Follow Us On

22

January

2025

Wednesday

  • ജൂബിലി പ്രത്യാശയുടെ ഗായകരാകാനുള്ള  ആഹ്വാനം: കര്‍ദിനാള്‍ മാര്‍ കൂവക്കാട്

    ജൂബിലി പ്രത്യാശയുടെ ഗായകരാകാനുള്ള ആഹ്വാനം: കര്‍ദിനാള്‍ മാര്‍ കൂവക്കാട്0

    ചങ്ങനാശേരി: ഈശോയുടെ മനുഷ്യാവതാരത്തിന്റെ 2025 ജൂബിലി വര്‍ഷത്തില്‍ പ്രത്യാശയുടെ ഗായകരാകാനാണ് പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ നമ്മെ ഓരോരുത്തരെയും വ്യക്തിപരമായി ക്ഷണിക്കുന്നതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്. ചങ്ങനാശേരി അതിരൂപതയുടെ ജൂബിലി വര്‍ഷാചരണ ഉദ്ഘാടനം മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളും വേദനകളും യുദ്ധങ്ങളും നഷ്ടങ്ങളും നിരാശപ്പെടുത്തുന്ന അനുഭവങ്ങളും ചുറ്റും ഉണ്ടാകുമ്പോഴും ഉത്ഥിതനായ ഈശോ നല്‍കുന്ന പ്രത്യാശയുടെ സംഗീതം ആലപിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് ഈ ജൂബിലി വര്‍ഷം നമ്മോട് ആവശ്യപ്പെടുന്നതെന്ന് മാര്‍ കൂവക്കാട് പറഞ്ഞു.

  • പ്രത്യാശയുള്ള തീര്‍ത്ഥാടകര്‍ ഉത്സാഹത്തോടെ മുന്നേറും : മാര്‍ ജോസ് പുളിക്കല്‍

    പ്രത്യാശയുള്ള തീര്‍ത്ഥാടകര്‍ ഉത്സാഹത്തോടെ മുന്നേറും : മാര്‍ ജോസ് പുളിക്കല്‍0

    കാഞ്ഞിരപ്പള്ളി: പ്രത്യാശയുള്ള തീര്‍ത്ഥാടകര്‍ ഉത്സാഹത്തോടെ മുന്നേറുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി സെന്റ്  ഡൊമിനിക്‌സ് കത്തീഡ്രലില്‍   മിശിഹാ വര്‍ഷം 2025 ജൂബിലിയുടെ രൂപതാതല ആചരണത്തിന് തുടക്കംകുറിച്ച്  സന്ദേശം നല്‍കുകയായിരുന്നു മാര്‍ പുളിക്കല്‍. വിശ്വാസ ബോധ്യത്തില്‍ നിന്നാണ് ഹൃദയം ശാന്തമാകുന്നത് . ജീവിതത്തിലെ എല്ലാ സാഹചര്യത്തെയും  വിശ്വാസബോധ്യത്തില്‍നിന്നും വ്യാഖ്യാനിക്കുന്നവര്‍ പ്രതിസന്ധികളില്‍ ഇടറില്ല. വ്യക്തിപരമായ വിലയിരുത്തലുകളും കണ്ടെത്തലുകളും നടത്തി വിശ്വാസജീവിതത്തില്‍ പ്രത്യാശയോടെ തീര്‍ത്ഥാടനം നടത്തുന്നവരാകുവാന്‍ കഴിയണമെന്നും മാര്‍ പുളിക്കല്‍ ഓര്‍മിപ്പിച്ചു. കാഞ്ഞിരപ്പള്ളി സെന്റ് തോമസ് കത്തീഡ്രലില്‍

  • ക്രിസ്മസ് ആഘോഷങ്ങള്‍ തടയുകയും പുല്‍ക്കൂട് തകര്‍ക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചു

    ക്രിസ്മസ് ആഘോഷങ്ങള്‍ തടയുകയും പുല്‍ക്കൂട് തകര്‍ക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചു0

