സോഷ്യല്‍ മീഡിയയിലെ അമിതമായ വിവരങ്ങള്‍ നമ്മെ ക്ഷീണിതരാക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നു: ലിയോ 14 ാമന്‍ മാര്‍പാപ്പ
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- August 1, 2025
തിരുവനന്തപുരം: ധന്യന്‍ ഈവാനിയോസ് മെത്രാപ്പോലീത്ത ഐക്യത്തിന്റെ പ്രവാചകനായിരുന്നെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റിലെ നയതന്ത്ര സെക്രട്ടറി ആര്‍ച്ചുബിഷപ് പോള്‍ ഗല്ലഗര്‍. ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 72-ാം ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് കബറിടം സ്ഥിതിചെയ്യുന്ന പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന വിശുദ്ധ കുര്‍ബാന മധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ദൈവസ്‌നേഹത്തിലധിഷ്ഠിതമായ സഭൈക്യത്തിനാണ് മാര്‍ ഈവാനിയോസ് പ്രാധാന്യം നല്‍കിയത്. അവിഭക്തമായ മലങ്കര സഭയായിരുന്നു അദ്ദേഹം സ്വപ്നം കണ്ടത്. സുവിശേഷത്തോട് അദ്ദേഹം പുലര്‍ത്തിയ അചഞ്ചലമായ സമര്‍പ്പണമാണ് സാര്‍വത്രിക സഭാ ബന്ധത്തിലേക്ക് അദ്ദേഹത്തെ നയിച്ചതെന്നും
കണ്ണൂര്‍: കാരുണ്യസ്പര്‍ശം അവാര്‍ഡ് കരുവന്‍ചാല്‍ ആശാഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളിന് ലഭിച്ചു. വായാട്ടുപറമ്പിലെ ജീവകാരുണ്യപ്രവര്‍ത്തകനായിരുന്ന ജോര്‍ജ് അര്‍ത്തനാകുന്നേലിന്റെ സ്മരണക്കായി ബി പോസിറ്റീവ് ട്രസ്റ്റ് ഏര്‍പ്പെടുത്തിയതാണ് 25,000 രൂപയും ഫലകവും അടങ്ങിയ അവാര്‍ഡ്. ആശാഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം കേന്ദ്ര കാര്‍ഷിക ഗവേഷണകേന്ദ്രം മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജോസ് ചൊറുക്കാവില്‍ ഉദ്ഘാടനം ചെയ്തു. ഫാ. ജോസഫ് ഈനാച്ചേരിയില്‍നിന്ന് ആശാഭവന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മെര്‍ലിന്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാ വിശ്വാസ ജീവിത പരിശീലന കേന്ദ്രം വിശ്വാസജീവിത പരിശീലകര്‍ക്കായി ഒരുക്കിയ അധ്യാപക പരിശീലനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രല്‍ വികാരി ഫാ. കുര്യന്‍ താമരശേരി, രൂപത വിശ്വാസ ജീവിത പരിശീലന ഡയറക്ടര്‍ ഫാ. തോമസ് വാളന്മനാല്‍ എന്നിവര്‍ സന്നിഹി തരായിരുന്നു. സഭാത്മക ജീവിതത്തിന് അടിത്തറ പാകി, അറിവിലൂടെ അനുഭവത്തിലേക്ക് കുട്ടികളെ നയിക്കുവാന്‍ നൂതന രീതിയിലുള്ള ബോധനരീതി പരിചയപ്പെടുത്തുകയാണ് പരിശീലന പരിപാടിയിലൂടെ.
