സോഷ്യല് മീഡിയയിലെ അമിതമായ വിവരങ്ങള് നമ്മെ ക്ഷീണിതരാക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നു: ലിയോ 14 ാമന് മാര്പാപ്പ
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- August 1, 2025
മാവേലിക്കര: എംസിവൈഎം മാവേലിക്കര ഭദ്രാസന സമിതിയുടെ നേതൃത്വത്തില് ധന്യന് മാര് ഇവാനിയോസ് മെത്രാപ്പോലീത്തയുടെ കബറിടത്തിലേക്കുള്ള തീര്ത്ഥാടന പദയാത്രക്ക് അമ്പലത്തുംകാല സെന്റ് ജോര്ജ് മലങ്കര കത്തോലിക്കാ പള്ളിയില് സ്വീകരണം നല്കി. പുത്തൂര് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയില് നിന്നാരംഭിച്ച് അമ്പലത്തുംകാലയില് എത്തിച്ചേര്ന്ന തീര്ത്ഥാടന പദയാത്രയെ ഇടവക വികാരി ഫാ. മാത്യു കുഴിവിളയും സഹവികാരി ഫാ. ആന്റണി കുറ്റിക്കാട്ടിലും വിവിധ ഭക്ത സംഘടനാ ഭാരവാഹികളും വിശ്വാസികളും ചേര്ന്ന് സ്വീകരിച്ചു.
കോട്ടയം: കോട്ടയം സോഷ്യല് സര്വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില് കാന്സര് സുരക്ഷാ ബോധവല്ക്കരണ സെമിനാര് നടത്തി. സ്ത്രീകളില് ഏറ്റവും കൂടുതല് കണ്ടുവരുന്ന ഗര്ഭാശയ കാന്സറിനെതിരെ അവബോധം വളര്ത്തുക എന്ന ലക്ഷ്യത്തോടെ തെള്ളകം ചൈതന്യയില് സംഘടിപ്പിച്ച ബോധവല്ക്കരണ സെമിനാര് ഏറ്റുമാനൂര് മുനിസിപ്പല് ചെയര്പേഴ്സണ് ലൗലി ജോര്ജ്ജ് ഉദ്ഘാടനം ചെയ്തു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര് ഫാ. സുനില് പെരുമാനൂര് ചടങ്ങില് അധ്യക്ഷത വഹിച്ചു. കെഎസ് എസ്എസ് പിആര്ഒ സിജോ തോമസ്, കോ-ഓര്ഡിനേറ്റര് മേരി ഫിലിപ്പ് എന്നിവര് പ്രസംഗിച്ചു. ബോധവല്ക്കരണ ക്ലാസിന് കെയര്
മെല്ബണ്: മെല്ബണ് സീറോമലബാര് രൂപതയുടെ പാസ്റ്ററല് ആന്ഡ് റിന്യുവല് സെന്റര് (സാന്തോം ഗ്രോവ്) സീറോമലബര് സഭാ മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടില് ഉദ്ഘാടനം ചെയ്തു. മെല്ബണ് ബിഷപ് മാര് ജോണ് പനംതോട്ടത്തില് ചടങ്ങില് അധ്യക്ഷതവഹിച്ചു. രൂപതയുടെ പ്രഥമ ബിഷപ് മാര് ബോസ്കോ പുത്തൂര്, പോളിന് റിച്ചാര്ഡ് എംപി, സിന്ഡി മകലേയ് എംപി, ഡോ. സുശീല് കുമാര് (കോണ്സുലര് ജനറല് ഓഫ് ഇന്ത്യ), പള്ളോറ്റൈന് കോളജ് ചെയര്മാന് ഗാവിന് റോഡറിക്, ഇവാന് വാള്ട്ടേഴ്സ് എംപി തുടങ്ങിയവര് ആശംസകളര്പ്പിച്ചു.
ലാഹോര്/പാകിസ്ഥാന്: വ്യാജ മതനിന്ദ കുറ്റം ചുമത്തപ്പെട്ടിരുന്ന രണ്ട് ക്രൈസ്തവ യുവാക്കളെ ലാഹോര് സെഷന്സ് കോടതി കുറ്റവിമുക്തരാക്കി. 2023-ല് കുറ്റം ചുമത്തുമ്പോള് ആദില് ബാബറിനും സൈമണ് നദീമിനും യഥാക്രമം 18 ഉം 14 ഉം വയസായിരുന്നു പ്രായം. പാകിസ്ഥാനിലെ കഠിനമായ മതനിന്ദ നിയമങ്ങളിലെ സെക്ഷന് 295-എ പ്രകാരം രജിസ്റ്റര് ചെയ്ത കുറ്റത്തില് നിന്ന് ഇപ്പോള് 20 വയസുള്ള ബാബറിനെയും 16 വയസുള്ള നദീമിനെയും ലാഹോറിലെ മജിസ്ട്രേറ്റായ സൊഹൈല് റഫീഖ് കുറ്റവിമുക്തനാക്കിയതായി സുപ്രീം കോടതി അഭിഭാഷകന് നസീബ് അഞ്ജും പറഞ്ഞു.