    പാലക്കാട്: തത്തമംഗലത്തും നല്ലേപ്പള്ളിയിലും സ്‌കൂളുകളില്‍ നിര്‍മ്മിച്ച പുല്‍ക്കൂട് തകര്‍ക്കുകയും  ക്രിസ്മസ് ആഘോഷങ്ങള്‍ തടയുകയും ചെയ്തതില്‍ കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. സംഭവം മതേതര കേരളത്തിന് അപമാനക രമാണെന്നും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണ മെന്നും കത്തോലിക്കാ കോണ്‍ഗ്രസ് പാലക്കാട് സമിതി യോഗം  ആവശ്യപ്പെട്ടു. പാലക്കാട് തത്തമംഗലം ജിയുപി  സ്‌കൂളില്‍ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നിര്‍മിച്ച പുല്‍ക്കൂടാണ് തകര്‍ത്തത്. സ്‌കൂളിന്റെ ഗ്രില്ലിന്റെ ഉള്ളിലൂടെ നീളമുള്ള വടി ഉപയോഗിച്ച് അലങ്കാരങ്ങളെല്ലാം പുറത്തേക്ക് എടുത്തെറിഞ്ഞു നശിപ്പി ക്കുകയായിരുന്നു.  നല്ലേപള്ളി ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ നടത്തിയ

  • പാലയൂര്‍ എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടനകേന്ദ്രത്തിലെ കരോള്‍ തടസപ്പെടാനിടയായ പോലീസ് നടപടികള്‍ പ്രതിഷേധാര്‍ഹം

    പാലയൂര്‍ എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടനകേന്ദ്രത്തിലെ കരോള്‍ തടസപ്പെടാനിടയായ പോലീസ് നടപടികള്‍ പ്രതിഷേധാര്‍ഹം0

    തൃശൂര്‍: സീറോ മലബാര്‍ സഭയുടെ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രമായ പാലയൂര്‍  സെന്റ് തോമസ് ദൈവാലയത്തിലെ കരോള്‍ ശുശ്രൂഷകള്‍ തടസപ്പെടാനിടയായ പോലീസ് നടപടികള്‍  നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്ന് പാലയൂര്‍ പള്ളി സന്ദര്‍ശിച്ച പാസ്റ്ററല്‍ കൗണ്‍സിലിന്റെയും കത്തോലിക്ക കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലുള്ള അതിരൂപതാതല പ്രതിനിധി സംഘം. സഭയുടെ തലവനും പിതാവുമായ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് പാലയൂരി ലുണ്ടായ പോലീസ് നടപടികളില്‍ സഭയ്ക്ക് അതീവ ഉത്ക്കണ്ഠയും വേദനയുമുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കേരളത്തിലെ ചില കേന്ദ്രങ്ങളിലും ക്രിസ്മസ് ആഘോഷങ്ങളോട്

  • കോട്ടപ്പുറം രൂപതയില്‍ ജൂബിലി വര്‍ഷത്തിന് തുടക്കമായി

    കോട്ടപ്പുറം രൂപതയില്‍ ജൂബിലി വര്‍ഷത്തിന് തുടക്കമായി0

    കോട്ടപ്പുറം: ആഗോള കത്തോലിക്കാസഭയില്‍ 2025 ജൂബിലി വര്‍ഷം ആഘോഷങ്ങളുടെ ഭാഗമായി കോട്ടപ്പുറം രൂപതയില്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞു. ഇതോടനുബന്ധിച്ച് കോട്ടപ്പുറം മാര്‍ക്കറ്റിലെ പുരാതനമായ സെന്റ് തോമസ് കപ്പേളയില്‍ നിന്നും കോട്ടപ്പുറം കത്തീഡ്രലിലേക്ക് നടന്ന വിളംബര ജാഥയ്ക്ക് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ നേതൃത്വം നല്‍കി. ബിഷപ്പിന്റെ നേതൃത്വത്തില്‍ വൈദികര്‍, സന്യസ്ഥര്‍, സംഘടനാ ഭാരവാഹികള്‍, മത അധ്യാപകര്‍, കുടുംബയൂണിറ്റ് ഭാരവാഹികള്‍, അല്മായര്‍ തുടങ്ങിയവര്‍ പ്രദക്ഷിണമായി കത്തീഡ്രലിന്റെ മുമ്പില്‍ എത്തുകയും ബിഷപ് ഡോ. അംബ്രോസിന്റെ നേതൃത്വത്തില്‍ കത്തീഡ്രലിലേക്ക് പ്രവേശിക്കുകയും

