ഒല്ലൂര്‍: തൈക്കാട്ടുശേരി സെന്റ് പോള്‍സ് ദൈവാലയ സുവര്‍ണജൂബിലിയാഘോഷം സമാപിച്ചു. മന്ത്രി കെ. രാജന്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ മുഖ്യാതിഥിയായി.
കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്റര്‍, റിക്രിയേഷന്‍ സെന്റര്‍, കിഡ്സ് സെന്റര്‍ എന്നിവ യഥാക്രമം ഇ.ടി. നീലകണ്ഠന്‍ മൂസ്, സി.പി. പോളി, ഡോ. ഫ്‌ളര്‍ജിന്‍ തയ്യാലക്കല്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോസ് പുന്നോലിപ്പറമ്പില്‍, കൈക്കാരന്‍മാരായ നിക്‌സന്‍ കോലഞ്ചേരി, വര്‍ഗീസ് ചീനപ്പിള്ളി, ശരത്ത് മടത്തുംപടി, കണ്‍വീനര്‍ ഫ്രാന്‍സിസ് മടത്തുംപടി, ഫാ. ജിയോ തെക്കിനിയത്ത്, ബേബി മൂക്കന്‍, സിസ്റ്റര്‍ സ്റ്റെഫിന്‍, ഫാ. ലോറന്‍സ് തൈക്കാട്ടില്‍, സൂപ്പിരിയര്‍ സിസ്റ്റര്‍ എല്‍സി, സിസ്റ്റര്‍ സിനി, എം.ജെ. തോമസ്, അനൂപ് തോമസ്, ലിന്റ ജോസ് കറുമാലില്‍, ആന്‍ജോ പൊറത്തൂര്‍, അന്ന റോസ് സാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫാ. തോമസ് കൃതജ്ഞതാബലിയര്‍പ്പിച്ചു.
















Leave a Comment
Your email address will not be published. Required fields are marked with *