ആഴമായ ആധ്യാത്മികതയുടെ ഉടമ
- ASIA, Featured, Kerala, LATEST NEWS
- September 18, 2025
ന്യൂഡല്ഹി: രാജ്യത്ത് ക്രൈസ്തവര്ക്കു നേരെയുള്ള അക്രമണങ്ങള് വര്ധിച്ചുവരുകയാണെന്ന് സി ബിസിഐ പ്രസിഡന്റ് ആര്ച്ചുബിഷപ് മാര് ആന്ഡ്രൂസ് താഴത്ത്. 2025 ജനുവരി മുതല് ജൂണ്വരെ 378 ക്രൈസ്തവര് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് അക്രമിക്കപ്പെട്ടു. 2014ല് ക്രൈസ്തവര്ക്കെതിരെയുള്ള അക്രമങ്ങള് 127 ആയിരുന്നത് 2024-ല് 834 ആയി വര്ധിച്ചുവെന്ന് മാര് താഴത്ത് ചൂണ്ടിക്കാട്ടി. ഓരോ ദിവസവും ശരാശരി രണ്ട് അക്രമണങ്ങള് ക്രൈസ്തവര്ക്കെതിരെ ഉണ്ടാകുന്നുണ്ടെന്ന് മാര് താഴത്ത് പറഞ്ഞു. ഫ്രാന്സിസ് മാര്പാപ്പ ആഹ്വാനം ചെയ്ത ക്രിസ്തുജയന്തി 2025 ആഘോഷങ്ങളുടെയും ഒന്നാം നിഖ്യാ കൗണ്സിലിന്റെ
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത ബൈബിള് അപ്പോസ്റ്റോലേറ്റ്, കുടുംബ കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തില് അതി രൂപതയിലെ 250 ഇടവകകളില് നിന്നായി ഒരു ലക്ഷത്തോളം ആളുകള് പങ്കെടുത്ത വചന പഠന പദ്ധതിയായ നൂറുമേനി വചന പഠന മത്സരങ്ങളുടെ ഗ്രാന്റ് ഫിനാലെയും മഹാസംഗമവും എന്റെ സ്വന്തം ബൈബിള് പദ്ധതിയുടെ ഉദ്ഘാടനവും സെപ്റ്റംബര് 12,13 തീയതികളില് ചങ്ങനാശേരി എസ്.ബി കോളജ് കാവുകട്ട് ഹാളില് നടക്കും. 13 ന് രാവിലെ 10 മണിക്ക് ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര് തോമസ് തറയിലിന്റെ അധ്യക്ഷതയില് ചേരുന്ന
തൃശൂര്: കാന്സര് രോഗംമൂലം മുടി നഷ്ടമായ 128 പേര്ക്ക് അമല മെഡിക്കല് കോളേജ് ആശുപത്രി സൗജന്യമായി വിഗുകള് നല്കി. അമല ഓഡിറ്റോറിയത്തില് നടന്ന 38-ാമത് സൗജന്യ വിഗ് വിതരണ സമ്മേളനം കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്ത്ത് സയന്സസ് ഡീനും അമല കോളേജ് ഓഫ് നഴ്സിങ്ങ് പ്രിന്സിപ്പലുമായ ഡോ. രാജി രഘുനാഥ് ഉദ്ഘാടനം ചെയ്തു. അമല മെഡിക്കല് കോളേജ് ഡയറക്ടര് ഫാ. ജൂലിയസ് അറയ്ക്കല് സിഎംഐ അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടര് ഫാ. ജെയ്സണ് മുണ്ടന്മാണി സിഎംഐ, ആലുവ
ഇടുക്കി: ഭിന്നശേഷി സംവരണ വിഷയത്തില് ക്രൈസ്തവ മാനേജ്മെന്റുകളോടുള്ള സംസ്ഥാന സര്ക്കാരിന്റെ വിവേചനത്തിനെതിരെ ഇടുക്കി രൂപത കാത്തലിക് ടീച്ചേഴ്സ് ഗില്ഡ് സെപ്റ്റംബര് 13 ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മുരിക്കാശേരിയില് പ്രതിഷേധ സംഗമം നടത്തുന്നു. മുരിക്കാശ്ശേരി പാവനാത്മ കോളേജില് നിന്ന് ആരംഭിക്കുന്ന പ്രതിഷേധ റാലി ഇടുക്കി രൂപത മുഖ്യവികാരി ജനറാള് മോണ്. ജോസ് കരിവേലിക്കല് ഉദ്ഘാടനം ചെയ്യും. ഭിന്നശേഷി വിഭാഗത്തില്പ്പെട്ട അധ്യാപക തസ്തികകള് മാറ്റിവച്ചതിനുശേഷം മറ്റ് തസ്തികകളില് നിയമന അംഗീകാരം നല്കണമെന്ന് എന്എസ്എസ് മാനേജ്മെന്റ് നല്കിയ കേസില് 2025 മാര്ച്ച്
