Follow Us On

09

October

2025

Thursday

  • അമലയില്‍ 128 കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി വിഗുകള്‍ നല്‍കി

    അമലയില്‍ 128 കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി വിഗുകള്‍ നല്‍കി0

    തൃശൂര്‍:  കാന്‍സര്‍ രോഗംമൂലം മുടി നഷ്ടമായ 128 പേര്‍ക്ക് അമല മെഡിക്കല്‍ കോളേജ് ആശുപത്രി സൗജന്യമായി വിഗുകള്‍ നല്‍കി. അമല ഓഡിറ്റോറിയത്തില്‍ നടന്ന 38-ാമത് സൗജന്യ വിഗ് വിതരണ സമ്മേളനം കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് ഡീനും അമല കോളേജ് ഓഫ് നഴ്‌സിങ്ങ് പ്രിന്‍സിപ്പലുമായ ഡോ. രാജി രഘുനാഥ്  ഉദ്ഘാടനം  ചെയ്തു. അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ സിഎംഐ അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി സിഎംഐ, ആലുവ

  • ക്രൈസ്തവ മാനേജുമെന്റുകളോടുള്ള വിവേചനം; ഇടുക്കി രൂപത കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് 13ന് പ്രതിഷേധ സംഗമം നടത്തുന്നു

    ക്രൈസ്തവ മാനേജുമെന്റുകളോടുള്ള വിവേചനം; ഇടുക്കി രൂപത കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് 13ന് പ്രതിഷേധ സംഗമം നടത്തുന്നു0

    ഇടുക്കി: ഭിന്നശേഷി സംവരണ വിഷയത്തില്‍ ക്രൈസ്തവ മാനേജ്‌മെന്റുകളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിവേചനത്തിനെതിരെ ഇടുക്കി രൂപത കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സെപ്റ്റംബര്‍ 13 ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മുരിക്കാശേരിയില്‍ പ്രതിഷേധ സംഗമം  നടത്തുന്നു. മുരിക്കാശ്ശേരി പാവനാത്മ കോളേജില്‍ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ റാലി ഇടുക്കി രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല്‍ ഉദ്ഘാടനം ചെയ്യും. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട അധ്യാപക തസ്തികകള്‍ മാറ്റിവച്ചതിനുശേഷം മറ്റ് തസ്തികകളില്‍ നിയമന അംഗീകാരം നല്‍കണമെന്ന് എന്‍എസ്എസ് മാനേജ്‌മെന്റ് നല്‍കിയ കേസില്‍ 2025 മാര്‍ച്ച്

  • ഫാ. ജോസഫ് തട്ടകത്ത് അന്തരിച്ചു

    ഫാ. ജോസഫ് തട്ടകത്ത് അന്തരിച്ചു0

    കോട്ടപ്പുറം: കോട്ടപ്പുറം രൂപതയിലെ സീനിയര്‍ വൈദികന്‍ ഫാ. ജോസഫ് തട്ടകത്ത് (75) അന്തരിച്ചു. 2023 മുതല്‍ നോര്‍ത്ത് പറവൂര്‍ ജൂബിലി ഹോമില്‍ വിശ്രമ ജീവിതത്തിലായിരുന്നു. വരാപ്പുഴ, കോട്ടപ്പുറം രൂപതകളില്‍ വിവിധ പള്ളികളിലും സ്ഥാപനങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ , തൈക്കൂടം സെന്റ് റാഫേല്‍ , തുതിയൂര്‍ ഔവ്വര്‍ ലേഡി ഓഫ് ഡോളേഴ്‌സ് പള്ളികളില്‍ വികാര്‍ കോഓപ്പറേറ്ററായും, ചാത്തനാട് സെന്റ് വിന്‍സന്റ് ഫെറര്‍, കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യന്‍, തോട്ടക്കാട്ടുകര സെന്റ് ആന്‍സ്, കാരമൗണ്ട്

  • പാറേമാക്കല്‍ ഗോവര്‍ണദോരുടെയും കരിയാറ്റി മെത്രാപ്പോലീത്തയുടെയും സംഭാവനകള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടും

    പാറേമാക്കല്‍ ഗോവര്‍ണദോരുടെയും കരിയാറ്റി മെത്രാപ്പോലീത്തയുടെയും സംഭാവനകള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടും0

