മനില: ഫിലിപ്പിന്‍സിലെ ചുഴലിക്കൊടുങ്കാറ്റില്‍ ദുരിതമനുഭവിക്കുന്നവരോട് സാമീപ്യം പ്രകടിപ്പിച്ചും മരണമടഞ്ഞവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചു ലിയോ 14-ാമന്‍ പാപ്പ. ഞായറാഴ്ച, ത്രികാലജപ പ്രാര്‍ത്ഥനയോടനുബന്ധിച്ചാണ് ഫിലിപ്പീന്‍സിലെ സൂപ്പര്‍ ടൈഫൂണ്‍ ഫങ്-വോങ്ങില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളോടുള്ള തന്റെ സാമീപ്യം ലിയോ 14-ാമന്‍ മാര്‍പാപ്പ പ്രകടിപ്പിച്ചത്.
220 ലധികമാളുകളുടെ മരണത്തിനിടയാക്കിയ കല്‍മേഗി ചുഴലിക്കാറ്റ് ദുരിതം വിതച്ച് കടന്നുപോയി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മണിക്കൂറില്‍ 185- 230 കിലോമീറ്റര്‍ വേഗതയില്‍ വീശിയ ഫങ്-വോങ് ചുഴലിക്കാറ്റും ഫിലിപ്പിന്‍സില്‍ കനത്ത നാശനഷ്ടം വിതച്ചിരിക്കുകയാണ്. കനത്ത മഴയും കൊടുങ്കാറ്റും മുഴുവന്‍ ദ്വീപസമൂഹങ്ങളെയും ബാധിച്ചു.
















Leave a Comment
Your email address will not be published. Required fields are marked with *