Follow Us On

25

November

2024

Monday

  • നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് കൂവക്കാട്ടിന് ജന്മനാട്ടില്‍ ഉജ്വല സ്വീകരണം

    നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് കൂവക്കാട്ടിന് ജന്മനാട്ടില്‍ ഉജ്വല സ്വീകരണം0

    ചങ്ങനാശേരി: കര്‍ദിനാളായി നിയമിതനായശേഷം ആദ്യമായി ജന്മനാട്ടിലെത്തിയ മോണ്‍. ജോര്‍ജ് കൂവക്കാട്ടിന് ചങ്ങനാശേരി അതിരൂപതയില്‍ പ്രൗഢഗംഭീര സ്വീകരണം. ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, വത്തിക്കാന്‍ മുന്‍ നുണ്‍ഷ്യോ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി, അതിരൂപത വികാരി ജനറല്‍മാരായ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, മോണ്‍. വര്‍ഗീസ് താനാമാവുങ്കല്‍, മെത്രാപ്പോലീത്തന്‍ പള്ളി വികാരി റവ. ഡോ. ജോസ് കൊച്ചുപറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് മെത്രാപ്പോലീത്തന്‍ പള്ളിയുടെ പ്രധാന കവാടത്തില്‍ നിയുക്ത കര്‍ദിനാളിനെ  സ്വീകരിച്ചു. ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സ്വാഗതം ആശംസിച്ചു. മോണ്‍.

  • നിലയ്ക്കല്‍ എക്യുമെനിക്കല്‍ ദൈവാലയത്തില്‍  മാര്‍ത്തോമാ നസ്രാണി പ്രതിനിധി സമ്മേളനം

    നിലയ്ക്കല്‍ എക്യുമെനിക്കല്‍ ദൈവാലയത്തില്‍ മാര്‍ത്തോമാ നസ്രാണി പ്രതിനിധി സമ്മേളനം0

    നിലയ്ക്കല്‍ (പത്തനംതിട്ട): നിലയ്ക്കല്‍ സെന്റ് തോമസ് എക്യുമെനിക്കല്‍ ദൈവാലയത്തില്‍ മാര്‍ത്തോമ്മാ നസ്രാണി സമുദായ പ്രതിനിധി സമ്മേളനം നടന്നു. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. മാര്‍ത്തോമ്മാ ശ്ലീഹായുടെ സാക്ഷ്യമാണ് ഭാരതസഭയുടെ കരുത്തെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. മാര്‍ത്തോമ്മന്‍ പാരമ്പര്യമവകാശപ്പെട്ട സഭകളുടെ വളര്‍ച്ച അദ്ദേഹം കടന്നുവന്ന വഴികളിലൂടെത്തന്നെ ദൃശ്യമാകും. സഭയുടെ സുവിശേഷ വളര്‍ച്ചയുടെ വഴികള്‍ കൂടിയാണിത്. സുവിശേഷ ദൗത്യം സഭ തുടരണമെന്ന് ഇതു നമ്മെ ഉദ്‌ബോധിപ്പിക്കുന്നുവെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. ചരിത്രത്തെ വിസ്മരിച്ചുകൊണ്ട്

  • പാലാ ബൈബിള്‍ കണ്‍വന്‍ഷന്‍

    പാലാ ബൈബിള്‍ കണ്‍വന്‍ഷന്‍0

    പാലാ: 42-ാമത് പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 19 മുതല്‍ 23 വരെ  നടക്കും. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഈ വര്‍ഷം വിപുലമായ രീതിയിലാണ് കണ്‍വന്‍ഷന്‍ ഒരുക്കിയിരിക്കുന്നത്. അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്മനാല്‍ ആന്റ് ടീം കണ്‍വന്‍ഷന്‍ നയിക്കും. വൈകുന്നേരം 3.30 മുതല്‍ രാത്രി ഒമ്പതുവരെയാണ് കണ്‍വന്‍ഷന്‍ സമയം. കണ്‍വന്‍ഷന് ഒരുക്കമായി ബിഷപ്‌സ് ഹൗസില്‍ ആലോചനായോഗം നടന്നു. രൂപത വികാരി ജനറല്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍

