വിലങ്ങാട് പുനരധിവാസം; ജനുവരിയില് 19 വീടുകള്കൂടി ആശീര്വദിക്കും
- Featured, FEATURED MAIN NEWS, Kerala, KERALA FEATURED, LATEST NEWS
- January 10, 2026

പെരുവണ്ണാമൂഴി: ദൈവാനുഗ്രഹങ്ങള് അനുഗ്രഹമാരിയായി പെയ്തിറങ്ങുന്ന ദിനങ്ങള് വരവായി. ആത്മീയ ഉത്സവത്തിന്റെ ഉണര്ത്തു പാട്ടുകള് ഉയരുന്ന ശാലോം ഫെസ്റ്റിവല് നവംബര് 10ന് തുടങ്ങും. മൂന്നു ഘട്ടങ്ങളിലായി 11 സ്ഥലങ്ങളില് നടക്കുന്ന ഫെസ്റ്റിവല് ഡിസംബര് 13ന് സമാപിക്കും. ലോക സുവിശേഷവല്ക്കരണത്തിന്റെ ഭാഗമാകാനും ശാലോം ശുശ്രൂഷകളെ അടുത്തറിയാനുമുള്ള അവസരംകൂടിയാണ് ഫെസ്റ്റിവല്. ദൈവാനുഗ്രഹങ്ങള് അനുഗ്രഹമാരിയായി പെയ്തിറങ്ങുന്ന ദിനങ്ങളില് സഭയ്ക്കും സമൂഹത്തിനും പ്രിയപ്പെട്ടവര്ക്കുവേണ്ടിയും ഒരുമിച്ചു പ്രാര്ത്ഥിക്കുകയും ലഭിച്ച അനുഗ്രഹങ്ങള്ക്ക് നന്ദി പറയുകയും ചെയ്യാം. മനസിനെ തൊട്ടുണര്ത്തുന്ന സ്തുതി ആരാധനകള്, ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക് നയിക്കുന്ന വചനപ്രഘോഷണങ്ങള്

തലശേരി: സാധാരണക്കാരുടെ ഇടയില് ബൈബിള് ജനകീയമാക്കുന്നതിന് ഏറെ അധ്വാനിച്ച തലശേരി അതിരൂപതാ വൈദികന് റവ. ഡോ. മൈക്കിള് കാരിമറ്റം (83) അന്തരിച്ചു. അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകളെ മുന്നിര്ത്തി സീറോ മലബാര് സഭ 2022ല് മല്പാന് പദവി നല്കിയിരുന്നു. കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയില് വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 1968 ജൂണ് 29-ന് റോമില്വച്ചായിരുന്നു പൗരോഹിത്യം സ്വീകരിച്ചത്. മംഗലപ്പുഴ സെമിനാരിയില് ഒന്നാം വര്ഷം തിയോളജി പഠിക്കുമ്പോഴാണ് തലശരി രൂപതാധ്യക്ഷനായിരുന്ന മാര് സെബാസ്റ്റ്യന് വള്ളോപ്പിള്ളി തുടര്പഠനത്തിനായി റോമിലേക്ക് അയച്ചത്. അടുത്ത 15

ഡോ. നെല്സണ് തോമസ് സത്യം എന്നത് ഒരു ശിലയാണോ, അതോ ഒരു വിത്താണോ? കാലം മാറ്റാത്ത, ഉറച്ച ഒരു ശിലപോലെയാണോ അത്? അതോ, മണ്ണിനടിയില്ക്കിടന്ന്, കാലത്തിന്റെ പൂര്ണ്ണതയില് മുളപൊട്ടി, വളര്ന്ന് പന്തലിച്ച്, തന്റെ യഥാര്ത്ഥ സ്വഭാവം കൂടുതല് വെളിപ്പെടുത്തുന്ന ഒരു വിത്തുപോലെയാണോ? കത്തോലിക്കാ സഭയുടെ വിശ്വാസസത്യങ്ങളെ മനസിലാക്കാന് ഈ ചോദ്യം സഹായിക്കും. മറിയത്തെ സഹരക്ഷക എന്ന് വിളിക്കുന്നതിനെക്കുറിച്ച് വത്തിക്കാന് നല്കിയ വ്യക്തത പലരിലും സഭ അതിന്റെ പഠനങ്ങള് മാറ്റുകയാണോ എന്ന സംശയമുയര്ത്തി. ഇതിന് ഉത്തരം കണ്ടെത്താന് നാം

കൊച്ചി: കേരള സഭയിലെ ആദ്യ സന്യാസിനിയും, ഇന്ത്യയിലെ സ്ത്രീകള്ക്കുവേണ്ടിയുള്ള പ്രഥമ കര്മലീത്താ നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപകയുമായ മദര് ഏലീശ്വായെ നവംബര് 8-ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്ത്തുന്നു. വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ തിരുകര്മ്മങ്ങള് ദേശീയ മരിയന് തീര്ഥാടനകേന്ദ്രമായ വല്ലാര്പാടം ബസിലിക്കയില് എട്ടിന് നടക്കും. ചടങ്ങില് മുഖ്യകാര്മികത്വം വഹിക്കുന്ന ലിയോ പതിനാലാമന് പാപ്പായുടെ പ്രതിനിധി മലേഷ്യയിലെ പെനാങ് രൂപതാ മെത്രാന് കര്ദിനാള് സെബാ സ്റ്റ്യന് ഫ്രാന്സിസിനെയും മറ്റ് വിശിഷ്ടാതിഥികളെയും വൈകുന്നേരം 4 -ന് ബസിലിക്കാ അങ്കണത്തില് സ്വീകരിക്കും. 4.30-ന്