മുംബൈ: മഹാരാഷ്ട്രയില് മതപരിവര്ത്തന നിരോധന നിയമം നടപ്പിലാക്കാന് സംസ്ഥാന സര്ക്കാര് ഒരുങ്ങുകയാണെന്ന റിപ്പോര്ട്ടു പുറത്തുവരുമ്പോള് ക്രൈസ്തവരില് ആശങ്ക നിറയുകയാണ്. മഹാരാഷ്ട്ര റവന്യൂ മന്ത്രി ചന്ദ്രശേഖര് ബവന്കുലെ മതപരിവര്ത്തന നിരോധന ബില് അവതരിപ്പിക്കുന്നതിനെക്കുറിച്ച് സംസ്ഥാന നിയമസഭയില് പറഞ്ഞിരുന്നു. ‘സംസ്ഥാനത്ത് മതപരിവര്ത്തനം തടയുന്നതിന് കര്ശനമായ നിയമം നടപ്പി ലാക്കും’ എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്. മതപരിവര്ത്തന നിരോധന നിയമം നടപ്പിലാക്കിയ സംസ്ഥാനങ്ങളില് വ്യാപകമായ വിധത്തില് ആ നിയമത്തിലെ വ്യവസ്ഥകള് ദുര്വ്യാഖ്യാനം ചെയ്ത് ക്രൈസ്തവര്ക്കെതിരെ ഉപയോഗിക്കുകയാണ്. കണ്വന്ഷനുകളോ സ്വന്തം വീട്ടില്പ്പോലും പ്രാര്ത്ഥനാ യോഗങ്ങളോ
വാഷിംഗ്ടണ് ഡിസി : യേശുവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘ദി ചോസെന്’ യുഎസിലെ ആമസോണ് പ്രൈം വീഡിയോ പ്ലാറ്റ്ഫോമില് ഒന്നാം സ്ഥാനത്ത്. ‘അവന് വഴി നയിക്കുന്നു’ എന്ന് കുറിച്ചുകൊണ്ടാണ് ആമസോണ് എംജിഎം സ്റ്റുഡിയോസ് ഇന്സ്റ്റാഗ്രാമില് ഇക്കാര്യം പ്രഖ്യാപിച്ചത്. ചോസണ് പരമ്പരയെക്കുറിച്ച് ഏറ്റവും ഇഷ്ടപ്പെട്ടത് അപ്പോസ്തലന്മാരിലെയും യേശുവിലെയും മാനുഷികഭാവം പുറത്തുകൊണ്ടുവന്ന അവതരമണാണെന്ന് ഒരു പ്രേക്ഷകന് പ്രതികരിച്ചു. അതേസമയം പരമ്പരയിലെ ഏറ്റവും നിര്ണായകമായ രംഗങ്ങളിലൊന്നായ കുരിശുമരണരംഗങ്ങളുടെ ചിത്രീകരണം പുരോഗമിക്കുകയാണെന്ന് സിബിഎന് ന്യൂസ് റിപ്പോര്ട്ട് ചെയ്തു.
ഷാര്ജ: ധന്യന് മാര് ഇവാനിയോസ് മെത്രാപ്പോലീത്തയുടെ 72-ാം ഓര്മ്മപ്പെരുന്നാള് ഷാര്ജ സെന്റ് മൈക്കിള്സ് കത്തോലിക്ക ദൈവാലയത്തില് ജൂലൈ 12 ശനിയാഴ്ച നടക്കും. വൈകുന്നേരം 7.45 ന് സെന്റ് മേരീസ് യാക്കോബായ പള്ളിയുടെ സമീപത്തുനിന്നും ആരംഭിക്കുന്ന പദയാത്രയെ ഗ്രോട്ടോയുടെ മുന്നില് മലങ്കര സുറിയാനി കത്തോലിക്കാ സഭാ ഗള്ഫ് കോ-ഓര്ഡിനേറ്റര് ഫാ. ജോണ് തുണ്ടിയത്ത് കോര് എപ്പിസ്കോപ്പയുടെ നേതൃത്വത്തില് സ്വീകരിക്കുകയും തുടര്ന്ന് ദൈവാലയത്തിലേക്ക് പദയാത്ര നടത്തുകയും ചെയ്യും. ഇടവക വികാരി ഫാ. സവരിമുത്തു ആന്റണി, ഫാ. ജോണ് തുണ്ടിയത്ത് കോര്
പാരീസ്: അഞ്ച് വര്ഷത്തെ പുനരുദ്ധാരണത്തിന് ശേഷം 2024 ഡിസംബര് 7 ന് പൊതുജനങ്ങള്ക്കായി വീണ്ടും തുറന്ന നോട്രെ ഡാം കത്തീഡ്രല് ആറ് മാസത്തിനിടെ സന്ദര്ശിച്ചത് അറുപത്ലക്ഷത്തിലധികം ആളുകള്. 2025 ജൂണ് 30 വരെ, ആകെ 6,015,000 സന്ദര്ശകരാണ് കത്തീഡ്രല് സന്ദര്ശിച്ചത്. ഫ്രഞ്ച് പത്രമായ ലാ ട്രിബ്യൂണ് ഡിമാഞ്ചെയുടെ റിപ്പോര്ട്ടനുസരിച്ച്, പ്രതിദിനം ശരാശരി 35,000 ആളുകള് കത്തീഡ്രല് സന്ദര്ശിക്കുന്നുണ്ട്. സന്ദര്ശകരുടെ സംഖ്യ ഈ വിധത്തില് തുടര്ന്നാല്, 2025 അവസാനത്തോടെ ഫ്രാന്സില് ഏറ്റവും കൂടുതല് സന്ദര്ശിക്കപ്പെടുന്ന സ്മാരകങ്ങളുടെ പട്ടികയില് കത്തീഡ്രല്
Don’t want to skip an update or a post?