ഫെയ്സ് ഓഫ് ഫെയ്സ്ലെസ് സംവിധായകന് ഡോ. ഷെയ്സണ് ഔസേപ്പിനെ ഹൂസ്റ്റണില് ആദരിച്ചു
- Featured, INTERNATIONAL, Kerala, LATEST NEWS, WORLD
- October 9, 2025
ഷെഫീല്‍ഡ് (ഇംഗ്ലണ്ട്): ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ എപ്പാര്‍ക്കി യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 6 ശനിയാഴ്ച്ച ഇംഗ്ലണ്ടിലെ ഷെഫീല്‍ഡില്‍ മാഗ്‌നാ ഹാളില്‍വച്ച് ഹന്തൂസ (സന്തോഷം) എന്ന പേരില്‍ യുവജന സംഗമം നടത്തുന്നു. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സംഗമത്തില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ യുവജനങ്ങളെ അഭിസം ബോധന ചെയ്യുകയും തുടര്‍ന്ന് പരിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യും. മ്യൂസിക് ബാന്‍ഡ്, ആരാധന, പ്രഭാഷണം, കലാപരിപാടികള്‍ നസ്രാണി ഹെറിടേജ് ഷോ
കൊച്ചി: എല്ലാ മലയാളികള്‍ക്കും കെസിബിസി ഐശ്വര്യപൂര്‍ണമായ ഓണാശംസകള്‍ നേര്‍ന്നു. സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഒരുമയുടെ തുമാകട്ടെ മലയാളികളായ നമ്മുടെ ഓണാഘോഷ ങ്ങളെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, വൈസ് പ്രസിഡന്റ് മാര്‍ പോളി കണ്ണൂക്കാടന്‍, സെക്രട്ടറി ജനറല്‍ ഡോ. അലക്സ് വടക്കുംതല എന്നിവര്‍ ആശംസിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഘര്‍ഷാവസ്ഥയില്‍ ദുരിതം അനുഭവിക്കുന്ന എല്ലാ സഹോദരങ്ങള്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കാം. മതസാമുദായിക പരിഗണനകള്‍ക്കുപരിയായ മാനവ സാഹോദര്യവും ഐക്യവും സ്നേഹവും സമാധാ നവും നന്മയും ദേശസ്നേഹവും
കാഞ്ഞിരപ്പള്ളി: മാതാവിന്റെ 30 പ്രത്യക്ഷീകരണങ്ങളുമായി നടത്തിയ മരിയന്‍ തീര്‍ത്ഥാടനം ശ്രദ്ധേയമായി. ഈശോയുടെ മനുഷ്യാവതാരത്തിന്റെ മഹാജൂബിലിയുടെയും കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണ്ണ ജൂബിലിയുടെയും മാതൃവേദിയുടെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു തീര്‍ത്ഥാടനം ഒരുക്കിയത്. രൂപതാ മാതൃവേദിയുടെയും എസ്എംവൈ എമ്മിന്റെയും നേതൃത്വത്തിലായിരുന്നു തീര്‍ത്ഥാടനം. കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ ദേവാലയത്തില്‍ പരിശുദ്ധ കുര്‍ബാനയുടെ ആരാധന നടത്തി. തുടര്‍ന്ന് രൂപതാ വികാരി ജനറാള്‍മാരായ ഫാ. ജോസഫ് വെള്ളമറ്റം മാതൃവേദി പതാകയും, ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കല്‍ എസ്എംവൈഎം പതാകയും രൂപതാ പ്രസിഡന്റുമാര്‍ക്കു നല്‍കി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ജപമാല
ഇടുക്കി: അഞ്ചാമത് ഇടുക്കി രൂപതാ മരിയന്‍ തീര്‍ത്ഥാടനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രൂപത കേന്ദ്രത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ തീര്‍ത്ഥാടന സംബന്ധമായ കാര്യങ്ങള്‍ വിശദീകരിച്ചു. സെപ്റ്റംബര്‍ ആറാം തീയതി ശനിയാഴ്ചയാണ് തീര്‍ത്ഥാടനം. രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ രാജാക്കാട് ക്രിസ്തുരാജാ ഫൊറോനാ ദേവാലയത്തില്‍നിന്നും രാജകുമാരി ദൈവമാതാ തീര്‍ത്ഥാടന ദേവാലയത്തിലേക്ക് കാല്‍നടയായാണ് തീര്‍ത്ഥാടനം നടക്കുന്നത്. രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കും. തീര്‍ത്ഥാടനം ഉച്ചയ്ക്ക് ഒരു മണിക്ക്