കോട്ടപ്പുറം: കോട്ടപ്പുറം രൂപതയിലെ സീനിയര് വൈദികന് ഫാ. ജോസഫ് തട്ടകത്ത് (75) അന്തരിച്ചു. 2023 മുതല് നോര്ത്ത് പറവൂര് ജൂബിലി ഹോമില് വിശ്രമ ജീവിതത്തിലായിരുന്നു. വരാപ്പുഴ, കോട്ടപ്പുറം രൂപതകളില് വിവിധ പള്ളികളിലും സ്ഥാപനങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. എറണാകുളം സെന്റ് ഫ്രാന്സിസ് അസീസി കത്തീഡ്രല് , തൈക്കൂടം സെന്റ് റാഫേല് , തുതിയൂര് ഔവ്വര് ലേഡി ഓഫ് ഡോളേഴ്സ് പള്ളികളില് വികാര് കോഓപ്പറേറ്ററായും, ചാത്തനാട് സെന്റ് വിന്സന്റ് ഫെറര്, കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യന്, തോട്ടക്കാട്ടുകര സെന്റ് ആന്സ്, കാരമൗണ്ട്
പാലാ: നസ്രാണികളുടെ സ്വാതന്ത്ര്യത്തിനും ഐക്യത്തിനും വേണ്ടി പാറേമാക്കല് ഗോവര്ണദോരും കരിയാറ്റി മെത്രാപ്പോലീത്തയും നടത്തിയ പരിശ്രമങ്ങള് എക്കാലവും ഓര്മ്മിക്കപ്പെടുമെന്ന് പാലാ രൂപതാ വികാരി ജനറല് മോണ്. സെബാസ്റ്റ്യന് വേത്താനത്ത്. കരിയാറ്റി മാര് ഔസേപ്പ് മെത്രാപ്പോലീത്തായുടെ 239-ാം ചരമദിനവും, പാറേമ്മാക്കല് തോമാ കത്തനാരുടെ 289-ാം ജന്മദിനവും അനുസ്മരിച്ചു കൊണ്ട് കത്തോലിക്കാ കോണ്ഗ്രസ് പാലാ രൂപതാ സമിതിയുടെ നേതൃത്വത്തില് നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്ത്തോമ്മ പാറേമാക്കലിന്റെ വര്ത്തമാന പുസ്തകം മലയാളഭാഷക്ക് നല്കിയ സംഭാവന വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം
വത്തിക്കാന് സിറ്റി: നമ്മുടെ കരച്ചില് എപ്പോഴും ബലഹീനതയുടെ അടയാളമാകണമെന്നില്ലെന്നും വാക്കുകള് അവശേഷിക്കാത്തപ്പോഴുള്ള പ്രാര്ത്ഥനയുടെ തീവ്രമായ രൂപമാകാമെന്നും ലിയോ 14 ാമന് പാപ്പ. കരയുന്നത് അടിച്ചമര്ത്തപ്പെടേണ്ട ക്രമരഹിതമായ ഒന്നായി നാം കരുതുന്നുണ്ടെങ്കിലും, സുവിശേഷം നമ്മുടെ നിലവിളിക്ക് ഒരു മൂല്യം നല്കുന്നുണ്ടെന്നും അത് പ്രാര്ത്ഥനയുടെയോ പ്രതിഷേധത്തിന്റെയോ ആഗ്രഹത്തിന്റെയോ സമര്പ്പണത്തിന്റെയോ രൂപമാകാമെന്നും ബുധനാഴ്ച പൊതുകൂടിക്കാഴ്ചയോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില് പാപ്പ വ്യക്തമാക്കി. യേശുവിന്റെ കുരിശിലെ അവസാന നിമിഷങ്ങളിലെ വേദനയുടെ നിലവിളി പോലെ പ്രാര്ത്ഥന ബലഹീനതയുടെ അടയാളത്തിനുപകരം ആഗ്രഹം, സമര്പ്പണം, പ്രാര്ത്ഥന എന്നിവയുടെ അടയാളങ്ങളാകാമെന്ന്
അമേരിക്കന് കാമ്പസുകളില് സുവിശേഷത്തിന്റെ പ്രഭചൊരിഞ്ഞ പ്രഭാഷകനും, അമ്മമാരുടെ ഉദരങ്ങളിലുള്ള ജീവനുകള്ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള് സ്വീകരിക്കുകയും ചെയ്ത ചാര്ളി കിര്ക്ക് എന്ന മുന്നണി പോരാളിയുടെ മരണവാര്ത്ത മനുഷ്യസ്നേഹികള് വലിയ ഞെട്ടലോടെയാണ് ശ്രവിച്ചത്. അമേരിക്കയില് ആവര്ത്തിക്കപ്പെടുന്ന കൂട്ടവെടിവയ്പ്പിനെക്കുറിച്ച് യുഎസിലെ ഊട്ടാ സര്വകലാശാലയില് നടന്ന ചടങ്ങില് വിദ്യാര്ത്ഥികളുടെ ചോദ്യങ്ങള്ക്ക് ഉത്തരം നല്കുന്നതിനിടെയാണ് 31-കാരനായ അദ്ദേഹത്തിന്റെ കഴുത്തില് വെടിയേറ്റത്. അമേരിക്കയിലെ കോളജ് വിദ്യാര്ത്ഥികളെ കേന്ദ്രീകരിച്ച് രാജ്യത്തെ 15-ല് പരം യൂണിവേഴ്സിറ്റികളില് നടത്താനിരുന്ന പ്രോഗ്രാമുകളുടെ തുടക്കമായിരുന്നു അവിടെ നടന്നത്. അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപുമായി
Don’t want to skip an update or a post?