Follow Us On

12

May

2025

Monday

  • ഒഡീഷയിലെ പള്ളിയില്‍ പൊലീസ് അതിക്രമം;  വൈദികന് പരുക്ക്‌

    ഒഡീഷയിലെ പള്ളിയില്‍ പൊലീസ് അതിക്രമം; വൈദികന് പരുക്ക്‌0

    ഭുവനേശ്വര്‍: ഒഡീഷയിലെ ബഹരാംപുര്‍ രൂപതയിലെ ജൂബ ഇടവക പള്ളിയില്‍ കയറിയ പൊലീസ് ഉദ്യോഗസ്ഥര്‍ ഇടവക വികാരി ഫാ.ജോഷി ജോര്‍ജിനെയും സഹ വികാരി ഫാ. ദയാനന്ദിനേയും മര്‍ദിച്ചു. പള്ളിക്കു സമീപമുള്ള ഗ്രാമത്തില്‍ നടന്ന റെയ്ഡില്‍ കഞ്ചാവ് പിടികൂടിയതിനെ തുടര്‍ന്നു നടത്തിയ തുടര്‍ പരിശോധനയ്ക്കിടയാണ് പൊലീസ് പള്ളിയിലെത്തിയത്. പള്ളിയിലുണ്ടായിരുന്ന ആളുകളെ പരിശോധിക്കാനും മര്‍ദിക്കാനും തുടങ്ങിയപ്പോള്‍ തടയാനെത്തിയ ഫാ.ജോഷിയെയും സഹവികാരിയേയും പൊലീസ് സംഘം മര്‍ദിക്കുകയായിരുന്നു. തോളെല്ലിനും കൈക്കും പൊട്ടലുണ്ടായ ഫാ.ജോഷി ജോര്‍ജിനെ ബഹരാംപൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാക്കിസ്ഥാനില്‍ നിന്ന്

  • കേരളത്തിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിന് ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റികള്‍ അനിവാര്യം

    കേരളത്തിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിന് ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റികള്‍ അനിവാര്യം0

    കൊച്ചി: കേരളത്തിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിന് ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റികള്‍ അനിവാര്യമാണെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ്. കേരളത്തിലെ കത്തോലിക്കാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍, രൂപതാ വിദ്യാഭ്യാസ സെക്രട്ടറിമാര്‍, പ്രതിനിധികള്‍ തുടങ്ങിയവരുടെ യോഗം പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ തൃശൂര്‍ സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോ. മാര്‍ട്ടിന്‍ കെ.എ അധ്യക്ഷനായിരുന്നു. ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റികള്‍ക്കുള്ള അപേക്ഷകളില്‍ എന്‍ഒസി നല്‍കാന്‍

  • ഉത്ഥിതന്റെ ദാനമായ  പരിശുദ്ധാത്മാവ് കൂട്ടായ്മയും ഐക്യവും സൃഷ്ടിക്കുന്നു:  ഫ്രാന്‍സിസ് പാപ്പാ

    ഉത്ഥിതന്റെ ദാനമായ പരിശുദ്ധാത്മാവ് കൂട്ടായ്മയും ഐക്യവും സൃഷ്ടിക്കുന്നു: ഫ്രാന്‍സിസ് പാപ്പാ0

    വത്തിക്കാന്‍: ഉത്ഥിതനായ കര്‍ത്താവിന്റെ ദാനമായ പരിശുദ്ധാത്മാവാണ് കൂട്ടായ്മയും ഐക്യവും സാഹോദര്യവും സൃഷ്ടിക്കുന്നതെന്നും, ഇങ്ങനെ അനുരഞ്ജനപ്പെട്ട ഒരു പുതിയ മാനവികതയുടെ കൂട്ടായ്മയാണ് സഭയെന്നും ഫ്രാന്‍സിസ് പാപ്പാ. കത്തോലിക്കാ കരിസ്മാറ്റ്ക് നവീകരണപ്രസ്ഥാനത്തിന്റെ അന്താരാഷ്ട്രസേവനവിഭാഗം ജൂബിലി വര്‍ഷത്തില്‍ റോമിലേക്ക് സംഘടിപ്പിച്ച തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് പാപ്പാ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് എഴുതിയത്. ആത്മാവിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഉദ്‌ബോധനം കരിസ്മാറ്റിക് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുവേണ്ടി മാത്രമുള്ളതല്ലെന്ന് ഓര്‍മിപ്പിച്ച പാപ്പാ,, ഈയൊരനുഭവം, സമാധാനത്തിന്റെയും പ്രത്യാശയുടെയും ഉറവിടമെന്ന നിലയില്‍ ലോകത്തേക്കെത്തിക്കാന്‍ തീര്‍ത്ഥാടകരെ ആഹ്വാനം ചെയ്തു. മനുഷ്യഹൃദയത്തില്‍ സമാധാനം

