Follow Us On

06

November

2025

Thursday

  • മദ്യോത്പാദനം കൂട്ടണമെന്ന മന്ത്രിയുടെ പ്രസ്താവന അപക്വം: കെസിബിസി മദ്യവിരുദ്ധ സമിതി

    മദ്യോത്പാദനം കൂട്ടണമെന്ന മന്ത്രിയുടെ പ്രസ്താവന അപക്വം: കെസിബിസി മദ്യവിരുദ്ധ സമിതി0

    കൊച്ചി: മദ്യത്തിന്റെയും മാരക ലഹരിവസ്തുക്കളുടെയും ഹബ്ബായി മാറിയിരിക്കുന്ന കേരളത്തില്‍ ഇനിയും മദ്യോത്പാദനം കൂട്ടണമെന്ന എക്സൈസ് മന്ത്രി എം.ബി രാജേഷിന്റെ പ്രസ്താവന അപക്വവും ധാര്‍ഷ്ട്യം നിറഞ്ഞതുമാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി. ടൂറിസ്റ്റുകള്‍ കേരളത്തിലേക്ക് വരുന്നത്  മദ്യം കഴിക്കാനല്ല, പ്രകൃതി സൗന്ദര്യം ആസ്വദിക്കാനാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. പാലക്കാട്ടെ ബ്രൂവറി സര്‍ക്കാരിന്റെ വ്യാമോഹം മാത്രമാണ്. പഞ്ചായത്തിന്റെ അധികാരത്തെയും പൊതുജനത്തിന്റെ താല്പര്യത്തെയും മറികടന്ന് ഈ സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ല. മദ്യനയം സംബന്ധിച്ച്

  • അനുകമ്പയുടെയും സ്‌നേഹത്തിന്റെയും മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാകണം വിദ്യാഭ്യാസം

    അനുകമ്പയുടെയും സ്‌നേഹത്തിന്റെയും മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാകണം വിദ്യാഭ്യാസം0

    പാലാ: അനുകമ്പയുടെയും സ്‌നേഹത്തിന്റെയും മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാകണം വിദ്യാഭ്യാസമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു രാഷ്ട്രപതി. ഗ്രാമപ്രദേശങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സെന്റ് തോമസ് കോളജ് സ്ഥാപിച്ചത്. 75 വര്‍ഷമായി പ്രശംസനീയമായ വിധത്തില്‍ കോളജ് ആ ലക്ഷ്യം നിറവേറ്റുന്നുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ രംഗത്തുമാത്രമല്ല രാജ്യത്തിന്റെ കായിക മുന്നേറ്റത്തിലും മറ്റു തലങ്ങളിലും സെന്റ് തോമസ് കോളജ് ഈടുറ്റ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മുന്‍

  • മൂന്നില്‍ രണ്ട് പേര്‍ക്ക്   പൂര്‍ണ മതസ്വാതന്ത്ര്യമില്ലെന്ന് എസിഎന്‍ റിപ്പോര്‍ട്ട്; മതസ്വാതന്ത്ര്യം ഏറ്റവും മോശമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും

    മൂന്നില്‍ രണ്ട് പേര്‍ക്ക് പൂര്‍ണ മതസ്വാതന്ത്ര്യമില്ലെന്ന് എസിഎന്‍ റിപ്പോര്‍ട്ട്; മതസ്വാതന്ത്ര്യം ഏറ്റവും മോശമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും0

    റോം: 540 കോടിയോളം ജനങ്ങള്‍ക്ക് അതായത്  മൂന്നില്‍ രണ്ട് പേര്‍ക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുവാനും ഭയം കൂടാതെ മതാചാരങ്ങള്‍ അനുഷ്ഠിക്കാനും തങ്ങളുടെ വിശ്വാസം പരസ്യമായി പ്രഖ്യാപിക്കുവാനുമുള്ള സ്വാതന്ത്ര്യമില്ലെന്ന് കത്തോലിക്ക സന്നദ്ധസംഘടനയായ എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് (എസിഎന്‍) 2025 റിപ്പോര്‍ട്ട്. ചൈന, ഉത്തര കൊറിയ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ അടുത്തിടെ വിശ്വാസത്തിന്റെ പേരില്‍ ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്ന ഇന്ത്യയും, മതസ്വാതന്ത്ര്യം ഏറ്റവും മോശമായ രാജ്യങ്ങളുടെ പട്ടികയിലുണ്ട്. ‘മതസ്വാതന്ത്ര്യം ഒരു ആനുകൂല്യമല്ല,  മനുഷ്യാവകാശമാണ്’ എന്ന ശക്തമായ

