Follow Us On

29

July

2025

Tuesday

  • ബനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര കമ്മിറ്റിയിലേക്ക് ഒരു മലയാളി വൈദികന്‍

    ബനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര കമ്മിറ്റിയിലേക്ക് ഒരു മലയാളി വൈദികന്‍0

    ന്യൂഡല്‍ഹി: ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കായി വത്തിക്കാന്റെ ജോസഫ് റാറ്റ്‌സിംഗര്‍ ബനഡിക്ട് പതിനാറാമന്‍ ഫൗണ്ടേഷന്‍ (ഫോണ്ടാസിയോണ്‍ വത്തിക്കാന ജോസഫ് റാറ്റ്‌സിംഗര്‍ബെനഡെറ്റോ 16) സ്ഥാപിച്ച അന്താരാഷ്ട്ര കമ്മിറ്റിയിലേക്ക് മലയാളി വൈദികന്‍ റവ. ഡോ. തോമസ് വടക്കേല്‍ നിയമിതനായി.  2027 ഏപ്രില്‍ 16 ന് നടക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ഈ അന്താരാഷ്ട്ര കമ്മിറ്റിയാണ്. ഇതില്‍ അക്കാദമിക് സമ്മേളനങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, ഗവേഷണ പദ്ധതികള്‍, ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ചിന്തകളെയും ദൈവശാസ്ത്ര സംഭാവനകളെയും ഉയര്‍ത്തിക്കാട്ടുന്ന മറ്റ് അനുസ്മരണ

  • യേശു മര്‍ത്തായെ ശാസിച്ചത് യഥാര്‍ത്ഥ ആനന്ദം നഷ്ടപ്പെടുത്തിയതുകൊണ്ട്: ലിയോ 14 ാമന്‍ പാപ്പ

    യേശു മര്‍ത്തായെ ശാസിച്ചത് യഥാര്‍ത്ഥ ആനന്ദം നഷ്ടപ്പെടുത്തിയതുകൊണ്ട്: ലിയോ 14 ാമന്‍ പാപ്പ0

    റോം:  യേശുവിനെ സ്വാഗതം ചെയ്യുന്നതിനായി നടത്തുന്ന തയാറെടുപ്പുകളുടെ തിരക്കില്‍, യേശുവുമായുള്ള കൂടിക്കാഴ്ചയുടെ ആനന്ദം മര്‍ത്താ നശിപ്പിക്കാന്‍ സാധ്യതയുള്ളതിനാലാണ് മര്‍ത്തായെ യേശു ശാസിച്ചതെന്ന് ലിയോ 14 ാമന്‍ പാപ്പ. മര്‍ത്തായെപ്പോലെ മികച്ച ഭാഗം തിരഞ്ഞെടുക്കുന്നതില്‍ ചിലപ്പോള്‍ നമ്മളും പരാജയപ്പെട്ടേക്കാമെന്നും മറ്റുള്ളവരെ എങ്ങനെയാണ് സ്വാഗതം ചെയ്യേണ്ടതെന്നും എങ്ങനെ  മറ്റുള്ളവരുടെ സ്വാഗതം സ്വീകരിക്കാമെന്നും ഉള്‍പ്പെടുന്ന ആതിഥ്യമര്യാദയുടെ കല നാം അഭ്യസിക്കണമെന്നും കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ അപ്പസ്‌തോലിക് കൊട്ടാരത്തിന് മുന്നിലുള്ള പിയാസ ഡെല്ല ലിബര്‍ട്ടയില്‍ നടത്തിയ ആഞ്ചലൂസ് പ്രസംഗത്തില്‍ പാപ്പ പറഞ്ഞു. മര്‍ത്തായുടെയും മേരിയുടെയും

  • ഫാ. തോമസ് മണ്ണൂര്‍ ഓര്‍മ്മയായി

    ഫാ. തോമസ് മണ്ണൂര്‍ ഓര്‍മ്മയായി0

    മാനന്തവാടി: മാനന്തവാടി രൂപതാ വൈദികന്‍ ഫാ. തോമസ് മണ്ണൂര്‍ (88) ഓര്‍മ്മയായി.ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളിയില്‍നിന്ന് 1966 മാര്‍ച്ച് 10ന് വൈദികപട്ടം സ്വീകരിച്ച അദ്ദേഹം കര്‍ണാടകയിലെ ഷിമോഗ സെന്റ് സെബാസ്റ്റ്യന്‍സ് ദൈവാലയത്തില്‍ അസിസ്റ്റന്റ് വികാരിയായി ശുശ്രൂഷകള്‍ ആരംഭിച്ചു. ഷിമോഗയില്‍ നിന്നും കുടിയിറക്കപ്പെട്ടവരെ തലശേരി അതിരൂപതയിലെ ചന്ദനക്കാംപാറയില്‍ പുനരധിവസിപ്പിക്കാന്‍ ജോസഫ് കുന്നേല്‍ അച്ചനോടൊപ്പം അസിസ്റ്റന്റ് വികാരിയാ യിരിക്കേ നേതൃത്വം നല്‍കിയത് മണ്ണൂരച്ചനായിരുന്നു. 1967-ല്‍ നെല്ലിക്കുറ്റി ഇടവകയിലെ വികാരിയായി അച്ചന്‍ രണ്ടുവര്‍ഷം സേവനം ചെയ്തു. 1969-ല്‍ അന്ന് തലശേരി രൂപതയുടെ

