നൈജീരിയന് സൈന്യത്തിന്റെ വെടിയേറ്റ് 3 ക്രൈസ്തവര് കൊല്ലപ്പെട്ടു; സൈന്യം ഭീകരര്ക്ക് ഒത്താശ ചെയ്യുകയാണെന്ന് ആരോപണം
- Featured, INTERNATIONAL, LATEST NEWS, WORLD
- October 8, 2025
കൊച്ചി: 45 വര്ഷമായി കളമശേരി മാര്ത്തോമ ഭവനത്തിന്റെ കൈവശമുള്ള ഭൂമിയില്, കോടതി വിധിയെ മറികടന്ന് സെപ്റ്റംബര് 4-ന് അര്ധരാത്രിക്കുശേഷം ചില സാമൂഹ്യ വിരുദ്ധര് ആസൂത്രിതമായി ചുറ്റുമതില് തകര്ത്ത് അതിക്രമിച്ചു കയറുകയും അനധികൃത നിര്മ്മാണ പ്രവര്ത്തനങ്ങള് നടത്തുകയും വൈദികരെയും സന്യാസിനികളെയും ഭീഷണി പ്പെടുത്തുകയും ചെയ്ത സംഭവം അപലപനീയവും രാജ്യത്തിന്റെ നിയമ വ്യവസ്ഥിതിക്ക് കളങ്കവുമാണെന്ന് കെസിബിസി പ്രസിഡന്റ് കര്ദിനാള് ബസേലിയോസ് മാര് ക്ലീമിസ് കാതോലിക്ക ബാവ. വൃദ്ധരും രോഗികളുമുള്പ്പെടെയുള്ള സന്യാസിനിമാര് താമസിക്കുന്ന മഠത്തിലേക്കുള്ള വഴി തടഞ്ഞ് സഞ്ചാര സ്വാതന്ത്രം നിഷേധിച്ചിരിക്കുകയാണ്.
വത്തിക്കാന് സിറ്റി: നൈമേഷികമായ വികാരങ്ങള്ക്കപ്പുറം, വിശ്വസ്തതയുടെ അടിസ്ഥാനം സ്ഥാപിക്കുന്ന, സ്നേഹത്തിലധിഷ്ഠിതമായ സ്വാതന്ത്ര്യത്തിന്റെ പാഠശാലയാണ് അനുസരണമെന്ന് ലിയോ 14 ാമന് മാര്പാപ്പ. വാര്ഷിക സമ്മേളനങ്ങളിലും ജനറല് ചാപ്റ്ററുകളിലും പങ്കെടുക്കാനെത്തിയ വിവിധ സന്യാസ സമൂഹങ്ങളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. മിഷനറീസ് ഓഫ് ദി പ്രഷ്യസ് ബ്ലഡ്, സൊസൈറ്റി ഓഫ് മേരി (മാരിസ്റ്റുകള്), ഫ്രാന്സിസ്കന് ഫ്രയേഴ്സ് ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്സെപ്ഷന്, ഉര്സുലൈന്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് തുടങ്ങിയ സന്യാസ സഭകളുടെ പ്രതിനിധികള് പാപ്പയുമായുള്ള കൂടിക്കാഴ്ചയില് പങ്കെടുത്തു.
മാഹി: മാഹി ബസലിക്കയില് വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാള് ഒക്ടോബര് അഞ്ചിന് തുടങ്ങി 22ന് സമാപിക്കും. 14, 15 തീയതികളിലാണ് പ്രധാന തിരുനാള്. അഞ്ചിന് രാവിലെ 11.30ന് ബസലിക്ക റെക്ടര് ഫാ. സെബാസ്റ്റ്യന് കാരക്കാട്ട് കൊടിയേറ്റ് നടത്തും. തുടര്ന്ന് 12ന് അള്ത്താരയിലെ രഹസ്യഅറയില് സൂക്ഷിച്ചിരിക്കുന്ന വി. അമ്മത്രേസ്യയുടെ തിരുസ്വരൂപം പൊതുവണക്കത്തിനായി ബസലിക്കയില് പ്രത്യേകം തയാറാക്കിയ പീഠത്തില് പ്രതിഷ്ഠിക്കുന്നതോടെ തിരുനാള് ആഘോഷങ്ങള്ക്ക് തുടക്കമാകും. തീര്ത്ഥാടകര്ക്ക് തിരുസ്വരൂപത്തില് പൂമാലകള് അര്പ്പിക്കാനും മെഴുകുതിരി തെളിക്കാനും സൗകര്യമുണ്ടാകും. ആറുമുതല് 13 വരെയുള്ള വിവിധ
അബുജ/ നൈജീരിയ: 850 ഓളം ക്രൈസ്തവര് നൈജീരിയയിലെ കടുന സംസ്ഥാനത്തെ റിജാന പോലുള്ള പ്രദേശങ്ങളിലെ ജിഹാദിസ്റ്റ് ക്യാമ്പുകളില് മോചനം കാത്ത് കഴിയുന്നതായി ഇന്റര് സൊസൈറ്റി എന്ന നൈജീരിയന് എന്ജിഒയുടെ റിപ്പോര്ട്ട്. ഏറ്റവും മോശമായ സാഹചര്യങ്ങളില് തടവില് കഴിയുന്ന, അവരില് പലരെയും മോചനദ്രവ്യം ലഭിക്കാത്തതിന്റെ പേരില് ഭീകരര് പീഡിപ്പിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്തതായും റിപ്പോര്ട്ടില് പറയുന്നു. നൈജീരിയയില് കത്തോലിക്കാ വൈദികര്ക്കെതിരായ അക്രമം വര്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്റര് സൊസൈറ്റിയുടെ റിപ്പോര്ട്ടില് പറയുന്നു. ജനുവരി മുതല് സെപ്റ്റംബര് വരെ മാത്രം കുറഞ്ഞത് 15 പുവൈദികരെ
തിരുവനന്തപുരം: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്ക്കാര് കത്തോലിക്ക എയ്ഡഡ് മേഖലയിലെ അധ്യാപകരോടു കാണിക്കുന്ന നീതിനിഷേധത്തിനെതിരെ കേരള കാത്തലിക് ടീച്ചേഴ്സ് ഗില്ഡിന്റെ നേതൃത്വത്തില് സെക്രട്ടേറിയേറ്റിന് മുന്നില് നടത്തിയ പ്രതിഷേധമാര്ച്ചും ധര്ണയും തിരുവനന്തപുരം ലത്തീന് അതിരൂപതാധ്യക്ഷന് ഡോ. തോമസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്തു. സുപ്രീംകോടതി വിധിപോലും സര്ക്കാര് പാലിക്കാത്തത് തികച്ചും വിവേചനപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു സമുദായത്തിലെ അധ്യാപക നിയമന അംഗീകാരവുമായി ബന്ധപ്പെട്ട് ലഭിച്ച വിധി സമാനസ്വഭാവമുള്ള എല്ലാ സൊസൈറ്റികളുടെയും സ്ഥാപനങ്ങളിലെ നിയമനങ്ങള്ക്ക് ബാധകമാണെന്ന് വിധിയില് വ്യക്തമാക്കിയിരുന്നതാണ്.