  • ബഥാനിയായിലെ അഖണ്ഡ ജപമാല സമര്‍പ്പണം 25ന് സമാപിക്കും

    ബഥാനിയായിലെ അഖണ്ഡ ജപമാല സമര്‍പ്പണം 25ന് സമാപിക്കും0

    താമരശേരി: താമരശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ ബഥാനിയായില്‍ നടന്നുവരുന്ന അഖണ്ഡ ജപമാല സമര്‍പ്പണം ഒക്ടോബര്‍ 25-ന് സമാപിക്കും. ജൂലൈ 17-നാണ് അഖണ്ഡ ജപമാല സമര്‍പ്പണം ആരംഭിച്ചത്. അഖണ്ഡ ജപമാല സമര്‍പ്പണത്തിന്റെ 100-ാം ദിനമായ  24ന്  വൈകുന്നേരം 6.30 ന് ജപമാല റാലി. തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാന.  താമരശേരി രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ മുഖ്യകാര്‍മ്മികത്വം  വഹിക്കും. സമാപന ദിവസമായ 25 ന് രാവിലെ 10.30-ന് സമാപന ജപമാല ആരംഭിക്കും. 11-ന് താമരശേരി

  • 2025 -ല്‍ നൈജീരിയയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 7,087 ക്രൈസ്തവര്‍; ക്രൈസ്തവ ഉന്മൂലനം ലക്ഷ്യമാക്കി  22 ജിഹാദി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്

    2025 -ല്‍ നൈജീരിയയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 7,087 ക്രൈസ്തവര്‍; ക്രൈസ്തവ ഉന്മൂലനം ലക്ഷ്യമാക്കി 22 ജിഹാദി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്0

    അബുജ/നൈജീരിയ: 2025 ലെ ആദ്യ 220 ദിവസങ്ങളില്‍ മാത്രം രാജ്യത്തുടനീളം കുറഞ്ഞത് 7,087 ക്രിസ്ത്യാനികള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടുവെന്ന് നൈജീരിയ ആസ്ഥാനമായുള്ള  പ്രമുഖ സര്‍ക്കാരിതര സംഘടനയായ  ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ (ഇന്റര്‍ സൊസൈറ്റി) റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൂട്ടക്കൊലകള്‍ക്ക് പുറമേ, ക്രൈസ്തവ വിശ്വാസികളായ ഏകദേശം 8,000 പേരെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നും ഇന്റര്‍ സൊസൈറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു..  ഈ വ്യാപകമായ കൊലപാതകങ്ങള്‍ക്കും തട്ടിക്കൊണ്ടുപോകലുകള്‍ക്കും പിന്നില്‍ നൈജീരിയയില്‍ പ്രവര്‍ത്തിക്കുന്ന ഏകദേശം 22 ജിഹാദി സംഘടനകളാണെന്ന്

  • ദുഃഖം മൂലം ജീവിതത്തിന്റെ ദിശാബോധം നഷ്ടപ്പെട്ടവരെ പ്രത്യാശയുടെ ചൂടു നല്‍കി യേശു പുനരുജ്ജീവിപ്പക്കുന്നു: ലിയോ 14 -ാമന്‍ മാര്‍പാപ്പ