  • ‘ചാരിറ്റിക്ക് അവധിയില്ല’; ഉക്രെയ്‌നിലെ ജനങ്ങള്‍ക്ക്  ‘ലിയോ പാപ്പയുടെ സമ്മാനം’

    ‘ചാരിറ്റിക്ക് അവധിയില്ല’; ഉക്രെയ്‌നിലെ ജനങ്ങള്‍ക്ക് ‘ലിയോ പാപ്പയുടെ സമ്മാനം’0

    വത്തിക്കാന്‍ സിറ്റി: റഷ്യന്‍ ആക്രമണങ്ങളില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷണപ്പൊതികളും മറ്റ് ആവശ്യവസ്തുക്കളും അയച്ചുകൊണ്ട് ഉക്രെയ്‌നിലെ ജനങ്ങളോടുള്ള തന്റെ സാമീപ്യം പ്രകടിപ്പിച്ച് ലിയോ 14 ാമന്‍ മാര്‍പാപ്പ. റഷ്യന്‍ ബോംബാക്രമണത്തിന് ഇരയായ സ്റ്റാരി സാള്‍ട്ടിവ് ഗ്രാമത്തിലേക്കും ഷെവ്‌ചെങ്കോവ് നഗരത്തിലേക്കുമാണ് സഹായമെത്തിച്ചത്. ജൂണില്‍ അയച്ച സഹായത്തിന് പുറമെയാണ് പാപ്പ വിശ്രമത്തിനായി കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലായിരുന്ന സമയത്ത്  ആവശ്യസാധനങ്ങള്‍ വീണ്ടും ഉക്രെയ്‌നിലേക്ക് അയച്ചത്. ‘ചാരിറ്റി അവധിയില്‍ പോകുന്നില്ല’ എന്നും പാപ്പ ‘കഴിയുന്നത്ര വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍’ ആവശ്യപ്പെട്ടുവെന്നും. പാപ്പയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പേപ്പല്‍

  • പട്ടുവം വില്ലേജ് ഓഫീസിന് സ്ഥലം ദാനം ചെയ്ത് കണ്ണൂര്‍ രൂപത

    പട്ടുവം വില്ലേജ് ഓഫീസിന് സ്ഥലം ദാനം ചെയ്ത് കണ്ണൂര്‍ രൂപത0

    കണ്ണൂര്‍: ഒട്ടേറെ പരിമിതികളാല്‍ വീര്‍പ്പുമുട്ടുന്ന പട്ടുവം വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ ആവശ്യമായ സ്ഥലം ദാനംചെയ്ത് കണ്ണൂര്‍ രൂപത. വില്ലേജ് ഓഫീസിനായി പത്ത് സെന്റ് സ്ഥലമാണ് കണ്ണൂര്‍ രൂപത ദാനമായി നല്‍കിയത്. ഒന്നരസെന്റ് സ്ഥലത്തെ പഴയ കെട്ടിടത്തിലാണ് നിലവിലുള്ള വില്ലേജ് ഓഫീസ് പ്രവര്‍ത്തിച്ചുവന്നത്. അതിനാല്‍ത്തന്നെ റെക്കോര്‍ഡുകള്‍ സൂക്ഷിക്കാന്‍പോലുമിടമില്ലാതെ ഞെരുങ്ങു കയായിരുന്നു ഇവിടുത്തെ ജീവനക്കാര്‍. ഈ പരിമിതികള്‍ വിവിധ ആവശ്യങ്ങളുമായി വരുന്ന ജനങ്ങളേയും ബുദ്ധിമുട്ടിച്ചിരുന്നു. വില്ലേജ് ഓഫീസിനാവശ്യമായ വേറെസ്ഥലം കണ്ടെത്താ നാകാത്ത അവസ്ഥ അന്നത്തെ വില്ലേജ് ഓഫീസര്‍ സി.

  • ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന് കോഴിക്കോട് പൗരാവലിയുടെ ആദരം

    ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന് കോഴിക്കോട് പൗരാവലിയുടെ ആദരം0

    കോഴിക്കോട്: കോഴിക്കോട് അതിരൂപതാധ്യക്ഷനായി ഉയര്‍ത്തപ്പെട്ട ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന് കോഴിക്കോട് പൗരാവലിയുടെ ആദരം. കോഴിക്കോട് ആസ്ഥാനമായുള്ള മതാന്തര സാമൂഹിക സാംസ്‌കാരിക കൂട്ടായ്മയായ മലബാര്‍ ഇനിഷ്യേറ്റീവ് ഫോര്‍ സോഷ്യല്‍ ഹാര്‍മണിയുടെ (മിഷ്) നേതൃത്വത്തിലായിരുന്നു ആദരിക്കല്‍ ചടങ്ങ് നടത്തിയത്. വൈഎംസിഎ ക്രോസ് റോഡിലെ മറീന റെസിഡന്‍സിയില്‍ നടന്ന ചടങ്ങില്‍ ജനബ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍, അമൃതാനന്ദമയി മഠത്തിലെ സ്വാമി വിവേകമര്‍ദ്ദനന്ദ പുരി എന്നിവര്‍ അധ്യക്ഷത വഹിച്ചു. സമാധാനത്തിനും അനുകമ്പ യ്ക്കും സമൂഹത്തിന്റെ ഉന്നമനത്തിനുമുള്ള ആര്‍ച്ചുബിഷപ് ചക്കാലയ്ക്കലിന്റെ അചഞ്ചലമായ

  • അവകാശ നിഷേധങ്ങള്‍ക്കെതിരെ സമുദായ സമ്പര്‍ക്ക പരിപാടിയുമായി കെഎല്‍സിഎ

    അവകാശ നിഷേധങ്ങള്‍ക്കെതിരെ സമുദായ സമ്പര്‍ക്ക പരിപാടിയുമായി കെഎല്‍സിഎ0

    കൊച്ചി: വര്‍ഷങ്ങളായി നേരിട്ടു കൊണ്ടിരിക്കുന അവകാശ നിഷേധങ്ങള്‍ക്കെതിരെ ജനകീയ ബോധവല്ക്കരണത്തിന്റെയും പ്രശ്‌ന പരിഹാര നടപടികളുടെയും ഭാഗമായി കെഎല്‍സിഎ സമുദായ സമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കും. നിരവധി വിഷയങ്ങള്‍ക്ക് പരിഹാരം ആയേക്കാവുന്ന ജെ.ബി കോശി കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്ന ആവശ്യവും ഉന്നയിച്ചാണ് സമുദായ സമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പി ക്കുന്നത്. സമുദായ സമ്പര്‍ക്ക പരിപാടിയുടെ രജിസ്‌ട്രേഷന്‍ ഫോം വരാപ്പുഴ അതിരൂപതാ സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ സമുദായ വക്താവ്  ജോസഫ് ജൂഡിന് നല്‍കി പ്രകാശനം ചെയ്തു. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി റവ

  • നൈജീരിയയില്‍ ബൈബിള്‍ പഠനത്തിനിടെ തീവ്രവാദികള്‍ 5 ക്രൈസ്തവരെ വധിച്ചു

    നൈജീരിയയില്‍ ബൈബിള്‍ പഠനത്തിനിടെ തീവ്രവാദികള്‍ 5 ക്രൈസ്തവരെ വധിച്ചു0

    അബുജ, നൈജീരിയ: വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ കടുന സംസ്ഥാനത്ത് ഫുലാനി തീവ്രവാദികള്‍ ബൈബിള്‍ പഠനത്തിലേര്‍പ്പെട്ടിരുന്ന അഞ്ച് ക്രൈസ്തവരെ വച്ചു. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ കുറഞ്ഞത് 110 പേരെ തട്ടിക്കൊണ്ടുപോയ പ്രദേശത്താണ് ഈ ആക്രമണങ്ങള്‍ നടന്നതെന്ന് മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കജുരു കൗണ്ടിയിലുള്ള കമ്പാനി ഗ്രാമത്തിലെ ഒരു ഇവാഞ്ചലിക്കല്‍ ദൈവാലയത്തില്‍ നടന്ന ബൈബിള്‍ പഠനത്തിനും പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്കുമിടെയാണ് ഫുലാനി തീവ്രവാദികളുടെ ആക്രമണമുണ്ടായത്. വിക്ടര്‍ ഹരുണ, ദോഗാര ജതാവു, ലൂക്ക യാരി, ജെസ്സി ദലാമി, ബാവു ജോണ്‍ എന്നിവരെയാണ്

Latest Posts

Don’t want to skip an update or a post?