റോം: ഭൂതോച്ചാടനം ഏറെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതും, എന്നാല് ഏറെ ആവശ്യമുള്ളതുമായ ഒരു ശുശ്രൂഷയാണെന്ന് ലിയോ 14 ാമന് പാപ്പ. ഇറ്റലിയിലെ സാക്രൊഫാനോയില് സെപ്റ്റംബര് 15 മുതല് 20 വരെ നടന്ന ‘ഭൂതോച്ചാടകരായ വൈദികരുടെ അന്താരാഷ്ട്ര അസോസിയേഷന്റെ’ സമ്മേളനത്തിന് നല്കിയ ആശംസാ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ആളുകള്ക്ക് വിടുതലും ആശ്വാസവും പകരുന്ന ഈ ശുശ്രൂഷ ശ്രദ്ധയോടെ തുടരാന് പാപ്പ ആഹ്വാനം ചെയ്തു. തിന്മയുടെ അടിമകളായി ബുദ്ധിമുട്ടനുഭവിക്കുന്ന മനുഷ്യര്ക്ക് വിടുതലും ആശ്വാസവും നല്കുന്ന ഇത്തരമൊരു ശുശ്രൂഷ ഏറെ
വത്തിക്കാന് സിറ്റി: കത്തോലിക്ക മാസികകള് ക്രിസ്തു കാണുന്നതുപോലെ ലോകത്തെ കാണണമെന്നും അവിടുത്തെ രക്ഷാകരമായ സ്നേഹത്തിനും ശക്തിക്കും സാക്ഷ്യം വഹിക്കണമെന്നും ലിയോ 14 ാമന് മാര്പാപ്പ. ഇറ്റാലിയന് ജസ്യൂട്ട് മാസികയായ ‘ലാ സിവിലിറ്റ കത്തോലിക്ക’യുടെ 175-ാം വാര്ഷികാഘോഷങ്ങളുടെ ഭാഗമായി മാസികയുടെ എഴുത്തുകാരും ജീവനക്കാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ജസ്യൂട്ട് സന്യാസ സഭയുടെ സുപ്പീരിയര് ജനറല് ഫാ. അര്തുറോ സോസയും കൂടിക്കാഴ്ചയില് പങ്കെടുത്തു. ആത്മീയവും ദൈവശാസ്ത്രപരവുമായി വിഷയങ്ങള്ക്ക് പുറമെ രാഷ്ട്രീയം, ശാസ്ത്ര സാങ്കേതിക വിദ്യകള്, സംസ്കാരം തുടങ്ങിയ
വത്തിക്കാന് സിറ്റി: ലിയോ 14 ാമന് പാപ്പയുടേതായി സാമൂഹ്യമാധ്യങ്ങളില് പ്രചരിക്കുന്ന പല വീഡിയോകളും യഥാര്ത്ഥത്തില് പാപ്പയുടേതല്ലെന്നും, എഐ ഉപയോഗിച്ച് നിര്മിച്ച ഡീപ്പ്ഫേക്ക് വീഡിയോകളാണെന്നും മുന്നറിയിപ്പ് നല്കി വത്തിക്കാന് മാധ്യമ വിഭാഗം. ഇത്തരത്തില് ലിയോ പാപ്പയുടെ പേരിലുള്ള നിരവധി വ്യാജ വീഡിയോകള് യൂട്യൂബ് ഉള്പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളില് നിന്ന് നീക്കം ചെയ്യിപ്പിക്കാന് സാധിച്ചു എന്നും, എന്നാല് പുതിയ വ്യാജ വീഡിയോകള്, ചിത്രങ്ങള് എന്നിവ സാമൂഹ്യമാധ്യമങ്ങളില് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും വത്തിക്കാന് വ്യക്തമാക്കി. ചില വ്യാജ വീഡിയോകള് പാപ്പയുടെ തന്നെ ശബ്ദത്തിലും മറ്റുള്ളവ വിവര്ത്തകരുടെ
Don’t want to skip an update or a post?