടെ മതപരിവര്‍ത്തനത്തിന്റെ പുതിയ ഗെയിം: വാട്ട്സ്അപ്പ് വഴി ഗോത്രക്കാരെ ക്രിസ്ത്യാനികളാക്കുന്നു’ എന്ന തലക്കെട്ടില്‍ ഇതു സംബന്ധിച്ച ഒരു വാര്‍ത്ത അവിടെയുള്ള പ്രാദേശിക പത്രത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ക്രിസ്ത്യാനികള്‍ ആദിവാസി കുടുംബങ്ങളുടെ മൊബൈല്‍ നമ്പറുകള്‍ ശേഖരിച്ച് മതപരിവര്‍ത്തനത്തിനായി
ചെന്നൈ: 1500 വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദര്‍ശനത്തിനുള്ള തയാറെടുപ്പിലാണ് ചെന്നൈക്കടുത്തുള്ള ക്രോംപേട്ടിലെ ഇമ്മാക്കുലേറ്റ് കണ്സെപ്ഷന് ദൈവാലയം. 2025 ലെ ആഗോള ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി ചെങ്കല്‍പുട്ട് രൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന തിരുശേഷിപ്പ് പ്രദര്‍ശനം ചരിത്ര സംഭവമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് സംഘാടകര്‍. ആയിര ക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പസ്തോലന്മാര്, രക്തസാക്ഷികള്‍, മിസ്റ്റിക്കുകള്‍, വേദപാരംഗര്‍ എന്നിങ്ങനെ 1500 വിശുദ്ധരുടെ തിരുശേഷിപ്പുകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടും പരിശുദ്ധ കന്യകാമറിയ ത്തിന്റെ സ്വര്‍ഗാരോപണ തിരുനാളിനോടും അനുബന്ധിച്ച് ഓഗസ്റ്റ് 15ന് മദ്രാസ്-മൈലാപ്പൂര് ആര്‍ച്ചുബിഷപ് എമരിറ്റസ്
ലുബ്ലിയാന/സ്ലൊവേനിയ: പരസഹായത്തോടെ ആത്മഹത്യ ചെയ്യുവാന്‍ അനുവദിക്കുന്ന ബില്‍ യൂറോപ്യന്‍ രാജ്യമായ സ്ലോവേനിയയുടെ പാര്‍ലമെന്റില്‍ പാസായി. ഗുരുതതരമായ കഷ്ടപ്പാടുകള്‍ നേരിടുന്ന മാരകരോഗികളായ മുതിര്‍ന്നവര്‍ക്ക് ജീവിതം അവസാനിപ്പിക്കാന്‍ അനുമതി നല്കുന്ന ബില്ലാണ് സ്ലൊവേനിയന്‍ പാര്‍ലമെന്റ് പാസാക്കിയത്. 34 നെതിരെ 50 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. മൂന്ന് പേര് വിട്ടുനിന്നു. കഴിഞ്ഞ വര്‍ഷം രാജ്യത്ത് നടന്ന ഒരു ഹിതപരിശോധനയില്‍ 55 ശതമാനം ആളുകളും പരസഹയാത്തോടെയുള്ള ആത്മഹത്യ നിയമവിധേയമാക്കുന്നതിനെ അനുകൂലിക്കുന്നതായി കണ്ടെത്തിയിരുന്നു. അതേസമയം ഈ ബില്‍ ധാര്‍മികമായി വലിയ വെല്ലുവിളി ഉയര്‍ത്തുന്നതാണെന്ന നിലപാടില്‍
അബുജ/നൈജീരിയ: പ്ലേറ്റോ സംസ്ഥാനത്തെ ജെബു എന്ന ക്രൈസ്തവഗ്രാമത്തില്‍ പുലര്‍ച്ചെ മുന്ന് മണിക്ക് ഫുലാനി തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 32 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. പ്ലേറ്റോ സംസ്ഥാനത്തെ റിയോം കൗണ്ടിയിലുള്ള തഹോസ് ജില്ലയിലെ ക്രൈസ്തവ കര്‍ഷക ഗ്രാമമാണ് ആക്രമണത്തിനിരയായ ജെബു. പുലര്‍ച്ചെ 3 മണിയോടെ ആരംഭിച്ച ആക്രമണത്തില്‍ 3 മാസം പ്രായമുള്ള ഒരു കുഞ്ഞ് ഉള്‍പ്പടെ പുരുഷന്മാരും സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടു. ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ (ഐസിസി) റിപ്പോര്‍ട്ടുകള്‍ പ്രകാരം, അക്രമികള്‍ പ്രദേശത്തെ ദൈവാലയം നശിപ്പിക്കുകയും ഡസന്‍ കണക്കിന് വീടുകള്‍
പേരാമ്പ്ര: ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണം എന്ന മുദ്രാവാക്യം ഉയര്‍ത്തി രൂക്ഷമായ വന്യമൃഗശല്യത്തിനെതിരെ താമരശേരി രൂപത കത്തോലിക്ക കോണ്‍ഗ്രസ് ഓഗസ്റ്റ് രണ്ടിന് നിലമ്പൂര്‍, താമരശേരി, പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസ് പരിസരങ്ങളിലേക്ക് കര്‍ഷക അതിജീവന സാരി വേലി റാലി നടത്തും. പെരുവണ്ണാമൂഴിയില്‍ കൂരാച്ചുണ്ട്-മരുതോങ്കര ഫൊറോനകളിലെ വിവിധ സംഘടനകളെ അണിനിരത്തിയാണ് റാലി നടത്തുന്നത്. ഇതിന്റെ ഭാഗമായി പെരുവണ്ണാമൂഴിയില്‍ സംഘാടക സമിതി രൂപീകരിച്ചു. ഫാത്തിമ മാതാ പള്ളി പാരീഷ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മരുതോങ്കര ഫൊറോന വികാരി ഫാ. ആന്റോ മൂലയില്‍
Don’t want to skip an update or a post?