ഏകസ്ഥരായ വനിതകള്ക്ക് ഭവനമൊരുക്കി കെസിബിസി ഫാമിലി കമ്മീഷന്
- Featured, Kerala, LATEST NEWS
- January 22, 2025
കൊച്ചി: കിഫ (കേരള ഇന്ഡിപെന്ഡന്റ് ഫാര്മേഴ്സ് അസോസിയേഷന്) സ്ഥാപക അംഗവും കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനുമായിരുന്ന അഡ്വ. അലക്സ് എം. സ്കറിയയുടെ ആകസ്മിക നിര്യാണത്തില് സീറോ മലബാര് പബ്ലിക് അഫയേഴ്സ് കമ്മീഷന് അനുശോചിച്ചു. ഹൃദയാഘാത്തെ തുടര്ന്ന് ജനുവരി എട്ട് ബുധനാഴ്ച പുലര്ച്ചെയായിരുന്നു അന്ത്യം സംഭവിച്ചത്. പരിസ്ഥിതി, വനം-വന്യജീവി സംരക്ഷണ നിയമങ്ങളുമായി ബന്ധപ്പെട്ട് മലയോര ജനത അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന അനീതികള്ക്കെതിരെ പോരാട്ടങ്ങള്ക്ക് ആശയതലത്തിലും പ്രായോഗികതലത്തിലും അദ്ദേഹം വലിയ സംഭാവനകള് നല്കിയിട്ടുണ്ട്. കാര്ഷിക മേഖലയില് കാലത്തിനൊത്തു വരുത്തേണ്ട നവീകരണങ്ങള് സംബന്ധിച്ചും വെല്ലുവിളികളെ
ന്യൂഡല്ഹി: ഇന്ത്യയില് ക്രൈസ്തവര്ക്കെതിരെയുള്ള അക്രമങ്ങള് വര്ധിക്കുന്നതായി റിപ്പോര്ട്ട്. ഡല്ഹി ആസ്ഥാനമായി പ്രവര്ത്തിക്കുന്ന യുണൈറ്റഡ് ക്രിസ്ത്യന് ഫോറം പുറത്തിറക്കിയ റിപ്പോര്ട്ടിലാണ് ആശങ്കപ്പെടുത്തുന്ന വിവരങ്ങള്. 2024 ജനുവരി മുതല് നവംബര് വരെ 745 അക്രമങ്ങള് ക്രൈസ്തവര്ക്കെതിരെ ഉണ്ടായെന്ന് റിപ്പോര്ട്ടില് പറയുന്നു. മണിപ്പൂരില് ക്രൈസ്തവര്ക്കു നേരെ നടന്ന അക്രമങ്ങളുടെ കണക്കുകള് ഇതില് ഉള്പ്പെടുത്തിയിട്ടില്ലെന്ന് യുണൈറ്റഡ് ക്രിസ്ത്യന് ഫോറം കണ്വീനറും ഡല്ഹി ന്യൂനപക്ഷ കമ്മീഷന് മുന് അംഗവുമായ എ.സി മൈക്കിള് വ്യക്തമാക്കി. 2014 മുതല് ക്രൈസ്തവര്ക്കു നേരെ അക്രമങ്ങള് ഓരോ വര്ഷവും ക്രമാതീതമായി
വാഷിംഗ്ടണ് ഡിസി: ജനുവരി 20 ന് 47-ാമത് യുഎസ് പ്രസിഡന്റായി സ്ഥാനാരോഹിതനാകുന്ന ഡൊണാള്ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില് കര്ദിനാള് തിമോത്തി ഡോളന് പ്രാരംഭ പ്രാര്ത്ഥന നയിക്കും. ന്യൂയോര്ക്കിലെ ~ഒരു സ്വകാര്യ ബ്രോഡ്കാസ്റ്റിംഗ് സ്റ്റേഷനുമായി നടത്തിയ അഭിമുഖത്തില് ന്യൂയോര്ക്ക് അതിരൂപതയുടെ ആര്ച്ചുബിഷപ്പായ കര്ദിനാള് ഡോളന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്രാരംഭ പ്രാര്ത്ഥന നടത്താന് തന്നോട് നിയുക്തപ്രസിഡന്റ് ആവശ്യപ്പെട്ടതായി കര്ദിനാള് അഭിമുഖത്തില് പറഞ്ഞു. 2017 ല് ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും പ്രാരംഭ പ്രാര്ത്ഥന നടത്തിയത് കര്ദിനാള് ഡോളനായിരുന്നു. നിയുക്ത പ്രസിഡന്റ്
പാലാ: വന്യജീവി ആക്രമണം തടയാന് സര്ക്കാര് ഫലപ്രദമായ നടപടികള് സ്വീകരിക്കണമെന്ന് കത്തോലിക്കാ കോണ്ഗ്രസ് പാലാ രൂപത സമിതി ആവശ്യപ്പെട്ടു. മനുഷ്യരേക്കാള് മൃഗങ്ങള്ക്ക് പ്രാധാന്യം കൊടുക്കുന്ന ഭരണകൂടം നിലപാട് മാറ്റിയില്ലെങ്കില് ശക്തമായ ബഹുജനപ്രക്ഷോപം നേരിടേണ്ടിവരും. ദിനംപ്രതി വന്യജീവി ആക്രമണത്തില് ആളുകള് മരിക്കുന്നത് അത്യന്തം ഖേദകരമാണ്. കൊല്ലപ്പെടുന്നവര് സാധാരണക്കാരായതുകൊണ്ടാണോ അധികാരികള്ക്ക് നിസംഗതയെന്ന് യോഗം സംശയം പ്രകടിപ്പിച്ചു. വന്യജീവി ആക്രമണം തടയുന്നതിന് ഫലപ്രദമായി നടപടികള് സ്വീകരിക്കണമെന്നും മനുഷ്യരെയും കൃഷിയെയും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടും കത്തോലിക്ക കോണ്ഗ്രസ് പാലാ രൂപത സമിതിയുടെ നേതൃത്വത്തില് മുണ്ടാങ്കല്
