വത്തിക്കാന്‍ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലബനനിലേക്കും ലിയോ 14-ാമന്‍ പാപ്പ നടത്തുന്ന അപ്പസ്‌തോലിക യാത്രകളുടെ ലോഗോകളും ആപ്തവാക്യങ്ങളും വത്തിക്കാന്‍ പ്രസ് ഓഫീസ് പുറത്തിറക്കി.
നിഖ്യ കൗണ്‍സിലിന്റെ 1700-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആദ്യം തുര്‍ക്കിയിലേക്കാണ് പാപ്പ യാത്രയാകുന്നത്. തലസ്ഥാനമായ അങ്കാറ, ഇസ്താംബൂള്‍, ഇസ്‌നിക് നഗരം (പുരാതന നിഖ്യ) എന്നിവ അദ്ദേഹം സന്ദര്‍ശിക്കും.
തുര്‍ക്കിയിലേക്കുള്ള അപ്പസ്‌തോലിക യാത്രയുടെ ലോഗോയില്‍ ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ഡാര്‍ഡനെല്ലസ് പാലത്തെ ഒരു വൃത്തത്തില്‍ ചിത്രീകരിച്ചിരിക്കുന്നു. ദൈവത്തെയും മനുഷ്യകുലത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ക്രിസ്തുവിന്റെ പ്രതീകം കൂടിയാണിത്.
വൃത്തം ദൈവത്തിന്റെ ഏകത്വത്തെയും, പാലം ജനങ്ങളെ ഒന്നിപ്പിക്കുന്ന ഏക വിശ്വാസത്തെയും, തിരമാലകള്‍ ദൈവമക്കള്‍ക്ക് പുതുജീവന്‍ നല്‍കുന്ന ജ്ഞാനസ്‌നാനത്തെയും പ്രതിനിധികരിക്കുന്നു. ലോഗോയുടെ വലതുവശത്ത് 2025 ജൂബിലിയുടെ കുരിശുണ്ട്, മുകളില്‍ ഇടതുവശത്ത് മൂന്ന് ഇഴചേര്‍ന്ന വളയങ്ങള്‍ പരിശുദ്ധ ത്രിത്വത്തെ പ്രതിനിധീകരിക്കുന്നു. കിഴക്കും പടിഞ്ഞാറിനും ഇടയില്‍ സാഹോദര്യവും സംഭാഷണവും കെട്ടിപ്പടുക്കാന്‍ ഈ ലോഗോ നമ്മെ ക്ഷണിക്കുന്നതായി വത്തിക്കാന്‍ വ്യക്തമാക്കി. ‘ഒരു കര്‍ത്താവ്, ഒരു വിശ്വാസം, ഒരു ജ്ഞാനസ്‌നാനം എന്നതാണ് ഈ യാത്രയുടെ മുദ്രാവാക്യം
.
തുര്‍ക്കിയ്ക്ക് ശേഷം, പാപ്പ ലബനനിലേക്ക് പോകും. അവിടെ അദ്ദേഹം തലസ്ഥാനമായ ബെയ്‌റൂട്ട്, അന്നയ, ഹരിസ, ബ്‌കെര്‍ക്കെ, ജല്‍ എഡ്ദിബ് എന്നീ നഗരങ്ങള്‍ സന്ദര്‍ശിക്കും.
തുര്‍ക്കിയ്ക്ക് ശേഷം, പാപ്പ ലബനനിലേക്ക് പോകും. അവിടെ അദ്ദേഹം തലസ്ഥാനമായ ബെയ്‌റൂട്ട്, അന്നയ, ഹരിസ, ബ്‌കെര്‍ക്കെ, ജല്‍ എഡ്ദിബ് എന്നീ നഗരങ്ങള്‍ സന്ദര്‍ശിക്കും.
ഈ യാത്രയുടെ ലോഗോയില്‍, വലതു കൈ ഉയര്‍ത്തി അനുഗ്രഹിക്കുന്ന പാപ്പയുടെ ചിത്രം തന്നെയാണ് കേന്ദ്രസ്ഥാനത്തുള്ളത്. സമാധാനത്തിന്റെ പ്രതീകമായി ഒരു പ്രാവിനെയും, ലബനന്റെ വിശ്വാസത്തിന്റെയും മതാന്തര ഐക്യത്തിന്റെയും ചരിത്രത്തെ പ്രതിനിധീകരിക്കുന്ന ദേവദാരു മരവും ഒപ്പം ചിത്രീകരിച്ചിരിക്കുന്നു. ചിത്രത്തിന്റെ വലതുവശത്ത് 2025 ജൂബിലി കുരിശ് ഒരു നങ്കൂരത്തിന്റെ രൂപത്തില്‍ ചിത്രീകരിച്ചിരിക്കുന്നു. ഇത് ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ അധിഷ്ഠിതമായ ഉറച്ച പ്രത്യാശയെ സൂചിപ്പിക്കുന്നു. വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ നിന്നുള്ള സമാധാനസ്ഥാപകര്‍ ഭാഗ്യവാന്മാര്‍ എന്ന വചനമാണ് ഈ യാത്രയുടെ ആപ്തവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത്.
















Leave a Comment
Your email address will not be published. Required fields are marked with *