Follow Us On

06

May

2025

Tuesday

  • ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അന്ത്യവിശ്രമം പരിശുദ്ധ കന്യാമറിയത്തിന്റെ ബസിലിക്കയില്‍

    ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അന്ത്യവിശ്രമം പരിശുദ്ധ കന്യാമറിയത്തിന്റെ ബസിലിക്കയില്‍0

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അന്ത്യവിശ്രമം റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ ബസിലിക്കയില്‍. റോമിലുള്ള നാലു മേജര്‍ ബസിലിക്കകളില്‍ ഒന്നാണ് പരിശുദ്ധ കന്യാമറിയത്തിന്റെ വലിയ പള്ളി. വത്തിക്കാന്‍ പുറത്തുവിട്ട ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒസ്യത്തില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമായി നിര്‍ദേശിക്കുന്നുണ്ട്. പള്ളിയില്‍ വണങ്ങപ്പെടുന്ന, വിശുദ്ധ ലൂക്കാ സുവിശേഷകന്‍ വരച്ചുവെന്നു വിശ്വസിക്കപ്പെടുന്ന ‘റോമിന്റെ സംരക്ഷകയായ മറിയം’ എന്ന ചിത്രത്തോട് ഫ്രാന്‍സിസ് മാര്‍പാപ്പ അഗാധഭക്തി പുലര്‍ത്തിയിരുന്നു. 2013 ല്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട് 24 മണിക്കൂറിനകം അദ്ദേഹം പള്ളിയിലെത്തി മാതാവിന്റെ ചിത്രത്തിനു മുന്നില്‍ പ്രാര്‍ത്ഥന

  • ഫ്രാന്‍സിസ് പാപ്പയെ അനുസ്മരിച്ച് കാഞ്ഞിരപ്പള്ളി രൂപത വൈദിക കൂട്ടായ്മ

    ഫ്രാന്‍സിസ് പാപ്പയെ അനുസ്മരിച്ച് കാഞ്ഞിരപ്പള്ളി രൂപത വൈദിക കൂട്ടായ്മ0

    കാഞ്ഞിരപ്പള്ളി: നിത്യതയിലേക്ക് യാത്രയായ ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുസ്മരിച്ച് കാഞ്ഞിരപ്പള്ളി രൂപത വൈദിക കൂട്ടായ്മ. കുട്ടിക്കാനം മരിയന്‍ കോളജില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ നടന്ന വൈദിക ദിനം ഫ്രാന്‍സിസ് പാപ്പയുടെ അനുസ്മരണ യോഗമായാണ് നടത്തിയത്. ആര്‍ദ്രതയോടെ സഭാ നൗകയെ നയിക്കുകയും സുവിശേഷത്തിന്റെ സന്തോഷം ധീരമായി പങ്കുവയ്ക്കുകയും ചെയ്ത  ഫ്രാന്‍സിസ് പാപ്പ ക്രൈസ്തവ ശിഷ്യത്വത്തിന്റെ നല്ല മാതൃകയായിരുന്നുവെന്ന് മാര്‍ പുളിക്കല്‍ പറഞ്ഞു. രൂപത പ്രോട്ടോസിഞ്ചല്ലൂസ് ഫാ. ജോസഫ് വെള്ളമറ്റം  ഫ്രാന്‍സിസ് പാപ്പ അനുസ്മരണ സന്ദേശം നല്‍കി. 

  • പ്രാര്‍ത്ഥനകളോടെ മൗണ്ട് സെന്റ് തോമസ്

    പ്രാര്‍ത്ഥനകളോടെ മൗണ്ട് സെന്റ് തോമസ്0

    കാക്കനാട്: കാലംചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കായി സീറോമലബാര്‍സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുകയും മരിച്ചവര്‍ക്കുവേണ്ടിയുള്ള ഒപ്പീസ് ചൊല്ലി പ്രാര്‍ത്ഥിക്കുകയും ചെയ്തു. കൂരിയാ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിപ്പുരയ്ക്കല്‍ സഹകാര്‍മികനായിരുന്നു.

  • ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുസ്മരിച്ച് വരാപ്പുഴ അതിരൂപത

    ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുസ്മരിച്ച് വരാപ്പുഴ അതിരൂപത0

    കൊച്ചി: കാലം ചെയ്ത ഫ്രാന്‍സിസ് പാപ്പയെ അനുസ്മരിച്ച് വരാപ്പുഴ അതിരൂപത ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ സമൂഹ ദിവ്യബലി അര്‍പ്പിച്ചു. വരാപ്പുഴ അതിരൂപതയിലെ നിരവധി വൈദികരും സന്യസ്തരും അല്മായ നേതാക്കളും പങ്കെടുത്തു. തുടര്‍ന്നു നടന്ന അനുസ്മരണ സമ്മേളനത്തില്‍ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ബിഷപ് ആന്റണി വാലുങ്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ്, സിടിസി പ്രവിന്‍ഷ്യല്‍ സിസ്റ്റര്‍ പേര്‍സി, മിനിസ്ട്രി കോ-ഓര്‍ഡിനേറ്റര്‍ ഫാ. യേശുദാസ് പഴമ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. ഹൈബി

  • മങ്ങി, ദുഃഖത്തില്‍ മുങ്ങി ലോകം

    മങ്ങി, ദുഃഖത്തില്‍ മുങ്ങി ലോകം0

    ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് ദുഃഖത്തിലാണ്ട് ലോകം. വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര പ്രസ്ഥാനങ്ങളും സഭാസംവിധനങ്ങളും പ്രത്യേകമായ ദുഃഖാചരണം പ്രഖ്യാപിച്ചു. പാപ്പയോടുള്ള ആദരസൂചകമായി ഇന്ത്യയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ രണ്ട് ദിനങ്ങള്‍ക്ക് പുറമെ സംസ്‌കാര ദിനത്തിലുമാണ് ഇന്ത്യയിലെ ദുഃഖാചരണം. ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക ആഘോഷ പരിപാടികള്‍ എല്ലാം ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങിലേക്ക് പ്രതിനിധി സംഘത്തെയും അയയ്ക്കും. ആത്മീയ ധീരതയുടെ ദീപസ്തംഭമായിരുന്നു  ഫ്രാന്‍സിസ്  മാര്‍പാപ്പയെന്ന് പ്രധാനമന്ത്രി മോദിയുടെ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

  • ലോകസമാധാനത്തിന്റെ കാവല്‍ക്കാരന്‍ വിട പറഞ്ഞു

    ലോകസമാധാനത്തിന്റെ കാവല്‍ക്കാരന്‍ വിട പറഞ്ഞു0

    കൊച്ചി: ലോകസമാധാനത്തിനുവേണ്ടി നിരന്തരം പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന മഹാനുഭാവനാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍. മാര്‍പാപ്പയുടെ വിയോഗത്തില്‍ കേരള ലാറ്റിന്‍ കാത്തലിക്ക്  അസോസിയേഷന്‍ ദുഃഖം രേഖപ്പെടുത്തി. രോഗശയ്യയില്‍ നിന്ന് പുറത്തുവന്ന് ആദ്യം അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ ലോകസമാധാനത്തിനുവേണ്ടി  ആയുധങ്ങള്‍ നിലത്തുവയ്ക്കാനും അക്രമങ്ങള്‍ അവസാനിപ്പിക്കാനുള്ള  ആഹ്വാനമായിരുന്നു. പാപ്പയുടെ ഔദ്യോഗിക മന്ദിരത്തിന് പുറത്ത് ഫ്‌ളാറ്റില്‍ ലളിത ജീവിതം നയിക്കാന്‍ തീരുമാനമെടുത്തതും സാധാരണ കാറില്‍ യാത്ര ചെയ്തതും അദ്ദേഹത്തിന്റെ പ്രത്യേകതകളാണ്. വത്തിക്കാന്‍ ഭരണത്തില്‍ സുതാര്യത ഉറപ്പാക്കുകയും സാമ്പത്തിക കാര്യങ്ങളില്‍ വിപ്ലവകരമായ

  • ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം തീരാനഷ്ടം: ആര്‍ച്ചുബിഷപ് തോമസ് ജെ. നെറ്റോ

    ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം തീരാനഷ്ടം: ആര്‍ച്ചുബിഷപ് തോമസ് ജെ. നെറ്റോ0

    തിരുവനന്തപുരം: ഫ്രാന്‍സിസ് പാപ്പയുടെ വിയോഗം ലോകമെമ്പാടുമുള്ള സര്‍വമനുഷ്യര്‍ക്കും തീരാനഷ്ടമാണെന്ന് തിരുവനന്തപുരം അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ജെ. നെറ്റോ. കുടിയേറ്റക്കാരോടും പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്ന ജനതകളോടും കാണിച്ച കരുണയുടെയും കരുതലിന്റെയും സഹാനുഭൂതിയുടെയും സമീപനം പാപ്പയെ വ്യത്യസ്തനാക്കുന്നു. 2015 ല്‍ ലോകം നേരിടുന്ന കാലാവസ്ഥ പ്രതിസന്ധികളെ പരിഗണിച്ച് പ്രസിദ്ധീകരിച്ച ‘Laudatosi അങ്ങേക്ക് സ്തുതി’ എന്ന ചാക്രിക ലേഖനം പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശമാണ് നല്‍കിയത്. വരും തലമുറയ്ക്കുകൂടി ഭൂമിയെ സംരക്ഷിക്കാനുള്ള വലിയ ക്ഷണമാണ് മാര്‍പാപ്പ ലോകത്തിന് നല്‍കിയത്. ലോകമാസകലമുള്ള പരിസ്ഥിതി

  • ജന്മനാട്ടില്‍ ഒരിക്കലും പോകാത്ത പാപ്പ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുസ്മരിക്കുന്നു

    ജന്മനാട്ടില്‍ ഒരിക്കലും പോകാത്ത പാപ്പ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുസ്മരിക്കുന്നു0

    ഫ്രാന്‍സിസ് മാര്‍പാപ്പയെ വ്യക്തിപരമായി അടുത്തറിയുന്നതിന് 2013 മുതല്‍ എനിക്ക് സാധിച്ചിട്ടുണ്ട്. 2013 ല്‍ ഞങ്ങള്‍ ഒരുമിച്ച് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുവേണ്ടി താമസിപ്പിച്ച അദ്ദേഹത്തിന്റെ മുറിയുടെ രണ്ടു മുറി കഴിഞ്ഞായിരുന്നു എനിക്ക് കിട്ടിയ മുറി. ആ സമയം മുതല്‍ ആരംഭിച്ചതായിരുന്നു സൗഹൃദം. ഭാരതസംസ്‌കാരത്തെ വളരെ ബഹുമാനിച്ചിരുന്ന ഒരു മാര്‍പാപ്പയായി അദ്ദേഹം. മാര്‍പാപ്പയുടെ നമ്മുടെ ദേശത്തോടുള്ള മതിപ്പ് എനിക്ക് വ്യക്തിപരമായി ബോധ്യപ്പെട്ടിട്ടുണ്ട്. നമ്മുടേത് വലിയൊരു സംസ്‌കാരമാണെന്നും നമ്മുടേത് പരിഗണിക്കപ്പെടേണ്ട ഒരു രാജ്യമാണെന്നുമൊക്കെ പിതാവ് എപ്പോഴും ശ്രദ്ധയോടുകൂടി ഓര്‍മിച്ചിരുന്നു. കത്തോലിക്കാ സഭയെ

Latest Posts

Don’t want to skip an update or a post?