അബുജ/നൈജീരിയ: നൈജീരിയയിലെ ഒനിത്ഷ അതിരൂപതയില്പ്പെട്ട കോണ്ഗ്രിഗേഷന് ഓഫ് ഇമ്മാക്കുലേറ്റ് ഹാര്ട്ട് ഓഫ് മേരി മദര് ഓഫ് ക്രൈസ്റ്റ് (ഐഎച്ച്എം) സന്യാസിനി സഭാംഗങ്ങളായ സ്കൂള് പ്രിന്സിപ്പലിനെയും അധ്യാപികയെയും തട്ടിക്കൊണ്ടുപോയി. സിസ്റ്റര് വിന്സെന്ഷ്യ മരിയ വാങ്ക്വോയെയും സിസ്റ്റര് ഗ്രേസ് മാരിയറ്റ് ഒകോലിയെയുമാണ് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. സിസ്റ്റര് വിന്സെന്ഷ്യ മരിയ ആര്ച്ചുബിഷപ് ചാള്സ് ഹീറി മെമ്മോറിയല് മോഡല് സെക്കന്ഡറി സ്കൂള് ഉഫൂമയുടെ പ്രിന്സിപ്പലും സിസ്റ്റര് ഗ്രേസ് മാരിയറ്റ് ഇമ്മാക്കുലേറ്റ് ഗേള്സ് മോഡല് സെക്കന്ഡറി സ്കൂളിലെ അധ്യാപികയുമാണ്. ഉപാധിരഹിതമായി ഇരുവരുടെയും മോചനം എത്രയും
ബ്രസീലിയ/ബ്രസീല്: പ്രാര്ത്ഥനയാണ് തന്റെ ദീര്ഘായുസിന്റെ രഹസ്യമെന്ന് വെളുപ്പെടുത്തിയ ബ്രസീലിയന് സ്വദേശിനിയായ സിസ്റ്റര് ഇനാ കാനബാരോ ലൂക്കാസ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി. 2024 ഡിസംബര് 29-ന് സിസ്റ്റര് ഇനയെക്കാള് 16 ദിവസം കൂടുതല് പ്രായമുള്ള ടോമിക്കോ ഇറ്റൂക്ക എന്ന ജാപ്പനീസ് വനിത മരിച്ചതോടെയാണ് 116 വയസുള്ള സിസ്റ്റര് ഇനാ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായത്. ബ്രസീലിയന് സംസ്ഥാനമായ റിയോ ഗ്രാന്ഡെ ഡോ സുളില് നിന്നുള്ള സിസ്റ്റര് ഇനാ കാനബാരോ ലൂക്കാസ് 1908 മെയ് 27നാണ്
കാക്കനാട്: സീറോമലബാര്സഭയുടെ പിതാവും തലവനുമായ മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടില് തന്റെ പ്രഥമ അജപാലന പ്രബോധനം: ‘നവീകരണത്തിലൂടെ ശക്തീകരണം’ പ്രസിദ്ധീകരിച്ചു. സിനഡുപിതാക്കന്മാരുടെ സാന്നിധ്യത്തില് കര്ദിനാള് മാര് ജോര്ജ് ജേക്കബ് കൂവക്കാടിന് ആദ്യ കോപ്പി നല്കി പ്രകാശനം ചെയ്തു. 2024 ഓഗസ്റ്റ് 22 മുതല് 25 വരെ കൂടിയ അഞ്ചാമത് മേജര് ആര്ക്കിഎപ്പിസ്കോപ്പല് അസംബ്ലിയില് നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അജപാലന പ്രബോധനം പുറത്തിറക്കിയിരിക്കുന്നത്. ഈ അജപാലന പ്രബോധനത്തില് രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങള് സമയോചിതമായി നടപ്പിലാക്കാന് പിതാക്കന്മാരും സമര്പ്പിത
വത്തിക്കാന് സിറ്റി: ക്രിസ്മസ് തലേന്ന് ഫ്രാന്സിസ് മാര്പാപ്പ തുറന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെ രണ്ടാഴ്ചകൊണ്ട് കടന്നത് അഞ്ച് ലക്ഷത്തിലധികം ആളുകള്. 2024 ഡിസംബര് 24-നാണ് ഏറ്റവും പ്രധാനപ്പെട്ട പേപ്പല് ബസിലിക്കയായ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതില് തുറന്നുകൊണ്ട് 2025 ജൂബിലി വര്ഷം പാപ്പ ഉദ്ഘാടനം ചെയ്തത്. ‘വിശുദ്ധ വാതിലിലൂടെ’ കടന്നുപോകുന്നതിലൂടെ, പാപം നിമിത്തമുള്ള താല്ക്കാലിക ശിക്ഷയില് നിന്ന് മോചനം നേടുന്നതിന് യേശുക്രിസ്തുവിന്റെ യോഗ്യതകളെപ്രതി കത്തോലിക്കാ സഭ നല്കുന്ന പൂര്ണ ദണ്ഡവിമോചനത്തിനുള്ള അവസരം ജൂബിലിയുടെ
Don’t want to skip an update or a post?