കാഞ്ഞിരപ്പള്ളി: ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ സമൂഹത്തെ പരിവര്‍ത്തനം ചെയ്ത സാമൂഹിക എഞ്ചിനീയറിംഗ് വിദ്യാഭ്യാസ കേന്ദ്രമാണ് അമല്‍ ജ്യോതി എന്ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലെക്കര്‍.
കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളജിന്റെ ഒരു വര്‍ഷം നീളുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ കോളേജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭാവിയിലെ എഞ്ചിനീയര്‍മാര്‍ തൊഴിലന്വേഷകരല്ല, മറിച്ച് തൊഴില്‍ സ്രഷ്ടാക്കളാകാന്‍ ആഗ്രഹിക്കണമെന്നും അതുവഴി രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറക്കയ്ല്‍, കാഞ്ഞിരപ്പള്ളി രൂപതയുടെ വികാരി ജനറലും കോളേജ് ചെയര്‍മാനുമായ ഫാ. ബോബി അലക്‌സ് മണ്ണം പ്ലാക്കല്‍, ആന്റോ ആന്റണി എം.പി, ചീഫ്‌വിപ്പ് ഡോ. എന്‍. ജയ രാജ,് പ്രിന്‍സിപ്പല്‍ ഡോ. ലില്ലിക്കുട്ടി ജേക്കബ്, വിദ്യാര്‍ത്ഥി പ്രതിനിധി അനൂപ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
അഡ്വ. സെബാസ്റ്റ്യന്‍ കുളംത്തുങ്കല്‍ എംഎല്‍എ, കോളേജ് ഡയറക്ടര്‍ അഡ്മിനിസ്‌ട്രേഷന്‍ റവ. ഡോ. റോയ് ഏബ്രഹാം പഴേപറമ്പില്‍, പഞ്ചായത്തുകളുടെയും പ്രാദേശിക സ്വയം- ഭരണസ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ നിരവധിയാളുകള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
















Leave a Comment
Your email address will not be published. Required fields are marked with *