ഏകസ്ഥരായ വനിതകള്ക്ക് ഭവനമൊരുക്കി കെസിബിസി ഫാമിലി കമ്മീഷന്
- Featured, Kerala, LATEST NEWS
- January 22, 2025
വത്തിക്കാന് സിറ്റി: കുടിയേറ്റക്കാര്ക്കും അഭയാര്ത്ഥികള്ക്കും യുദ്ധം ബാധിച്ചവര്ക്കും മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ വിദ്യാഭ്യാസത്തിനുള്ള അവരുടെ അവകാശം എല്ലായ്പ്പോഴും ലഭിക്കുന്നതിന് പ്രാര്ത്ഥന അഭ്യര്ത്ഥിച്ച് ഫ്രാന്സിസ് മാര്പാപ്പ. ജനുവരി മാസത്തെ പ്രാര്ത്ഥനാനിയോഗം വ്യക്തമാക്കുന്ന വീഡിയോയില് ഇന്ന് നമ്മള് ഒരു ‘വിദ്യാഭ്യാസ ദുരന്ത’ ത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പാപ്പ പറഞ്ഞു. യുദ്ധങ്ങളും കുടിയേറ്റവും ദാരിദ്ര്യവും നിമിത്തം ഏകദേശം 25 കോടി കുട്ടികള്ക്ക് വിദ്യാഭ്യാസം അപ്രാപ്യമാണ്. എല്ലാ കുട്ടികള്ക്കും യുവാക്കള്ക്കും സ്കൂളില് പോകാന് അവകാശമുണ്ട്. വിദ്യാഭ്യാസം എല്ലാവര്ക്കും പ്രതീക്ഷ നല്കുന്നു. വിവേചനം,
തിരുവനന്തപുരം: മാര്പാപ്പയുടേതുപോലെ ഇടയന്റെ കണ്ണുകളാണ് നമുക്കു വേണ്ടതെന്ന് കര്ദിനാള് മാര് ജോര്ജ് കൂവക്കാട്.പട്ടം സെന്റ് മേരീസ് മേജര് ആര്ക്കി എപ്പാര്ക്കിയല് കത്തീഡ്രല് ദൈവാലയത്തില് മലങ്കര കത്തോലിക്കാ സഭ നല്കിയ സ്വീകരണത്തില് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാര്പാപ്പ എത്തുന്നിടത്ത് ആളുകള് തിങ്ങിക്കൂടും. എന്നാല് അതില് ഏറ്റവും കഷ്ടതയും ബുദ്ധിമുട്ടും അനുഭവിക്കുന്നവരെ നേരില് കാണുന്നതിലും ആശ്വസിപ്പിക്കുന്നതിലും മാര്പാപ്പ പ്രത്യേകം സന്തോഷം കണ്ടെത്തും. കോവിഡ് കാലത്ത് തന്റെ വല്യമ്മ അസുഖബാധിതയായിരുന്നപ്പോള് മാര്പാപ്പ നല്കിയ കരുതലും സ്നേഹവും കര്ദിനാള് മാര് കൂവക്കാട്ട് അനുസ്മരിച്ചു. വേദന
മൂവാറ്റുപുഴ: കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില് കേരള യൂത്ത് കോണ്ഫ്രന്സ് മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല് സെന്ററില് ജനുവരി മൂന്നിന് ആരംഭിക്കും. കോതമംഗലം രൂപതയുടെ ആതിഥേയത്വത്തില് നടക്കുന്ന കോണ്ഫ്രന്സ് അഞ്ചിന് സമാപിക്കും. സംസ്ഥാന പ്രസിഡന്റ് എം.ജെ. ഇമ്മാനുവല് അധ്യക്ഷത വഹിക്കും. കെസിബിസി പ്രസിഡന്റ് കര്ദിനാള് ബസേലിയോസ് മാര് ക്ലീമിസ് കാതോലിക്ക ബാവ, കര്ദിനാള് മാര് ജോര്ജ് കൂവക്കാട്ട്, കേന്ദ്രമന്ത്രി ജോര്ജ് കുര്യന്, ബിഷപ്പുമാരായ മാര് ജോര്ജ് മഠത്തിക്കണ്ടത്തില്, ഡോ. ആര്. ക്രിസ്തുദാസ്, മന്ത്രി റോഷി അഗസ്റ്റിന്, ഡീന് കുര്യാക്കോസ്
കാഞ്ഞിരപ്പള്ളി: കുടുംബങ്ങള് വലിയ വെല്ലുവിളികള് നേരിടുന്ന കാലമാണെന്ന് ഷംഷാബാദ് രൂപതാ സഹായമെത്രാന് മാര് തോമസ് പാടിയത്ത്. 48-ാമത് മണിമല ബൈബിള് കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹത്തിന്റെ സന്തോഷം അനുഭവിക്കുന്ന സ്ഥലമാണ് കുടുംബം. കുടുംബത്തിലെ അംഗങ്ങള് ഐക്യത്തില് വളരണമെന്ന് മാര് പാടിയത്ത് പറഞ്ഞു. ഫാ. ബിജോ ഇരുപ്പക്കാട്ട് ദിവ്യബലിയര്പ്പിച്ചു. ഫാ. ജിസണ് പോള് വേങ്ങാശേരി വചനപ്രഘോഷണം നടത്തി.
