ഫാ. സുനില് പെരുമാനൂരും അഡ്വ. സിസ്റ്റര് ജ്യോതിസ് എസ്ടിയും ജൂവനൈല് ജസ്റ്റിസ് ബോര്ഡ് അംഗങ്ങള്
- ASIA, Featured, Kerala, LATEST NEWS
- November 7, 2025

വത്തിക്കാന് സിറ്റി: ആഗോള പ്രശ്നങ്ങള് പരിഹരിക്കുന്നതിനല്ല, മറിച്ച് സുവിശേഷം പങ്കുവയ്ക്കുന്നതിനാണ് താന് മുന്ഗണന നല്കുന്നതെന്ന് വ്യക്തമാക്കി ലിയോ 14 ാമന് പാപ്പ. കത്തോലിക്ക സഭയുടെ തലവനെന്ന നിലയില് കത്തോലിക്കരെ വിശ്വാസത്തില് സ്ഥിരീകരിക്കുകയും ലോകവുമായി സുവിശേഷം പങ്കിടുകയും ചെയ്യുകയാണ് തന്റെ പ്രാഥമിക ഉത്തരവാദിത്വമെന്ന് പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നല്കിയ ആദ്യ ഔദ്യോഗിക ഇന്റര്വ്യൂവില് ലിയോ പാപ്പ വ്യക്തമാക്കി. കത്തോലിക്ക മാധ്യമമായ ക്രക്സിന്റെ സീനിയര് കറസ്പോണ്ടന്റ് എലീസ് ആന് അലന് നല്കിയ വിശദമായ ഇന്റര്വ്യൂവിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഇന്റര്വ്യൂവിന്റെ

കൊച്ചി: ആര്ച്ചുബിഷപ് മാര് ജേക്കബ് തൂങ്കുഴിയുടെ നിര്യാണത്തില് കേരള കത്തോലിക്ക മെത്രാന് സമിതി (കെസിബിസി) ആദരാഞ്ജലികള് അര്പ്പിച്ചു. സൗമ്യമായ വ്യക്തിത്വവും തീക്ഷ്ണമായ വിശ്വാസജീവിതവും സാമൂഹിക നന്മ ലക്ഷ്യമാക്കിയുള്ള കര്മ്മകുശലതയും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. കേരളത്തിലെ മൂന്ന് രൂപതക ളിലെ നിസ്വാര്ത്ഥമായ ഇടയധര്മ്മത്തിലൂടെയും ഭാരത കത്തോലിക്കാ മെത്രാന് സംഘത്തിന് ആറ് വര്ഷം മികവുറ്റ നേതൃത്വം നല്കിയും ആഗോള സഭയില് സ്തുത്യര്ഹമായി സേവനം ചെയ്യുന്ന ക്രിസ്തുദാസി സന്യാസിനി സമൂഹത്തെ രൂപപ്പെടുത്തി വളര്ത്തിയും മാര് തൂങ്കുഴി സമാനതകളില്ലാതെ പ്രവര്ത്തിച്ചു. എല്ലാവരെയും ഹൃദയത്തോട് ചേര്ത്തുനിര്ത്തിയ

അബുജ/ നൈജീരിയ: 2023-ല് നൈജീരിയയില് നടന്ന കഴിഞ്ഞ പാര്ലമെന്റ് തിരഞ്ഞെടുപ്പിലെ അന്യായമായ രീതികള്, വഞ്ചന, തിരഞ്ഞെടുപ്പ് പിഴവുകള് എന്നിവയാല് തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള പൗരന്മാരുടെ വിശ്വാസം ഗുരുതരമായി തകര്ന്നതായി നൈജീരിയന് ബിഷപ്സ് കോണ്ഫ്രന്സ് (സിബിസിഎന്) പ്രസിഡന്റ്, ആര്ച്ചുബിഷപ് ലൂസിയസ് ഉഗോര്ജി. സ്വതന്ത്രമായി പ്രവര്ത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്ത്തനങ്ങള് രാഷ്ട്രീയ നിയമനങ്ങളാല് സ്വാധീനിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു. നിലവില് തിരഞ്ഞെടുപ്പ് കമ്മീഷനിലേക്കുള്ള മിക്ക നിയമനങ്ങളും നിഷ്പക്ഷമോ സ്വതന്ത്രമോ ആയി കണക്കാക്കാന് കഴിയില്ലെന്നും ഇലക്ഷന് കമ്മീഷന്റെ സ്വാതന്ത്ര്യവും വിശ്വാസ്യതയും ശക്തിപ്പെടുത്തുന്നതിനും രാഷ്ട്രീയ സ്വാധീനത്തില്

മാനന്തവാടി: മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപായിരുന്ന മാര് ജേക്കബ് തൂങ്കുഴിയുടെ വേര്പാട് വേദനാജനകമെന്ന് മാനന്തവാടി രൂപത പ്രസ്താവനയില് അറിയിച്ചു. മാനന്തവാടി രൂപതയുടെ ഇടയനായി നീണ്ട 22 വര്ഷവും താമരശേരി രൂപതയുടെ ഇടയനായി രണ്ടു വര്ഷത്തോളവും തുടര്ന്ന് 10 വര്ഷത്തോളം തൃശൂര് അതിരൂപതയുടെ അധ്യക്ഷനായി ശുശ്രൂഷ ചെയ്ത അദ്ദേഹത്തിന്റെ നിര്യാണം മാനന്തവാടി രൂപതയെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ്. മാനന്തവാടി രൂപത സ്ഥാപിതമായ കാലഘട്ടത്തില് കേരളം, തമിഴ്നാട്, കര്ണാടക സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടന്നിരുന്ന രൂപതയെ അതിന്റെ ബാലാരിഷ്ടതകളുടെ മധ്യത്തില് സഭാത്മക ചൈതന്യത്തിലും ദൈവാഭിമുഖ്യത്തിലും

