Follow Us On

19

April

2025

Saturday

  • ചികിത്സയില്‍ തുടരുന്ന മാര്‍പാപ്പയ്ക്കുവേണ്ടി  പ്രത്യേക വിശുദ്ധ കുര്‍ബാന

    ചികിത്സയില്‍ തുടരുന്ന മാര്‍പാപ്പയ്ക്കുവേണ്ടി പ്രത്യേക വിശുദ്ധ കുര്‍ബാന0

    വത്തിക്കാന്‍സിറ്റി: ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുവേണ്ടി ഇന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. അപ്പസ്‌തോലിക് കൊട്ടാരത്തിലെ പൗളിന്‍ ചാപ്പലില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ കര്‍ദിനാള്‍മാരും വത്തിക്കാനിലെ നയതന്ത്രപ്രതിനിധികളും പങ്കെടുക്കും. അതേസമയം റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് വത്തിക്കാന്‍. കഴിഞ്ഞ ദിവസത്തെ എക്‌സ്‌റേ പരിശോധനാഫലം തൃപ്തികരമാണ്. എങ്കിലും മാര്‍പാപ്പയ്ക്ക് രാത്രിയിലും പകലും ഓക്‌സിജന്‍ നല്‍കുന്നത് തുടരുന്നുണ്ട്. വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ നടന്നുവരുന്ന

  • വന്യമൃഗ ആക്രമണം: എകെസിസി മാര്‍ച്ചും ധര്‍ണയും മാര്‍ച്ച് 15-ന്

    വന്യമൃഗ ആക്രമണം: എകെസിസി മാര്‍ച്ചും ധര്‍ണയും മാര്‍ച്ച് 15-ന്0

    കല്‍പ്പറ്റ: ജനവാസകേന്ദ്രങ്ങളിലെ വന്യമൃഗശല്യത്തിന് സത്വര പരിഹാരം ആവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 15-ന് ജില്ലയില്‍ മൂന്നു കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണയും നടത്തും. കളക്ടറേറ്റ്, മാന്തവാടി സബ് കളക്ടര്‍ ഓഫീസ്, ബത്തേരി മിനി സിവില്‍ സ്റ്റേഷന്‍ എന്നിവയ്ക്കുമുമ്പിലാണ് സമരമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് രൂപത ഡയറക്ടര്‍ ഫാ. ജോബി മുക്കാട്ടുകാവുങ്കല്‍, പ്രസിഡന്റ് ജോണ്‍സണ്‍ തൊഴുത്തുങ്കല്‍, മറ്റു ഭാരവാഹികളായ ഫാ. ടോമി പുത്തന്‍പുര, സജി ഫിലിപ്പ്, സാജു പുലിക്കോടടില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്നിടങ്ങളിലും രാവിലെ

  • അവകാശ പ്രഖ്യാപന റാലിയും പൊതുസമ്മേളനവും ഏപ്രില്‍ അഞ്ചിന്

    അവകാശ പ്രഖ്യാപന റാലിയും പൊതുസമ്മേളനവും ഏപ്രില്‍ അഞ്ചിന്0

    കോഴിക്കോട്: കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ അഞ്ചിന് കോഴിക്കോട്ട് ക്രൈസ്തവ അവകാശ പ്രഖ്യാപനറാലിയും പൊതുസമ്മേളനവും നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് കോഴിക്കോട് മുതലക്കുളം മൈതാനിയിലാണ് സമ്മേളനം. വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണുക, ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക, മതിയായ രേഖകളുള്ള കര്‍ഷക ഭൂമി പിടിച്ചെടുക്കാനുള്ള നിയമങ്ങളും നീക്കങ്ങളും അവസാനിപ്പിക്കുക, ക്രൈസ്തവരുടെ ന്യൂനപക്ഷ അവകാശങ്ങള്‍ ഉറപ്പുവരുത്തുക, ക്രൈസ്തവര്‍ക്കെതിരെയുള്ള നീതി നിഷേധങ്ങള്‍ തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അവകാശ പ്രഖ്യാപന റാലിയും

  • ഫ്രാന്‍സിസ് മാര്‍പാപ്പ  പത്രോസിന്റെ സിംഹാസനത്തില്‍  അവരോധിതനായിട്ട് 12 വര്‍ഷം

    ഫ്രാന്‍സിസ് മാര്‍പാപ്പ പത്രോസിന്റെ സിംഹാസനത്തില്‍ അവരോധിതനായിട്ട് 12 വര്‍ഷം0

    വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെട്ടിട്ട് ഇന്ന്(13-03-2025) 12 വര്‍ഷം പൂര്‍ത്തിയാകുന്നു. 2013 മാര്‍ച്ച് 12-നാണ് അര്‍ജന്റീനയിലെ ബ്യൂണസ് അയറിസ് അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായിരുന്ന കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബെര്‍ഗോളിയോ പത്രോസിന്റെ പരമോന്നത സിംഹാസനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1282 വര്‍ഷത്തിനുശേഷം ആദ്യമായി യൂറോപ്പിനു പുറത്തുനിന്ന് മാര്‍പാപ്പയായ വ്യക്തി, ലാറ്റിനമേരിക്കയില്‍നിന്ന് ആദ്യമായി മാര്‍പാപ്പയാകുന്ന വ്യക്തി, ഈശോസഭയില്‍നിന്നുള്ള ആദ്യത്തെ മാര്‍പാപ്പ തുടങ്ങി ഒട്ടേറെ സവിശേഷതകളുമായാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അന്നു ആഗോള കത്തോലിക്കസഭയുടെ തലപ്പത്തേക്ക്  എത്തിയത്. നിലവില്‍ റോമിലെ