ലിലോംഗ്വേ/മലാവി: ആദ്യ ദിവ്യകാരുണ്യകോണ്‍ഗ്രസിനായി തയാറെടുത്തു തെക്കുകിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മലാവി. ‘ദിവ്യകാരുണ്യം: പ്രത്യാശയുടെ തീര്‍ത്ഥാടകരുടെ ഉറവിടവും ഉച്ചകോടിയും’ എന്നതാണ് ഓഗസ്റ്റ് 5 മുതല്‍ 9 വരെ നടക്കുന്ന ദിവ്യകാരുണ്യകോണ്‍ഗ്രസിന്റെ പ്രമേയം. 2025 ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് ‘വിശ്വാസം പുതുക്കാനും’ ‘സഭാ കൂട്ടായ്മ’ വളര്‍ത്താനുമായി മലാവി കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനം (എംസിസിബി) നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ദിവ്യകാരുണ്യകോണ്‍ഗ്രസ് നടത്തുന്നത്. രാജ്യത്തെ ലിലോംഗ്വേ അതിരൂപതയില്‍ നടക്കുന്ന ദിവ്യകാരുണ്യകോണ്‍ഗ്രസ് ‘മലാവിയിലെ സഭയ്ക്ക് ആത്മീയ നവീകരണത്തിന്റെ നിമിഷമായിരിക്കും’ എന്ന് എംസിസിബി നാഷണല്‍ പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍
കൊച്ചി: ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള ആസൂത്രിത ദുഷ്പ്രചാരണങ്ങള്‍ക്കെതിരെ പ്രബുദ്ധ കേരളം ഒന്നിക്കണമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍. സമീപകാലങ്ങളിലായി ക്രൈസ്തവ മാനേജ്മെന്റുകള്‍ക്ക് കീഴിലുള്ള വിദ്യാഭ്യാസ, ആതുരശുശ്രൂഷാ സ്ഥാപനങ്ങ ള്‍ക്കെതിരെ വ്യാപകമായ ദുഷ്പ്രചാരണങ്ങള്‍ സമൂഹമാധ്യ മങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്നുണ്ട്. മാനുഷ്യസഹജമായ ചെറിയ പിഴവുകളെ പോലും പര്‍വ്വതീകരിച്ചും വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചും ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കെതിരെ ഉയര്‍ത്തുന്ന പ്രചാരണങ്ങള്‍ കേരളത്തില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ചുവരുന്ന ആയിരക്കണക്കിന് ക്രൈസ്തവ സ്ഥാപനങ്ങളുടെ സല്‍പ്പേരിനെ കളങ്കപ്പെടുത്തുന്ന വിധത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടാറുണ്ട്. അനേകായിരങ്ങള്‍ക്ക് മികച്ച സേവനം നല്‍കുന്ന ഈ
റോം: ക്രിസ്തു നമ്മെ സൗഖ്യമാക്കുകയും സ്‌നേഹിക്കുകയും ചെയ്തുകഴിയുമ്പോള്‍ നമുക്ക് അവിടുത്തെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സാക്ഷികളാകാന്‍ കഴിയുമെന്ന് ലിയോ 14 ാമന്‍ പാപ്പ. കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലുള്ള വില്ലനോവയിലെ വിശുദ്ധ തോമസിന്റെ നാമധേയത്തിലുള്ള ഇടവകയില്‍ ഞായറാഴ്ച ദിവ്യബലിയര്‍പ്പിച്ച് നല്ല സമരിയാക്കാരന്റെ ഉപമയെക്കുറിച്ച് വിചിന്തനം ചെയ്യുകയായിരുന്നു പാപ്പ. നിയമത്തിന്റെ ബാഹ്യമായ ആചരണത്തില്‍ സംതൃപ്തി കണ്ടെത്തുകയും അതേസമയം ദൈവത്തെപ്പോലെ കരുണാമയമായ അനുകമ്പയോടെ പ്രവര്‍ത്തിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന നിസംഗമായ ഒരു വിശ്വാസത്തെക്കുറിച്ച് ഈ ഉപമ മുന്നറിയിപ്പ് നല്‍കുന്നതായി പാപ്പ പറഞ്ഞു. മനുഷ്യകുലത്തെ അനുകമ്പയോടെ കണ്ടുകൊണ്ട്
കോഴിക്കോട്: കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ത്ഥാടനകേന്ദ്രം റോഡരികില്‍ സ്ഥാപിച്ച ഗ്രോട്ടോകള്‍ക്കു നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. രണ്ട് ഗ്രോട്ടോകളുടെ ചില്ലുകള്‍ തകര്‍ത്തു. ചെമ്പ്ര ടൗണില്‍നിന്നും തീര്‍ത്ഥാടനകേന്ദ്രത്തിലേക്കുള്ള റോഡില്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥന നടത്തുന്നതിനായി ആറും ഏഴും സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ഗ്രോട്ടോകളുടെ ചില്ലുകളാണ് തകര്‍ത്തിരിക്കുന്നത്. ഒരു ഗ്രോട്ടോയുടെ ഉള്ളില്‍ എറിയാന്‍ ഉപയോഗിച്ചതാണെന്നു കരുതുന്ന കല്ലും ഉണ്ടായിരുന്നു. ഞായറാഴ്ചയാണ് (ജൂലൈ 13) ഒരു ഗ്രോട്ടോയുടെ ചില്ല് തകര്‍ന്ന നിലയില്‍ ഇടവകക്കാര്‍ കണ്ടത്. എന്തെങ്കിലും വീണ് ചില്ല് തകര്‍ന്നതായിരിക്കുമെന്നാണ് വിശ്വാസികള്‍ കരുതിയത്. എന്നാല്‍
പാലാ: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ജൂലൈ 19 ന് കൊടിയേറും. രാവിലെ 11.15 ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റ് നിര്‍വഹിക്കും. പ്രധാന തിരുനാള്‍ 28 ന്. തിരുനാള്‍ ദിവസങ്ങളില്‍ ദിവസവും രാവിലെ 5.30, 6.45, 8.30, 10.00, 11.30, വൈകുന്നേരം 2.30, 3.30, 5.00. 7.00 എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും. ദിവസവും വൈകുന്നേരം 4.30 ന് സായാഹ്ന പ്രാര്‍ത്ഥനയും 6.15 ന് ജപമാല മെഴുകുതിരി പ്രദക്ഷിണവുമുണ്ട്.
Don’t want to skip an update or a post?