ഡമാസ്‌കസ്: അലപ്പോയുടെ വടക്കുപടിഞ്ഞാറുള്ള ബ്രാഡ് ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന വിശുദ്ധ മാരോണിന്റെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ 15 വര്‍ഷത്തിന് ശേഷം ദിവ്യബലി അര്‍പ്പിച്ചു. മരോണൈറ്റ് സ്‌കൗട്ട്‌സ് സംഘടിപ്പിച്ച തീര്‍ത്ഥാടനത്തില്‍, യുവാക്കളും മുതിര്‍ന്നവരും ഉള്‍പ്പെടെ 80-ലധികം പേര്‍ പങ്കുചേര്‍ന്നു. ‘മരിച്ച നഗരങ്ങള്‍’ എന്നറിയപ്പെടുന്ന മേഖലയിലെ ഏറ്റവും പവിത്രമായ ക്രൈസ്തവ തീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ക്രൈസ്തവര്‍ തീര്‍ത്ഥാടനം നടത്തിയത്.
യുദ്ധത്തില്‍ ഭാഗികമായി കേടുപാടുകള്‍ സംഭവിച്ച സെന്റ് സിമിയോണ്‍ സ്‌റ്റൈലൈറ്റ്‌സ് ദൈവാലയത്തിന്റെ സമീപത്തുള്ള അവശിഷ്ടങ്ങളും സന്യാസിയായിരുന്ന തൗഫിക് അജിബിന്റെ ഗ്രോട്ടോ-ചാപ്പലും സംഘം സന്ദര്‍ശിച്ചു. പുരാതന തീര്‍ത്ഥാടനകേന്ദ്രത്തില്‍ ദിവ്യബലിക്ക് കാര്‍മികത്വം നിര്‍വഹിച്ച ഫാ. ഗന്ധി മഹന്ന, ‘ഓരോ മനുഷ്യ ഹൃദയത്തിലും ദൈവത്തിന്റെ യഥാര്‍ത്ഥ സാന്നിധ്യം കാണപ്പെടുന്നു’ എന്ന് വിശ്വാസികളെ ഓര്‍മിപ്പിച്ചു. സ്‌നേഹത്തിലൂടെ വിശ്വാസം ജീവിക്കാന്‍ ഫാ. മഹന്ന വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു.
















Leave a Comment
Your email address will not be published. Required fields are marked with *