  • സുല്‍ത്താന്‍ പേട്ട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍

    സുല്‍ത്താന്‍ പേട്ട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍0

    പാലക്കാട്: സുല്‍ത്താന്‍ പേട്ട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം പാലക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് കത്തീഡ്രലില്‍ നടത്തി. രൂപതാധ്യക്ഷന്‍ ഡോ. അന്തോനി സ്വാമി പീറ്റര്‍ അബിന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ. ബെന്‍സിഗര്‍ ക്ലാസ് നയിച്ചു. കഴിഞ്ഞ 10 വര്‍ഷത്തെ രൂപത റിപ്പോര്‍ട്ട് രൂപത പ്രൊക്യുറേറ്റര്‍ ഫാ. പയസ് അവതരിപ്പിച്ചു. രൂപതാ വികാരി ജനറല്‍ മോണ്‍. മരിയ ജോസഫ് സന്ദേശം നല്‍കി.

  • വയനാട് ഉരുള്‍പൊട്ടല്‍; ദുരിതബാധിതര്‍ക്ക് സാന്ത്വനവുമായി വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി

    വയനാട് ഉരുള്‍പൊട്ടല്‍; ദുരിതബാധിതര്‍ക്ക് സാന്ത്വനവുമായി വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി0

    മാനന്തവാടി: വയനാട്ടില്‍ ഉണ്ടായ പ്രകൃതിദുരന്തങ്ങളില്‍ മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനം നല്‍കുന്നതിനായി ജനകീയ കൗണ്‍സിലിംഗ് പദ്ധതിക്ക് തുടക്കമായി. മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, കാത്തലിക് റിലീഫ് സര്‍വീസിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി 50 പേര്‍ അടങ്ങുന്ന ടീമിന് രൂപം നല്‍കി. ഇവര്‍ക്കുള്ള പതിനാല് ദിവസത്തെ വിദഗ്ധ   പരിശീലനത്തിന്റെ ആദ്യഘട്ടം വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയില്‍ ആരംഭിച്ചു. മാനന്തവാടി രൂപത വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോലിക്കല്‍

  • ‘എന്നെ കര്‍ദിനാളായി ഉയര്‍ത്തരുത്.  സഭക്കും ദൈവജനത്തിനുമുള്ള ശുശ്രൂഷ തുടരാന്‍ അനുവദിക്കണം’. അഭ്യര്‍ത്ഥന സ്വീകരിച്ച് ഫ്രാന്‍സിസ് പാപ്പാ

    ‘എന്നെ കര്‍ദിനാളായി ഉയര്‍ത്തരുത്. സഭക്കും ദൈവജനത്തിനുമുള്ള ശുശ്രൂഷ തുടരാന്‍ അനുവദിക്കണം’. അഭ്യര്‍ത്ഥന സ്വീകരിച്ച് ഫ്രാന്‍സിസ് പാപ്പാ0

    ജക്കാര്‍ത്ത: തന്നെ കര്‍ദിനാളായി നിയമിക്കരുതെന്നും നിലവില്‍ സഭയ്ക്കും ദൈവജനത്തിനും വേണ്ടി ചെയ്യുന്ന ശുശ്രൂഷ തുടരാന്‍ അനുവദിക്കണമെന്നുമുള്ള ഇന്തൊനേഷ്യന്‍ ബിഷപ് പാസ്‌കലിസ് ബ്രൂണോ സ്യൂക്കൂറിന്റെ അഭ്യര്‍ത്ഥന ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചു. ഇതോടെ ഡിസംബര്‍ ഏഴിന് നടക്കുന്ന കണ്‍സിസ്റ്ററിയില്‍ കര്‍ദിനാള്‍ പദവി  ലഭിക്കുന്നവരുടെ സംഖ്യ 21ല്‍ നിന്ന് 20 ായി. പൗരോഹിത്യ ശുശ്രൂഷയില്‍ കൂടുതല്‍ ആഴപ്പെടാനുള്ള അഗ്രഹത്തില്‍നിന്നാണ്  ഇന്തോനേഷ്യയിലെ ബൊഗോര്‍ രൂപതയുടെ  ബിഷപ്പായ പാസ്‌കലിസ് ബ്രൂണോ സ്യൂക്കൂര്‍ ഇപ്രകാരം ഒരു അഭ്യര്‍ത്ഥന നടത്തിയതെന്ന്  വത്തിക്കാന്‍ മാധ്യമ ഓഫീസ് ഡയറക്ടര്‍ മാറ്റിയോ