  • കിഴക്കിന്റെ കാല്‍വരിയിലേക്ക് തീര്‍ത്ഥാടക പ്രവാഹം

    കിഴക്കിന്റെ കാല്‍വരിയിലേക്ക് തീര്‍ത്ഥാടക പ്രവാഹം0

    കട്ടപ്പന: കിഴക്കിന്റെ കാല്‍വരി എന്നറിയപ്പെടുന്ന ഇടുക്കി രൂപതയുടെ തീര്‍ത്ഥാടന കേന്ദ്രമായ എഴുകുംവയല്‍ കുരിശുമലയിലേക്ക് തീര്‍ത്ഥാടക പ്രവാഹം. നോമ്പുകാല തീര്‍ത്ഥാടനത്തിന് എത്തുന്ന വരുടെ എണ്ണം ഓരോ ദിവസവും വര്‍ധിച്ചുവരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കൂടാതെ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ഉള്ള നൂറുകണക്കിന് വിശ്വാസികള്‍ കുരിശുമല കയറാന്‍ എത്തുന്നുണ്ട്. വലിയ നോമ്പിലെ അഞ്ചാമത്തെ വെള്ളിയാഴ്ചയായ ഇന്നലെ (ഏപ്രില്‍ 4) നേരം പുലരുന്നതിനു മുന്‍പേ ആരംഭിച്ച കുരിശുമല കയറ്റം വൈകിയും തുടര്‍ന്നു. വിവിധ പ്രദേശങ്ങളില്‍ നിന്നും ഇടവക വൈദികരുടെ

  • വഖഫ് ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ മുനമ്പം ജനതയ്ക്ക് എത്രയും വേഗം നീതി ലഭ്യമാക്കണം: ആര്‍ച്ചുബിഷപ് ഡോ. കളത്തിപ്പറമ്പില്‍

    വഖഫ് ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ മുനമ്പം ജനതയ്ക്ക് എത്രയും വേഗം നീതി ലഭ്യമാക്കണം: ആര്‍ച്ചുബിഷപ് ഡോ. കളത്തിപ്പറമ്പില്‍0

    കൊച്ചി: വഖഫ് ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ മുനമ്പം ജനതയ്ക്ക് എത്രയും വേഗം നീതി ലഭ്യമാക്കണമെന്ന് വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. വക്കഫ് ഭേദഗതി ബില്ലിന് തത്വത്തില്‍ അംഗീകാരമേകിയ ലോക്‌സഭ , രാജ്യസഭകളുടെ നടപടികളെ സ്വാഗതം ചെയ്യുന്നുവെന്ന്  അദ്ദേഹം പറഞ്ഞു. ഇത് യാഥാര്‍ത്ഥ്യമാക്കുവാന്‍ കേരള സര്‍ക്കാരിന്റെ ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്നും ഡോ. കളത്തിപ്പറമ്പില്‍ പറഞ്ഞു. അതേസമയം  ഭേദഗതിയിലെ ചില വകുപ്പുകള്‍ മൂലം ബന്ധപ്പെട്ട  ന്യൂനപക്ഷങ്ങള്‍ക്ക് ഉണ്ടാകുന്ന  ആശങ്കകള്‍ക്ക്  പരിഹാരമുണ്ടാക്കണമെന്ന് ആര്‍ച്ചുബിഷപ് ആവശ്യപ്പെട്ടു.  ന്യൂനപക്ഷ അവകാശങ്ങള്‍ ആരും