    പാലാ: നസ്രാണികളുടെ സ്വാതന്ത്ര്യത്തിനും ഐക്യത്തിനും വേണ്ടി പാറേമാക്കല്‍ ഗോവര്‍ണദോരും കരിയാറ്റി മെത്രാപ്പോലീത്തയും നടത്തിയ പരിശ്രമങ്ങള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്ന് പാലാ രൂപതാ വികാരി ജനറല്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്. കരിയാറ്റി മാര്‍ ഔസേപ്പ് മെത്രാപ്പോലീത്തായുടെ 239-ാം ചരമദിനവും, പാറേമ്മാക്കല്‍ തോമാ കത്തനാരുടെ 289-ാം ജന്മദിനവും അനുസ്മരിച്ചു കൊണ്ട് കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപതാ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ത്തോമ്മ  പാറേമാക്കലിന്റെ വര്‍ത്തമാന പുസ്തകം മലയാളഭാഷക്ക് നല്‍കിയ സംഭാവന വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം

  • കരച്ചില്‍, വാക്കുകളുടെ അഭാവത്തിലുള്ള തീവ്രമായ പ്രാര്‍ത്ഥനയുടെ രൂപമാകാം: ലിയോ 14 ാമന്‍ പാപ്പ

    കരച്ചില്‍, വാക്കുകളുടെ അഭാവത്തിലുള്ള തീവ്രമായ പ്രാര്‍ത്ഥനയുടെ രൂപമാകാം: ലിയോ 14 ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: നമ്മുടെ കരച്ചില്‍ എപ്പോഴും ബലഹീനതയുടെ അടയാളമാകണമെന്നില്ലെന്നും വാക്കുകള്‍ അവശേഷിക്കാത്തപ്പോഴുള്ള പ്രാര്‍ത്ഥനയുടെ തീവ്രമായ രൂപമാകാമെന്നും ലിയോ 14 ാമന്‍ പാപ്പ. കരയുന്നത് അടിച്ചമര്‍ത്തപ്പെടേണ്ട ക്രമരഹിതമായ ഒന്നായി നാം കരുതുന്നുണ്ടെങ്കിലും, സുവിശേഷം നമ്മുടെ നിലവിളിക്ക് ഒരു മൂല്യം നല്‍കുന്നുണ്ടെന്നും അത്  പ്രാര്‍ത്ഥനയുടെയോ പ്രതിഷേധത്തിന്റെയോ  ആഗ്രഹത്തിന്റെയോ സമര്‍പ്പണത്തിന്റെയോ രൂപമാകാമെന്നും ബുധനാഴ്ച പൊതുകൂടിക്കാഴ്ചയോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ പാപ്പ വ്യക്തമാക്കി. യേശുവിന്റെ കുരിശിലെ അവസാന നിമിഷങ്ങളിലെ വേദനയുടെ നിലവിളി പോലെ പ്രാര്‍ത്ഥന ബലഹീനതയുടെ അടയാളത്തിനുപകരം ആഗ്രഹം, സമര്‍പ്പണം, പ്രാര്‍ത്ഥന എന്നിവയുടെ അടയാളങ്ങളാകാമെന്ന്

  • കാമ്പസുകളില്‍ സുവിശേഷത്തിന്റെ പ്രഭ ചൊരിഞ്ഞ ചാര്‍ളി കിര്‍ക്കിന്റെ മരണത്തില്‍ വിതുമ്പി അമേരിക്ക

    കാമ്പസുകളില്‍ സുവിശേഷത്തിന്റെ പ്രഭ ചൊരിഞ്ഞ ചാര്‍ളി കിര്‍ക്കിന്റെ മരണത്തില്‍ വിതുമ്പി അമേരിക്ക0

    അമേരിക്കന്‍ കാമ്പസുകളില്‍ സുവിശേഷത്തിന്റെ പ്രഭചൊരിഞ്ഞ പ്രഭാഷകനും, അമ്മമാരുടെ ഉദരങ്ങളിലുള്ള ജീവനുകള്‍ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്ത ചാര്‍ളി കിര്‍ക്ക് എന്ന മുന്നണി പോരാളിയുടെ മരണവാര്‍ത്ത മനുഷ്യസ്‌നേഹികള്‍ വലിയ ഞെട്ടലോടെയാണ് ശ്രവിച്ചത്. അമേരിക്കയില്‍ ആവര്‍ത്തിക്കപ്പെടുന്ന കൂട്ടവെടിവയ്പ്പിനെക്കുറിച്ച് യുഎസിലെ ഊട്ടാ സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനിടെയാണ് 31-കാരനായ അദ്ദേഹത്തിന്റെ കഴുത്തില്‍ വെടിയേറ്റത്. അമേരിക്കയിലെ കോളജ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് രാജ്യത്തെ 15-ല്‍ പരം യൂണിവേഴ്‌സിറ്റികളില്‍ നടത്താനിരുന്ന പ്രോഗ്രാമുകളുടെ തുടക്കമായിരുന്നു അവിടെ നടന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി

  • യുഎസിനെ നടുക്കി വീണ്ടും കാമ്പസ് വെടിവയ്പ്പ്; മൂന്ന് കൗമാരക്കാരുടെ നില ഗുരുതരം

    യുഎസിനെ നടുക്കി വീണ്ടും കാമ്പസ് വെടിവയ്പ്പ്; മൂന്ന് കൗമാരക്കാരുടെ നില ഗുരുതരം0

    വാഷിംഗ്ടണ്‍ ഡിസി: ഊട്ടാ വാലി സര്‍വകലാശാലയില്‍ ക്രൈസ്തവ ആക്ടിവിസ്റ്റ് ചാര്‍ളി കിര്‍ക്ക്  വെടിയേറ്റ്  മരിച്ച്  മണിക്കൂറുകള്‍ക്കുള്ളില്‍ യുഎസിനെ നടുക്കി വീണ്ടും കാമ്പസ് വെടിവയ്പ്പ്. യുഎസിലെ കൊളറാഡോ സംസ്ഥാനത്തുള്ള എവര്‍ഗ്രീന്‍ ഹൈസ്‌കൂളില്‍ ഉണ്ടായ വെടിവയ്പ്പില്‍ വെടിവച്ചയാള്‍ ഉള്‍പ്പെടെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ വെടിവ ഉതിര്‍ത്തയാള്‍ തന്നെയാണെന്ന് സംശയിക്കുന്നതായി ജെഫേഴ്‌സണ്‍ കൗണ്ടി ഷെരീഫ് ഓഫീസ് സ്ഥിരീകരിച്ചു. കൊളറാഡോയിലെ ലേക്ക്‌വുഡ്ഡിലുള്ള കോമണ്‍സ്പിരിറ്റ് സെന്റ് ആന്റണി ആശുപത്രിയില്‍ വിദ്യാര്‍ത്ഥികള്‍ ചികിത്സയിലാണ്. ഡെന്‍വറില്‍ നിന്ന് ഏകദേശം

  • ഫാ. ജോസഫ് ലോറന്‍സ് ഫാരല്‍ ഒഎസ്എ, ലിയോ 14 ാമന്‍ പാപ്പ അംഗമായ അഗസ്റ്റീനിയന്‍ സന്യാസ സഭയുടെ പ്രയര്‍ ജനറല്‍

    ഫാ. ജോസഫ് ലോറന്‍സ് ഫാരല്‍ ഒഎസ്എ, ലിയോ 14 ാമന്‍ പാപ്പ അംഗമായ അഗസ്റ്റീനിയന്‍ സന്യാസ സഭയുടെ പ്രയര്‍ ജനറല്‍0

    റോം: ലിയോ 14 ാമന്‍ മാര്‍പാപ്പ അംഗമായ ഓര്‍ഡര്‍ ഓഫ് സെന്റ് അഗസ്റ്റിന്‍( ഒഎസ്എ) സന്യാസ സഭയുടെ പുതിയ പ്രയര്‍ ജനറലായി ഫാ. ജോസഫ് ലോറന്‍സ് ഫാരല്‍ ഒഎസ്എ, തിരഞ്ഞെടുക്കപ്പെട്ടു. 750 വര്‍ഷത്തിലേറെ പഴക്കമുള്ള അഗസ്തീനിയന്‍ കുടുംബത്തിന്റെ  98-ാമത്തെ പ്രയര്‍ ജനറലാണ് ഫാ. ജോസഫ് ഫാരല്‍. റോമിലെ പൊന്തിഫിക്കല്‍ പാട്രിസ്റ്റിക് ഇന്‍സ്റ്റിറ്റ്യൂട്ട് അഗസ്തീനിയാനത്തില്‍ നടന്ന 188-ാമത് ജനറല്‍ ചാപ്റ്ററിലാണ് പുതിയ പ്രയര്‍ ജനറലിനെ തിരഞ്ഞെടുത്തത്. ഫാ. ജോസഫ് ഫാരല്‍, സന്യാസ സഭയുടെ വികാരി ജനറലായും വടക്കേ അമേരിക്കയുടെ

Latest Posts

Don’t want to skip an update or a post?