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് ഔദ്യോഗിക മൊബൈല് ആപ്പ്. മേജര് ആര്ച്ചുബിഷപ് കര്ദിനാള് ബസേലിയോസ് മാര് ക്ലീമിസ് കാതോലിക്ക ബാവ പുതുവര്ഷ സമ്മാനമായി സഭാമക്കള്ക്ക് സമര്പ്പിച്ചു. മാര്പാപ്പയുടെ പ്രതിനിധി കര്ദിനാള് മാര് ജോര്ജ് കൂവക്കാടും തിരുവനന്തപുരം ലത്തീന് അതിരൂപതാധ്യക്ഷന് ഡോ. തോമസ് ജെ. നെറ്റോയും ചേര്ന്നാണ് ഉദ്ഘാടനം നിര്വഹിച്ചത്. മലങ്കരയിലെ എല്ലാ മെത്രാന്മാരും നിരവധി വൈദികരും സന്യസ്തരും വിശ്വാസ സമൂഹവും ഉദ്ഘാടനത്തിന് സാക്ഷികളായി. ബൈബിള്, യാമപ്രാര്ത്ഥനകള്, വേദവായനകള്, സണ്ഡേ സ്കൂള് പുസ്തകം, സഭാചരിത്രം, വിശുദ്ധരുടെ ജീവചരിത്രം,
പാലക്കാട്: വൈദികര് ജനങ്ങളെ ഉദ്ബോധിപ്പിക്കുവാന് വിളിക്കപ്പെട്ടവരാണെന്ന് രാജ്കോട്ട് രൂപതാധ്യക്ഷന് മാര് ജോസ് ചിറ്റുപറമ്പില്. കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഫൊറോന ദൈവാലയത്തില് ഡീക്കന് ആല്ബിന് ജെ. മാത്യു പതുപ്പള്ളി ലിന് പൗരോഹിത്യം നല്കി സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. മാര് ജോസ് ചിറ്റുപറമ്പിലിനെയും ഡീക്കന് ആല്ബിന് ജെ. മാത്യുവിനെയും ഫൊറോനാ വികാരി ഫാ. ബിജു കല്ലിങ്കല്, അസിസ്റ്റന്റ് വികാരി ഫാ. നിവിന്, കൈക്കാരന്മാരായ ഷിന്റോ മാവറയില്, ജേക്കോ പോള് കിഴക്കേത്തല, കണ്വീനര് ജോര്ജ് നമ്പൂശേരി എന്നിവരുടെ നേതൃത്വത്തില് സ്വീകരിച്ചു. രാജ്കോട്ട്
വത്തിക്കാന് സിറ്റി: സമാധാനത്തിനും മനുഷ്യജീവന്റെ സംരക്ഷണത്തിനും വേണ്ടിയുള്ള അഭ്യര്ത്ഥനയുമായി ഫ്രാന്സിസ് മാര്പാപ്പ. ഗര്ഭധാരണം മുതല് സ്വാഭാവിക മരണം വരെ മനുഷ്യജീവിതത്തിന്റെ അന്തസ്സിനോടുള്ള ആദരവ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉറച്ച പ്രതിബദ്ധത പുലര്ത്തുവാന് പുതുവത്സരദിന പ്രസംഗത്തില് പാപ്പ ആഹ്വാനം ചെയ്തു. 58-ാമത് ലോക സമാധാനദിനത്തില് ആചരിച്ച ദൈവമാതാവായ മറിയത്തിന്റെ തിരുനാളിനോടനുബന്ധിച്ച് സെന്റ് പീറ്റേഴ്സ് ബസിലിക്കയില് അര്പ്പിച്ച ദിവ്യബലിയില് സ്ത്രീയില് നിന്ന് ജനിച്ച ഓരോ വ്യക്തിയുടെയും അന്തസ് സംരക്ഷിക്കപ്പെടണമെന്നും മുറിവേറ്റ ജീവനെ പരിപാലിക്കണമെന്നും പാപ്പ പറഞ്ഞു. മറിയത്തില് നിന്ന് ജനിച്ച ക്രിസ്തുവിന്റെ മനുഷ്യാവതാരം
കാക്കനാട്: പ്രതിഭകള് സഭയോടും സമൂഹത്തോടും പ്രതിബദ്ധതയുള്ളവരായിരിക്കണമെന്ന് മേജര് ആര്ച്ചുബിഷപ്പ് മാര് റാഫേല് തട്ടില്. സീറോമലബാര്സഭ വിശ്വാസ പരിശീലന കമ്മീഷന് സംഘടിപ്പിച്ച പ്രതിഭാ സംഗമത്തിന്റെ സമാപന സമ്മേളനം സഭാആസ്ഥാനമായ മൗണ്ട് സെന്റ് തോമസില് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ രൂപതകളില് പ്ലസ് ടു ക്ലാസില് വിശ്വാസ പരിശീലനം നടത്തുന്ന വിദ്യാര്ത്ഥികളില്നിന്ന് തിരഞ്ഞെടുക്കപ്പെട്ട 58 പ്രതിഭകളാണ് സംഗമത്തില് പങ്കെടുത്തത്. സഭ നല്കുന്ന അവസരങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്തി സഭയുടെ സ്വപ്നങ്ങള്ക്കും സമൂഹത്തിന്റെ നന്മകള്ക്കും നിറം പകരുന്നവരാകണം പ്രതിഭകളെന്ന് മേജര് ആര്ച്ചുബിഷപ്പ്
Don’t want to skip an update or a post?