Follow Us On

06

November

2025

Thursday

  • കര്‍ഷകര്‍ക്കുവേണ്ടി ജയിലില്‍ പോകാനും തയാര്‍: മാര്‍ പാംപ്ലാനി

    കര്‍ഷകര്‍ക്കുവേണ്ടി ജയിലില്‍ പോകാനും തയാര്‍: മാര്‍ പാംപ്ലാനി0

    കാസര്‍ഗോഡ്: കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിവന്നാല്‍ ജയിലില്‍ പോകാനും തയാറാണെന്ന് തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. ‘നീതി ഔദാര്യമല്ല അവകാശമാണ്’ എന്ന മുദ്രാവാക്യവുമായി കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചു പറമ്പില്‍ നയിക്കുന്ന  ‘അവകാശ സംരക്ഷണ യാത്ര’ പാണത്തൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മള്‍ ഉന്നയിച്ചിരുന്ന ആവശ്യങ്ങളിലൊന്നായ അധ്യാപകരുടെ നിയമന അംഗീകാരം സമരം ആരംഭിച്ച ദിവസംതന്നെ സര്‍ക്കാര്‍ അംഗീകരിച്ചു. അക്രമകാരികളായ വന്യജീവികളെ വെടിവച്ചുകൊല്ലാനുള്ള ബില്ലും സര്‍ക്കാര്‍ അവതരിപ്പിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് സജീവമായി ഇടപെട്ട

  • എയ്ഡഡ് സ്‌കൂള്‍ നിയമനം; സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് സീറോമലബാര്‍ സഭ

    എയ്ഡഡ് സ്‌കൂള്‍ നിയമനം; സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് സീറോമലബാര്‍ സഭ0

    കാക്കനാട്: എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമ നത്തില്‍ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് എന്‍എസ്എസിന് അനുകൂലമായി സുപ്രീംകോടതിയില്‍ നിന്നു ലഭിച്ച ഉത്തരവ്, സംസ്ഥാനത്തെ മറ്റു മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനത്തെ സീറോമലബാര്‍ സഭ സ്വാഗതം ചെയ്തു.  ഈ തീരുമാനം വൈകി ലഭിച്ച നീതിയാണെന്നു സീറോമലബാര്‍ സഭ വക്താവ് ഫാ. ടോം ഓലിക്കരോട്ട് പറഞ്ഞു. ഭിന്നശേഷി നിയമനത്തിലെ പ്രതിസന്ധി മൂലം നിയമനാംഗീകാരം ലഭിക്കാത്ത സംസ്ഥാനത്തെ 16,000 ഓളം അധ്യാപകര്‍ക്ക് ഈ  സുപ്രധാനമായ തീരുമാനം ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. ഭിന്നശേഷി

  • ക്രൈസ്തവ സ്ഥാപനങ്ങളെ ലക്ഷ്യംവച്ചുള്ള അജണ്ടകള്‍ അനുവദിക്കാനാവില്ല

    ക്രൈസ്തവ സ്ഥാപനങ്ങളെ ലക്ഷ്യംവച്ചുള്ള അജണ്ടകള്‍ അനുവദിക്കാനാവില്ല0

    കൊച്ചി: ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യം വെച്ചുള്ള മത തീവ്രവാദ അജണ്ടകള്‍ അനുവദിച്ചുകൊടുക്കാനാവില്ലെന്ന് കാത്തലിക്ക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍. യൂണിഫോമിന്റെ പേരില്‍ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂള്‍ അടച്ചിടുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളെ വെല്ലുവിളിക്കുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം ഏതായിരിക്കണമെന്ന് നിശ്ചയിക്കുന്നതിന് മാനേജ്മെന്റിന് പൂര്‍ണഅധികാരമുണ്ടെന്ന് കേരള ഹൈക്കോടതി  2018 ല്‍ വിധി  പ്രസ്താവിച്ചിട്ടുണ്ട്. കര്‍ണാടക ഹൈക്കോടതിയും 2022 ല്‍ സമാനമായ

  • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ദൈവാലയമായി സാഗ്രഡ ഫാമിലിയ ഉടന്‍  മാറും

    ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ദൈവാലയമായി സാഗ്രഡ ഫാമിലിയ ഉടന്‍ മാറും0

    ബാഴ്‌സലോണ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ദൈവാലയമായി സ്പെയിനിലെ സാഗ്രഡ ഫാമിലിയ ഉടന്‍ മാറുും. നിര്‍മാണം തുടരുന്ന സാഗ്രഡ ഫാമിലിയ ദൈവാലയത്തിന്റെ മധ്യഭാഗത്തെ ‘യേശുവിന്റെ ഗോപുരം’ ( ഏകദേശം 172.5 മീറ്റര്‍ ഉയരം) പൂര്‍ത്തിയാകുന്നതോടെയാണ് ബസിലിക്ക ഭൂമിയിലെ എല്ലാ ദൈവാലയങ്ങളെയും മറികടന്ന് ഏറ്റവും ഉയരമുള്ള ദൈവാലയമായി മാറുക. ജര്‍മനിയിലെ ഉലം മിന്‍സ്റ്റര്‍ ദൈവാലയമാണ് നിലവില്‍(161.5 മീ / 530 അടി) ഏറ്റവും ഉയരമുള്ള ദൈവാലയം. ഇതിനോടകം തന്നെ  155 മീറ്റര്‍ (508 അടി) പിന്നിട്ട ‘യേശുവിന്റെ ഗോപുര’ത്തിന്റെ

  • ചിക്കാഗോ രൂപതയിലെ 37 അല്മായര്‍ക്ക് ദൈവശാസ്ത്രത്തില്‍ ഡിപ്ലോമ; മാര്‍ അങ്ങാടിയത്ത് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു

    ചിക്കാഗോ രൂപതയിലെ 37 അല്മായര്‍ക്ക് ദൈവശാസ്ത്രത്തില്‍ ഡിപ്ലോമ; മാര്‍ അങ്ങാടിയത്ത് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു0

    മാര്‍ട്ടിന്‍ വിലങ്ങോലില്‍ കൊപ്പേല്‍/ടെക്സാസ്:  ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ വിശ്വാസ പരിശീലന ഡിപ്പാര്‍ട്ടുമെന്റായ മാര്‍ത്തോമാ തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ദൈവശാസ്ത്ര പഠനത്തില്‍ 37 അല്മായര്‍ക്ക് ദൈവശാസ്ത്രത്തില്‍ ഡിപ്ലോമ ലഭിച്ചു. അവരില്‍ ഏഴു പേര്‍ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോമലബാര്‍ ഇടവകാംഗങ്ങളാണ്. കോട്ടയം വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി അഫിലിയേറ്റ് ചെയ്ത ഈ പാഠ്യപദ്ധതിയില്‍ ഓണ്‍ലൈനായാണ് പഠനം പൂര്‍ത്തിയാക്കിയത്. കൊപ്പേല്‍ ഇടവകയില്‍ നടന്ന ബിരുദദാന ചടങ്ങില്‍ ബിഷപ് എമരിറ്റസ്

  • മരിയന്‍ ആത്മീയത വിശുദ്ധ ഗ്രന്ഥത്തിലും സഭാപാരമ്പര്യത്തിലും നങ്കൂരമിട്ടത്: ലിയോ 14-ാമന്‍ മാര്‍പാപ്പ