  • ഭീകരവാദത്തിന്റെ താവളമായി കേരളം മാറരുത്: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

    ഭീകരവാദത്തിന്റെ താവളമായി കേരളം മാറരുത്: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍0

    കൊച്ചി: ആഗോള ഭീകരവാദത്തിന്റെ അടിവേരുകള്‍ കേരളത്തിലുണ്ടെന്ന്  സര്‍ക്കാര്‍ ഏജന്‍സികള്‍ത്തന്നെ സ്ഥിരീകരണം  നല്‍കിയിരിക്കുന്നത്  ഏറെ ഗൗരവത്തോടെ കേരളസമൂഹം മുഖവിലയ്ക്കെടുക്കണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍. ഭീകരവാദത്തിന്റെ താവളമായി ദൈവത്തിന്റെ സ്വന്തം നാടിനെ വിട്ടുകൊടുക്കുവാന്‍ ഒരു കാരണവശാലും അനുവദിക്കരുത്. വടക്ക് കാശ്മീരില്‍ അടിച്ചമര്‍ത്തപ്പെട്ട ഭീകരവാദശക്തികള്‍ തെക്ക് കേരളത്തില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് ആശങ്കകള്‍ സൃഷ്ടിക്കുന്നു. നിരോധിത സംഘടനയുടെ കീഴിലുള്ള വിവിധ ട്രസ്റ്റുകളുടെയും ഉപസംഘടനകളുടെയും ലിസ്റ്റ് കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം പുറത്തുവിട്ടപ്പോള്‍ അതിന്റെ

  • വെല്ലുവിളികളെ  സാധ്യതകളാക്കി മുന്നേറാം

    വെല്ലുവിളികളെ സാധ്യതകളാക്കി മുന്നേറാം0

    ഫാ. ജോമോന്‍ ചവര്‍പുഴയില്‍ സിഎംഐ സാക്ഷരതയിലും, ആരോഗ്യമേഖലയിലും കേരളം ഒന്നാമതാണെന്ന് അഭിമാനിക്കുമ്പോഴും മലയാളി ശിരസു കുനിക്കേണ്ട ചില മേഖലകള്‍ കൂടിയുണ്ടെന്നത് വിസ്മരിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. മദ്യപാനാസക്തിയുടെ കാര്യത്തിലും, ലഹരി മരുന്നുകളുടെ ഉപയോഗത്തിലും, വിവാഹമോചനങ്ങളുടെ വര്‍ധനയിലും, ആത്മഹത്യകളുടെ എണ്ണത്തിലും മലയാളികള്‍ തന്നെയാണ് മൂന്നില്‍ എന്ന കാര്യം നമ്മുടെ കണ്ണുതുറപ്പിക്കണം. ബുദ്ധിജീവികള്‍ എന്ന പേരുകേട്ട കേരളീയര്‍ ശാരീരികാരോഗ്യകാര്യങ്ങളില്‍ കൊടുക്കുന്ന പ്രാധാന്യം അവരുടെ മാനസികാരോഗ്യത്തിന് കൊടുക്കുന്നുണ്ടോ എന്ന ചോദ്യം അതീവ ഗൗരവമായി ആലോചിക്കേണ്ട വസ്തുതയാണ്. ഒരു മാനസികാരോഗ്യദിനം കൂടെ കടന്നുപോകുമ്പോള്‍ നമ്മള്‍ അധികം

Latest Posts

Don’t want to skip an update or a post?