ഫ്രീടൗണ്‍/സിയറ ലിയോണ്‍: സിയറ ലിയോണിലെ കെനെമ രൂപത വൈദികന്‍ സായുധരായ കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പുതിയതായി നിയമനം ലഭിച്ച ഇടവകയില്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് ഫാ. അഗസ്റ്റിന്‍ അമാഡു കൊല്ലപ്പെട്ടത്. അഞ്ച് വര്‍ഷമായി കെനെമയിലെ അമലോത്ഭവ ഇടവകയില്‍ സേവനമനുഷ്ഠിച്ചിരുന്ന ഫാ. അഗസ്റ്റിന് സെന്റ് ജോണ്‍ കൈലാഹുന്‍ ഇടവകയിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. ഓഗസ്റ്റ് 31 ഞായറാഴ്ച അമലോത്ഭവ ഇടവകയിലെ വിടവാങ്ങല്‍ ദിവ്യബലി അര്‍പ്പിക്കാനിരിക്കെയാണ് കവര്‍ച്ചക്കാര്‍ എന്ന് സംശയിക്കപ്പെടുന്നവര്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഫാ. അഗസ്റ്റിന്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന പാരിഷ് ഹൗസില്‍
മൊസൂള്‍/ഇറാഖ്: ഇറാഖിലെ മൊസൂള്‍ നഗരത്തില്‍, അല്‍-തഹേര ചര്‍ച്ച് എന്നറിയപ്പെടുന്ന അമലോത്ഭവ നാഥ ദൈവാലയവും, ഡൊമിനിക്കന്‍ സന്യാസ ആശ്രമവുമായി ബന്ധപ്പെട്ട ഔവര്‍ ലേഡി ഓഫ് ദി അവര്‍ ദൈവാലയവും പുനരുദ്ധാരണത്തിനുശേഷം വീണ്ടും തുറന്നു. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍-സുഡാനിയും നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പുനര്‍നിര്‍മാണത്തെ പിന്തുണച്ച സംഘടനകളുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. ദൈവാലയം വീണ്ടും തുറക്കുന്നത് മൊസൂളിന്റെ ആത്മാവിലേക്കും അതിലെ ജനങ്ങളെ ഒന്നിപ്പിക്കുന്ന സാഹോദര്യത്തിലേക്കുമുള്ള മടക്കയാത്രയാണെന്ന് അമലോത്ഭ നാഥ ദൈവാലയത്തില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി അല്‍-സുഡാനി പറഞ്ഞു.
കോട്ടപ്പുറം: പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനും എറണാ കുളം സെന്റ് പോള്‍സ് കോളേജ് മുന്‍ പ്രിന്‍സിപ്പലും എറിയാട് ഫാത്തിമമാതാ ദേവാലയത്തിന്റെ പ്രഥമ വികാരിയുമായിരുന്ന മോണ്‍. റാഫേല്‍ ഒളാട്ടുപുറ ത്തിന്റെ 15-ാമത് ചരമ വാര്‍ഷികദിനത്തോടനുബന്ധിച്ച് എറിയാട് ഫാത്തിമമാതാ വിദ്യഭ്യാസ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ മോണ്‍. റാഫേല്‍ ഒളാട്ടുപുറം അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും നടത്തി. കണ്ണൂര്‍ രൂപത സഹായ മെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി ഫോട്ടോ അനച്ഛാദനം ചെയ്തു. കയ്പ മംഗലം എംഎല്‍എ ടൈസണ്‍ മാസ്റ്റര്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇടവക
മനില/ഫിലിപ്പിന്‍സ്: ഫിലിപ്പിനോ വൈദികനും സൊസൈറ്റി ഓഫ് ദി ഡിവൈന്‍ വേഡ് (എസ്വിഡി) സന്യാസസഭാംഗവുമായ ഫാ. ഫ്‌ലാവിയാനോ അന്റോണിയോ എല്‍. വില്ലാനുവേവയെ ഏഷ്യയുടെ നോബല്‍ സമ്മാനം എന്ന് വിളിക്കപ്പെടുന്ന 2025 ലെ റമോണ്‍ മാഗ്സസെ പുരസ്‌കാര ജേതാക്കളില്‍ ഒരാളായി തിരഞ്ഞെടുത്തു. ദരിദ്രരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണ് റമോണ്‍ മാഗ്സസെ അവാര്‍ഡ് ഫൗണ്ടേഷന്‍ ‘ഫാദര്‍ ഫ്‌ലേവി’ എന്നറിയപ്പെടുന്ന വൈദികന് പുരസ്‌കാരം സമ്മാനിച്ചത്. ദരിദ്രരായ ഫിലിപ്പിനോകള്‍ക്ക് മാന്യമായ പരിചരണം നല്‍കുന്നതിനായി 2015 ല്‍ ഫാ. ഫ്‌ലേവി മനിലയില്‍ ആര്‍നോള്‍ഡ്
Don’t want to skip an update or a post?