ന്യൂഡല്ഹി: സീറോമലബാര് സഭാ നേതാക്കള് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടില്, ഫരീദാബാദ് ആര്ച്ചുബിഷപ് മാര് കുര്യാക്കോസ് ഭരണികുളങ്ങര എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില് വച്ചാണ് പ്രധാനമന്ത്രിയുമായി ചര്ച്ച നടത്തിയത്. ന്യൂനപക്ഷാവകാശങ്ങള് സംബന്ധിച്ച കാര്യങ്ങളില് ക്രൈസ്തവ സമൂഹം ഉന്നയിച്ച വിഷയങ്ങള് പരിശോധിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്കി. സീറോമലബാര് സമൂഹത്തിന്റെ ആവശ്യങ്ങളും പ്രശ്നങ്ങളും ഉള്പ്പെടുന്ന നിവേദനം മാര് തട്ടില് പ്രധാനമന്ത്രിക്കു നല്കി. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പൊതുവായ കാര്യങ്ങളാണ് പ്രധാനമന്ത്രിയുടെ

ന്യൂഡല്ഹി: നിര്ബന്ധിത മതപരിവര്ത്തന നിരോധന നിയമത്തില് രാജസ്ഥാന് സര്ക്കാര് വരുത്തിയ ഭേദഗതികളെ ചോദ്യം ചെയ്തു സമര്പ്പിച്ച ഹര്ജിയില് സുപ്രീംകോടതി രാജസ്ഥാന് സര്ക്കാരിന് നോട്ടീസ് അയച്ചു. മനുഷ്യാവകാശ പ്രവര്ത്തകന് ജോണ് ദയാല് നല്കിയ ഹര്ജിയിലാണ് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് രാജസ്ഥാന് സര്ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. രാജസ്ഥാനിലെ നിര്ബന്ധിത മതപരിവര്ത്തന നിരോധന നിയമത്തില് കടുത്ത വ്യവസ്ഥകളാണ് കൂട്ടിച്ചേര്ത്തിരിക്കുന്നത്. ജീവപര്യന്തം തടവ്, ഒരു കോടി രൂപ പിഴ, കൂട്ട മതപരിവര്ത്തനമാണെങ്കില് സ്വത്തു കണ്ടുകെട്ടല് തുടങ്ങിയ ശിക്ഷകളാണ്

വാഷിംഗ്ടണ് ഡിസി: ക്രൈസ്തവ പീഡനം അവസാനിപ്പിക്കുന്നതില് പരാജയപ്പെട്ടാല് നൈജീരിയയ്ക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. നൈജീരിയന് സര്ക്കാര് ക്രിസ്ത്യാനികളെ കൊല്ലുന്നത് തുടര്ന്നും അനുവദിക്കുകയാണെങ്കില്, നൈജീരിയയ്ക്കുള്ള എല്ലാ സഹായങ്ങളും യുഎസ് നിര്ത്തലാക്കുമെന്ന് ഒരു സോഷ്യല് മീഡിയ പോസ്റ്റില് ട്രംപ് കുറിച്ചു. ഒക്ടോബര് 31-ന് നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി (സിപിസി) പ്രട്രംപ് പ്രഖ്യാപിച്ചതിന് ശേഷമാണ് സൈനിക നടപടിയുടെ സാധ്യതയെക്കുറിച്ച് ട്രംപ് പോസ്റ്റ് ചെയ്തത്. ‘നൈജീരിയയില് ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുന്നു. ആയിരക്കണക്കിന് ക്രിസ്ത്യാനികള്

കാര്ത്തൗം/സുഡാന്: വിമത സൈന്യവിഭാഗമായ റാപ്പിഡ് സപ്പോര്ട്ട് ഫോഴ ്സ് (ആര്എസ്എഫ്) സുഡാനിലെ എല്-ഫാഷര് നഗരം കീഴടക്കിയതിനെ തുടര്ന്ന് സുഡാനില് അരങ്ങേറുന്നത് മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന നിഷ്ഠൂരമായ വംശഹത്യ.’ലോകത്തിലെ ഏറ്റവും വിനാശകരമായ മാനുഷിക, അഭയാര്ത്ഥി പ്രതിസന്ധി’എന്നാണ് ഐക്യരാഷ്ട്രസഭ സുഡാനിലെ സാഹചര്യത്തെ വിശേഷിപ്പിച്ചത്. വംശീയ അടിസ്ഥാനത്തില് പുരുഷന്മാരും ആണ്കുട്ടികളും, ശിശുക്കളും കൊല്ലപ്പെടുകയും സ്ത്രീകള് ക്രൂരമായ ലൈംഗിക അതിക്രമങ്ങള്ക്ക് ഇരയാവുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. മനുഷ്യമനഃസാക്ഷിയെ നടുക്കുന്ന വ്യാപകമായ യുദ്ധ കുറ്റകൃത്യങ്ങള് തടയുന്നതിന് അന്താരാഷ്ട്രസമൂഹത്തിന് വലിയ വീഴ്ച സംഭവിച്ചതായി വിവിധ റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു.




Don’t want to skip an update or a post?