    ദുഃഖം മൂലം ജീവിതത്തിന്റെ ദിശാബോധം നഷ്ടപ്പെട്ടവരെ പ്രത്യാശയുടെ ചൂടു നല്‍കി യേശു പുനരുജ്ജീവിപ്പക്കുന്നു: ലിയോ 14 -ാമന്‍ മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി:  ദുഃഖം ജീവിതത്തിന്റെ അര്‍ത്ഥവും ഊര്‍ജ്ജവും കവര്‍ന്നെടുക്കുമെന്നും ദുഃഖം മൂലം ദിശാബോധം നഷ്ടമായ ഹൃദയങ്ങളെ പ്രത്യാശയുടെ ചൂട് നല്‍കി യേശുവിന് പുരനരുജ്ജീവിപ്പിക്കുവാന്‍ സാധിക്കുമെന്നും ലിയോ 14 ാമന്‍ മാര്‍പാപ്പ. ബുധനാഴ്ചയിലെ പൊതുദര്‍ശന പരിപാടിയോടനുബന്ധിച്ച് നല്‍കി വരുന്ന ‘യേശുക്രിസ്തു നമ്മുടെ പ്രത്യാശ’ എന്ന ജൂബിലി മതബോധനപരമ്പരയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ രഹസ്യത്തിന് ഒരു വ്യക്തിയുടെ കാഴ്ചപ്പാടിനെ മാറ്റിമറിക്കാന്‍ കഴിയുമെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു – പ്രത്യേകിച്ച്  ‘ആത്മാവിന്റെ പക്ഷാഘാതം’ അനുഭവപ്പെടുന്ന സമയങ്ങളില്‍. ഉത്ഥിനായവനാണ് നമ്മുടെ

  • ജയില്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ജയിലില്‍ മോട്ടീവേഷന്‍ സെമിനാര്‍ നടത്തി

    ജയില്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ജയിലില്‍ മോട്ടീവേഷന്‍ സെമിനാര്‍ നടത്തി0

    ആലുവ: കെസിബിസി ജയില്‍ മിനിസ്ട്രിയും കേരള പ്രിസ ണ്‍സ് ആന്റ് കറക്ഷണല്‍ സര്‍വീസസ് വിഭാഗവും ചേര്‍ന്ന് ആലുവ സബ് ജയിലില്‍ മോട്ടിവേഷണല്‍ സെമിനാര്‍ നടത്തി. മോട്ടിവേഷണല്‍ പ്രോഗ്രാം സബ് ജയില്‍ സൂപ്രണ്ട് പി.ആര്‍ രാജേഷ് ഉദ്ഘാടനം ചെയ്തു. ഫാക്കല്‍റ്റി അംഗം അഡ്വ. ചാര്‍ളി പോള്‍ ‘ലഹരിയും കുറ്റകൃത്യങ്ങളും’ എന്ന വിഷയത്തില്‍  സെമിനാര്‍ നയിച്ചു. അസിസ്റ്റന്റ് സൂപ്രണ്ട് ഷോണ്‍ വര്‍ഗീസ്, സിസ്റ്റര്‍ ഡോളിന്‍ മരിയ, സിസ്റ്റര്‍ ലീമ സേവ്യര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

  • തിരഞ്ഞെടുപ്പ് വിജയത്തില്‍ ദൈവത്തിന് നന്ദി പറഞ്ഞ് നിയുക്ത ബൊളീവിയന്‍ പ്രസിഡന്റ് റോഡ്രിഗോ പാസ്

    തിരഞ്ഞെടുപ്പ് വിജയത്തില്‍ ദൈവത്തിന് നന്ദി പറഞ്ഞ് നിയുക്ത ബൊളീവിയന്‍ പ്രസിഡന്റ് റോഡ്രിഗോ പാസ്0

    ലാ പാസ്/ ബൊളീവിയ: തിരഞ്ഞെടുപ്പ്~വിജയത്തില്‍ ദൈവത്തിന് നന്ദി പറഞ്ഞും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് പ്രഖ്യാപിച്ചും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ബൊളീവിയന്‍ പ്രസിഡന്റ് റോഡ്രിഗോ പാസ്.  ഫ്രീ അലയന്‍സ് സഖ്യത്തിലെ മുന്‍ ബൊളീവിയന്‍ പ്രസിഡന്റ് ജോര്‍ജ് ട്യൂട്ടോ ക്വിറോഗ റാമിറെസിനെ പരാജയപ്പെടുത്തിയാണ് ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ റോഡ്രിഗോ പാസ് പെരേര ബൊളീവിയയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. പാസ് പെരേരയ്ക്ക് 54.61% വോട്ട് ലഭിച്ചപ്പോള്‍ എതിരാളിക്ക് 45.39% വോട്ട് ലഭിച്ചു. നിയുക്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടശേഷം നടത്തിയ ആദ്യ പ്രസംഗത്തില്‍,  ദൈവത്തിന് നന്ദി പറയാന്‍

Latest Posts

Don’t want to skip an update or a post?