ഡൊഡോമ/ടാന്സാനിയ: ടാന്സാനിയയിലെ മിഷനറി സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ് ഓഫ് ദി ചൈല്ഡ് ജീസസ് (എംസിഎസ്ടി) സന്യാസിനി സഭയുടെ സുപ്പീരിയര് ജനറലുള്പ്പടെ നാല് സന്യാസിനിമാരും ഡ്രൈവറും മ്വാന്സ അതിരൂപതയില് ഉണ്ടായ വാഹനാപകടത്തില് മരണമടഞ്ഞു. കലുലുമ-ബുകുമ്പി പ്രദേശത്താണ് എംസിഎസ്ടി സുപ്പീരിയര് ജനറലും സെക്രട്ടറിയും മറ്റ് രണ്ട് സന്യാസിനിമാരും ഒരു ഡ്രൈവറും മരിച്ച അപകടം നടന്നത്. അപകടത്തില് പരുക്കേറ്റ ഒരു സന്യാസിനിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. സുപ്പീരിയര് ജനറല് സിസ്റ്റര് ലിലിയന് കപോംഗോ, സെക്രട്ടറി സിസ്റ്റര് നെരിനാഥെ, സിസ്റ്റര്

താമരശേരി: ആഴമായ ആധ്യാത്മികയുടെ ഉടമയായിരുന്നു മാര് ജേക്കബ് തൂക്കുഴിയെന്ന് താമരശേരി രൂപതാധ്യക്ഷന് മാര് റെമീജിയോസ് ഇഞ്ചനാനിയില്. വളരെ സൗമ്യനായിരുന്നു അദ്ദേഹം. സൗമ്യത പ്രവര്ത്തനങ്ങളില് നിറഞ്ഞുനിന്നിരുന്നു. എല്ലാവരോടും വളരെ ശാന്തമായിട്ടാണ് ഇടപെട്ടിരുന്നത്. ആരുടെയും ഹൃദയം മുറിയരുതെന്ന് അദ്ദേഹത്തിന് നിര്ബന്ധം ഉണ്ടായിരുന്നു. സമൂഹത്തോടുള്ള പ്രതിബദ്ധത പ്രവര്ത്തനങ്ങളില് നിറഞ്ഞുനിന്നിരുന്നു എന്ന് മാര് ഇഞ്ചനാനിയില് അനുശോചന സന്ദേശത്തില് പറഞ്ഞു.

കോട്ടയം: അന്ധബധിര വൈകല്യമുള്ളവരുടെ മുഖ്യധാരാവത് ക്കരണത്തിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല് സര്വ്വീസ് സൊസൈറ്റിയുടെ (കെഎസ്എസ്എസ്) നേതൃത്വത്തില് അംഗന്വാടി ടീച്ചേഴ്സിനായി ഏകദിന ബോധ വത്ക്കരണ സെമിനാര് നടത്തി. അസിം പ്രേംജി ഫൗണ്ടേഷന്റെയും സെന്സ് ഇന്റര്നാഷണല് ഇന്ത്യയുടെയും സഹകരണത്തോടെ അന്ധബധിര വൈകല്യ മുള്ളവരുടെ ഉന്നമനത്തിനായി കെഎസ്എസ്എസ് നടപ്പിലിക്കി വരുന്ന ക്ഷേമപ്രവര്ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിശീ ലന പരിപാടിയുടെ ഉദ്ഘാടനം തെള്ളകം ചൈതന്യയില് കോട്ടയം മുനിസിപ്പല് ചെയര്പേഴ്സണ് ബിന്സി സെബാസ്റ്റ്യന് നിര്വ്വഹിച്ചു. ഏറ്റുമാനൂര് മുനിസിപ്പല് ചെയര്പേഴ്സണ് ലൗലി ജോര്ജ്ജ്

കിന്ഷാസ/ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ: കോംഗോയിലെ എന്ടോയോ പട്ടണത്തില് നടന്ന ഭീകരാക്രമണത്തില് 64 ക്രൈസ്തവര് കൊല്ലപ്പെട്ടു. നോര്ത്ത് കിവു പ്രവിശ്യയിലെ സാന് ജോസ് ഡി മംഗുരെഡ്ജിപ ഇടവകയില്, ഇസ്ലാമിക് സ്റ്റേറ്റിന്റെ സഖ്യകക്ഷിയായ ജിഹാദിസ്റ്റ് ഗ്രൂപ്പായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ് സാണ് ആക്രമണം നടത്തിയതെന്ന് പൊന്തിഫിക്കല് സന്നദ്ധസംഘടനയായ എയ്ഡ് റ്റു ദി ചര്ച്ച് ഇന് നീഡ്(എസിഎന്) റിപ്പോര്ട്ട് ചെയ്തു. ഇടവകയില് മരണാനന്തര ചടങ്ങില് പങ്കെടുക്കുകയായിരുന്ന വിശ്വാസികളെയാണ് തോക്കുകളും ചുറ്റികകളും ഉപയോഗിച്ച് ഭീകരര് ആക്രമിച്ചത്. ജൂലൈ 27 ന്, ഇറ്റൂറിയിലെ
Don’t want to skip an update or a post?