  • നഴ്‌സിംഗ്/പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മദര്‍ തെരേസ സ്‌കോളര്‍ഷിപ്പിന്  ഇപ്പോള്‍ അപേക്ഷിക്കാം

    നഴ്‌സിംഗ്/പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മദര്‍ തെരേസ സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം0

    ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍ തിരുവനന്തപുരം: കേരളത്തിലെ ഗവണ്‍മെന്റ് നഴ്‌സിംഗ് സ്‌കൂളുകളില്‍ നഴ്‌സിംഗ് ഡിപ്ലോമ, സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളില്‍ പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക്, സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നല്‍കുന്ന മദര്‍ തെരേസ സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അ പേക്ഷിക്കാം. കേരളത്തില്‍ സ്ഥിരതാമസക്കാരായവരും, കേരളത്തിലെ അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുമായ ക്രിസ്ത്യന്‍, മുസ്ലീം, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി എന്നീ മതവിഭാ ഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാ നവ സരം. കേരളത്തിലെ വിവിധ ന്യൂനപക്ഷ വിഭാഗങ്ങളായി

  • കോഴിക്കോട് രൂപതയിലെ ജൂബിലി ആഘോഷങ്ങള്‍ തുടങ്ങി

    കോഴിക്കോട് രൂപതയിലെ ജൂബിലി ആഘോഷങ്ങള്‍ തുടങ്ങി0

    കോഴിക്കോട്:  2025 ജൂബിലി വര്‍ഷമായി ആചരിക്കാനുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനപ്രകാരം, കോഴിക്കോട് രൂപതയിലെ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു. മദര്‍ ഓഫ് ഗോഡ് കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന ശുശ്രൂഷകളില്‍ കോഴിക്കോട് രൂപതാ മെത്രാന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷപൂര്‍വമായ ദിവ്യബലി അര്‍പ്പിച്ചു. ഭദ്രാസന ദൈവാലയത്തിന്റെ വാതിലിലൂടെ രൂപതാംഗങ്ങള്‍ ഒരുമിച്ച് ജൂബിലി കുരിശ് വഹിച്ച് പ്രദക്ഷിണമായി അകത്തു പ്രവേശിച്ചു. പ്രത്യാശയുടെ നവസന്ദേശം പേറി സിനഡാത്മക സഭയെ ഓര്‍മിപ്പിച്ചുകൊണ്ട് രൂപതയിലെ എല്ലാവരും ദിവ്യബലിയില്‍ പങ്കെടുത്തു. ഈ ജൂബിലി ആഘോഷം രൂപതയിലും

  • ക്രിസ്തുജയന്തി ജൂബിലി; ഇടുക്കി രൂപതയില്‍ പ്രൗഡോജ്വല തുടക്കം

    ക്രിസ്തുജയന്തി ജൂബിലി; ഇടുക്കി രൂപതയില്‍ പ്രൗഡോജ്വല തുടക്കം0

    ഇടുക്കി: ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച ക്രിസ്തുജയന്തി ജൂബിലി വര്‍ഷം ഇടുക്കി രൂപതയില്‍ ഉദ്ഘാടനം ചെയ്തു.  വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ദൈവാലയത്തില്‍ ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. സെന്റ് ജോര്‍ജ് എല്‍പി സ്‌കൂളില്‍ പ്രത്യേക പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ ആരംഭിച്ചു. വാഴത്തോപ്പ് ഇടവകയിലെ കൈകാരന്മാര്‍ സമര്‍പ്പിച്ച ജൂബിലി കുരിശ് മെത്രാന്‍ വെഞ്ചരിച്ച് പ്രതിഷ്ഠിച്ചു.  തുടര്‍ന്ന് നടന്ന പ്രദക്ഷിണത്തില്‍ നൂറിലധികം മാലാഖ വേഷധാരികളായ കുട്ടികളും അള്‍ത്താര ബാലന്മാരും  അണിനിരന്നു. പ്രദക്ഷിണം  പ്രധാന കവാടത്തിങ്കലെത്തിയപ്പോള്‍

Latest Posts

Don’t want to skip an update or a post?