  • കാഞ്ഞിരപ്പള്ളി രൂപതയില്‍ ലഹരിക്കെതിരെ പ്രതിജ്ഞ

    കാഞ്ഞിരപ്പള്ളി രൂപതയില്‍ ലഹരിക്കെതിരെ പ്രതിജ്ഞ0

    കാഞ്ഞിരപ്പള്ളി: രൂപതയില്‍ വിശ്വാസജീവിത പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കാല്‍ലക്ഷത്തോളം വരുന്ന കുട്ടികളും വൈദികരും സമര്‍പ്പിതരും വിശ്വാസ പരിശീലകരും മയക്കുമരുന്ന്, മദ്യം തുടങ്ങിയ സാമൂഹിക വിപത്തുകള്‍ക്കെതിരെ അണിനിരന്നു. കാഞ്ഞിരപ്പള്ളി രൂപതയിലെ ഉത്ഥാനോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് എല്ലാ ഇടവകകളിലും ഇത്തരം വിപത്തുകള്‍തിരെ ക്രിയാത്മകമായി ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതിന് മുന്നോടിയായി കാഞ്ഞിരപ്പള്ളി  സെന്റ് ഡോമിനിക്സ് കത്തീഡ്രലില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ലഹരിക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികള്‍ക്കും  മുതിര്‍ന്നവര്‍ക്കും ബോധവല്‍ക്കരണം നല്‍കുന്നതിനുപകരിക്കുന്ന ക്ലാസുകളും റാലികളും കത്തീഡ്രലിലും രൂപതയിലെ മറ്റ്  ഇടവകകളിലും സംഘടിപ്പിച്ചു. കുടുംബത്തിലും സമൂഹത്തിലും നിഷേധാത്മക

  • കത്തോലിക്കാ കോണ്‍ഗ്രസിന്റെ അവകാശ പ്രഖ്യാപന റാലി ഇന്ന്

    കത്തോലിക്കാ കോണ്‍ഗ്രസിന്റെ അവകാശ പ്രഖ്യാപന റാലി ഇന്ന്0

    കോഴിക്കോട്: സര്‍ക്കാര്‍ അവഗണനയ്ക്കും നീതി നിഷേധത്തിനുമെതിരെ ഇന്ന് (ഏപ്രില്‍ അഞ്ച്) കോഴിക്കോട് ക്രൈസ്തവ ജനതയുടെ പ്രതിഷേധമിരമ്പും. താമരശേരി രൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് റാലിയും പൊതുസമ്മേളനവും നടക്കുന്നത്. വൈകുന്നേരം മൂന്നിന് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍നിന്ന് റാലി ആരംഭിക്കും. നാലരയ്ക്ക് മുതലക്കുളം മൈതാനിയിലെ മോണ്‍. ആന്റണി കൊഴുവനാല്‍ നഗറില്‍ തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യപ്രഭാഷണം നടത്തും. കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപത പ്രസിഡന്റ് ഡോ.

  • നിഖ്യ കൗണ്‍സിലിന്റെ 1,700-ാം വാര്‍ഷികത്തോടനുബന്ധിച്ച് വത്തിക്കാന്‍ രേഖ

    നിഖ്യ കൗണ്‍സിലിന്റെ 1,700-ാം വാര്‍ഷികത്തോടനുബന്ധിച്ച് വത്തിക്കാന്‍ രേഖ0

    വത്തിക്കാന്‍ സിറ്റി: എഡി 325-ല്‍ സില്‍വസ്റ്റര്‍ ഒന്നാമന്‍ മാര്‍പാപ്പയുടെ പൊന്തിഫിക്കേറ്റ് സമയത്ത് വിളിച്ചുകൂട്ടിയ കൗണ്‍സില്‍ ഓഫ് നിഖ്യയുടെ ഉദ്ഘാടനത്തിന്റെ 1700 ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ഒരു ചരിത്രരേഖ വത്തിക്കാന്‍ പുറത്തിറക്കി. ‘ ദൈവപുത്രനായ യേശുക്രിസ്തു, രക്ഷകന്‍: നിഖ്യാ എക്യുമെനിക്കല്‍ കൗണ്‍സിലിന്റെ 1700 ാം വാര്‍ഷികം’ എന്ന തലക്കെട്ടില്‍ ഇന്റര്‍നാഷണല്‍ തിയോളജിക്കല്‍ കമ്മീഷനാണ് (ഐറ്റിസി) രേഖ പ്രസിദ്ധീകരിച്ചത്. ക്രിസ്തു നമ്മുടെ പ്രത്യാശ എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ആഘോഷിക്കുന്ന ജൂബിലി വര്‍ഷത്തിലും, കിഴക്കും പടിഞ്ഞാറും ഉള്ള ക്രൈസ്തവര്‍ ഈസ്റ്റര്‍ ഒരേദിവസം ആഘോഷിക്കുന്ന

Latest Posts

Don’t want to skip an update or a post?