    മരിയന്‍ ആത്മീയത വിശുദ്ധ ഗ്രന്ഥത്തിലും സഭാപാരമ്പര്യത്തിലും നങ്കൂരമിട്ടത്: ലിയോ 14-ാമന്‍ മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: വിശുദ്ധഗ്രന്ഥത്തിലും സഭാ പാരമ്പര്യത്തിലും നങ്കൂരമിട്ടിരിക്കുന്ന മരിയന്‍ ആത്മീയത, ഓരോ വ്യക്തിയോടുമുള്ള ദൈവത്തിന്റെ വ്യക്തിപരമായ സ്‌നേഹത്തിന്റെ അഗാധമായ സൗന്ദര്യം വെളിപ്പെടുത്തുന്നുവെന്ന് ലിയോ 14 -ാമന്‍ പാപ്പ. മരിയന്‍ ആത്മീയതയുടെ ജൂബിലിയോടനുബന്ധിച്ച് സെന്റ് പീറ്റേഴ്സ് ചത്വരത്തിലര്‍പ്പിച്ച ദിവ്യബലിമധ്യേയാണ് പാപ്പ  ഇക്കാര്യം പറഞ്ഞത്. മരിയന്‍ ആത്മീയതയുടെ ജൂബിലിക്കായി 30,000 ത്തോളം തീര്‍ത്ഥാടകര്‍ റോമില്‍ എത്തിയിരുന്നു. പരിശുദ്ധ കന്യകാമറിയത്തിന് സമര്‍പ്പിച്ചിരിക്കുന്ന പ്രസ്ഥാനങ്ങള്‍, സാഹോദര്യ സംഘടനകള്‍, പ്രാര്‍ത്ഥനാ ഗ്രൂപ്പുകള്‍, ദൈവാലയങ്ങള്‍ എന്നിവയുടെ പ്രതിനിധകള്‍ ജൂബിലിക്കായി റോമിലേക്ക് വന്നതിന് പരിശുദ്ധ പിതാവ് നന്ദി

  • അവകാശ സംരക്ഷണ യാത്ര ഇന്നു തുടങ്ങും

    അവകാശ സംരക്ഷണ യാത്ര ഇന്നു തുടങ്ങും0

    കാസര്‍ഗോഡ്: ‘നീതി ഔദാര്യമല്ല അവകാശമാണ്’ എന്ന മുദ്രാവാക്യവുമായി കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ നയിക്കുന്ന  ‘അവകാശ സംരക്ഷണ യാത്ര’ ഇന്ന് (ഒക്‌ടോബര്‍ 13) ഉച്ചകഴിഞ്ഞ് 3.30  പാണത്തൂരില്‍ തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി  ഉദ്ഘാടനം ചെയ്യും. ബിഷപ് ലഗേറ്റ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും. 24 ന് തിരുവനന്തപുരം സെക്രട്ടേറിയേറ്റു പടിക്കല്‍ നടക്കുന്ന ധര്‍ണയോടെ ജാഥ സമാപിക്കും.  മതേതരത്വവും രാജ്യത്തിന്റെ ഭരണഘടനയും സംരക്ഷിക്കുക, ജെ.ബി കോശി കമ്മീഷന്‍

  • കേരളത്തിന്റെ സാമൂഹ്യ വികസ മാതൃക ക്രിസ്ത്യന്‍ മൂല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു: മാര്‍ റാഫേല്‍ തട്ടില്‍

    കേരളത്തിന്റെ സാമൂഹ്യ വികസ മാതൃക ക്രിസ്ത്യന്‍ മൂല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു: മാര്‍ റാഫേല്‍ തട്ടില്‍0

    കാക്കനാട്: കേരളത്തിന്റെ സാമൂഹ്യ വികസന മാതൃക ക്രിസ്ത്യന്‍ പാരമ്പര്യത്തിന്റെ ആത്മീയ മൂല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും, ക്രൈസ്തവ സമൂഹത്തിന്റെ ആത്മസമര്‍പ്പണവും സേവന മനോഭാവവുമാണ് സാമൂഹ്യ പരിവര്‍ത്തനത്തിന്റെ അടിത്തറയായി നിലകൊണ്ടതെന്നും സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍  തട്ടില്‍. സീറോമലബാര്‍ ലിറ്റര്‍ജിക്കല്‍ റിസേര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന 63-ാമത് സെമിനാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്‍ആര്‍സി ചെയര്‍മാന്‍ ബിഷപ് മാര്‍ ടോണി നീലങ്കാവില്‍ മുഖ്യപ്രഭാഷണം നടത്തി. സീറോ മലബാര്‍ സഭാ ചാന്‍സിലര്‍ റവ.

Latest Posts

Don’t want to skip an update or a post?