  • 25 വര്‍ഷം തടവില്‍ കഴിഞ്ഞ വൈദികന്‍…

    25 വര്‍ഷം തടവില്‍ കഴിഞ്ഞ വൈദികന്‍…0

    തന്റെ 105-ാം ജന്മദിനത്തിന് ഏതാനും ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഫാ. ജോസഫ് ഗുവോ ഫുഡ് എസ്‌വിഡി നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. 2024 ഡിസംബര്‍ 30-ന് ഷാന്‍ഡോങ് പ്രവിശ്യയിലെ ജിനിംഗില്‍ അന്തരിച്ച അദ്ദേഹത്തിന്റെ മൃതസംസ്‌കാരവേളയില്‍ യാന്‍ഷൗ ബിഷപ് ജോണ്‍ ലു പീസന്‍ ഫാ. ഗുവോയുടെ അസാധാരണമായ വിശ്വസ്തതയെക്കുറിച്ച് ഇപ്രകാരം പറഞ്ഞു,’തന്റെ ജീവിതം പേനയായും സമയത്തെ മഷിയായും ഉപയോഗിച്ച് നിസ്വാര്‍ത്ഥതയുടെയും സ്‌നേഹത്തിന്റെയും അത്ഭുതകരമായ കഥ എഴുതുന്നതിന് ജീവിതം മുഴുവന്‍ സമര്‍പ്പിച്ച വൈദികനായിരുന്നു ഫാ. ഗുവോ.’ വൈദികജീവിതത്തിന്റെ 25 വര്‍ഷം തടവില്‍ കഴിഞ്ഞ

  • കണ്ണൂര്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 1 വരെ

    കണ്ണൂര്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 1 വരെ0

    കണ്ണൂര്‍: കണ്ണൂര്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 1 വരെ ബര്‍ണ്ണശേരി ഹോളി ട്രിനിറ്റി കത്തീഡ്രല്‍ അങ്കണ്ണത്തില്‍ നടക്കും. കണ്ണൂര്‍ ഫൊറോനയിലെ എട്ട് ഇടവകകളുടെ  നേതൃത്വത്തിലുള്ള കണ്‍വന്‍ഷന്‍ നയിക്കുന്നത് തൃശൂര്‍ ഗ്രേയ്‌സ് ഓഫ് ഹെവാന്‍ ധ്യാനകേന്ദ്ര ടീമാണ്. എല്ലാ ദിവസവും വൈകുന്നേരം 4.30 മുതല്‍ രാത്രി 9.30 വരെയാണ് കണ്‍വന്‍ഷന്‍. ബൈബിള്‍ കണ്‍വന്‍ഷന്റെ വിജയത്തിനായി കണ്ണൂര്‍ രൂപത മെത്രാന്‍ ഡോ. അലക്‌സ് വടക്കുംതല, സഹായ മെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പശേരി, വികാരി ജനറല്‍ മോണ്‍.

  • ലഹരിയും പ്രണയക്കെണിയും ഭീകര യാഥാര്‍ത്ഥ്യങ്ങള്‍: സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍

    ലഹരിയും പ്രണയക്കെണിയും ഭീകര യാഥാര്‍ത്ഥ്യങ്ങള്‍: സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍0

    കാക്കനാട്: മാരക ലഹരി വിപത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ പാലായില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ പി.സി ജോര്‍ജ് ലഹരി വ്യാപനത്തെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും ഭീകരപ്രവര്‍ത്തനങ്ങളെക്കുറിച്ചും പറഞ്ഞ കാര്യങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ വിലയിരുത്തി. അതിന്‍മേല്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതും മതപരമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നതും അപലപനീയമാണ്. ലഹരിയെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും അവമൂലമുണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ചും നിരന്തരം വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. പ്രണയക്കെണികള്‍ ഉണ്ടെന്ന് ഈയിടെ ഒരു പ്രമുഖ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ലഹരിയില്‍ നിന്നു വിമോചിതനായ ഒരു യുവാവ് വെളിപ്പെടുത്തിയിരുന്നു. കൂടാതെ

  • 36 ഭാഷകളുള്ള ബൈബിള്‍ ആപ്പ്‌ Bible On

    36 ഭാഷകളുള്ള ബൈബിള്‍ ആപ്പ്‌ Bible On0

    ബിജു ഡാനിയേല്‍ കാതോര്‍ത്താല്‍ മാതൃഭാഷയില്‍ കേള്‍ക്കാനാകുന്നതും, 24മണിക്കൂറും തുറന്നിരിക്കുന്നതുമായ ഒരു ബൈബിള്‍. അതില്‍ 36 ഭാഷകളില്‍ തിരുവചനങ്ങള്‍. നിലവില്‍ ഒരുലക്ഷത്തിപ്പന്തീരായിരം ഡൗണ്‍ലോഡുകള്‍. ഓരോ മണിക്കൂറിലും 800-1600 വായനക്കാര്‍. പ്രതിദിനം 8000-12000 ഉം ആഴ്ചയില്‍ 50000-70000ഉം പേര്‍ വചനം വായിക്കുന്ന ബൈബിള്‍ ആപ്പ്. ഇതൊരു സ്വപ്‌നമല്ല. സ്വപ്‌ന യാത്രയ്ക്കിടയിലെ ചില കണക്കുകള്‍ മാത്രം. 2025-ല്‍ 50 ഭാഷകളില്‍ തിരുവചനങ്ങളും 50 ലക്ഷം ഡൗണ്‍ലോഡുകളും – ഇതാണ് ബൈബിള്‍ ഓണ്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നത്. സ്വപ്‌നം

Latest Posts

Don’t want to skip an update or a post?