Follow Us On

28

November

2025

Friday

15 വര്‍ഷത്തിലധികം നിര്‍ബന്ധിത തൊഴിലാളിയായി ശിക്ഷ അനുഭവിച്ച ചൈനീസ് ബിഷപ് അന്തരിച്ചു

15 വര്‍ഷത്തിലധികം നിര്‍ബന്ധിത തൊഴിലാളിയായി ശിക്ഷ അനുഭവിച്ച ചൈനീസ് ബിഷപ്  അന്തരിച്ചു
ബെയ്ജിംഗ്: പതിറ്റാണ്ടുകളായി ചൈനീസ് സര്‍ക്കാരിന്റെ പീഢനത്തിന് ഇരയായിട്ടും അചഞ്ചലമായ വിശ്വസ്തതയോടെ റോമുമായുള്ള കൂട്ടായ്മയില്‍ ഉറച്ചു നിന്ന ചൈനീസ് കത്തോലിക്ക ബിഷപ് ജൂലിയസ് ജിയ ഷിഗുവോ അന്തരിച്ചു. ഷെങ്ഡിംഗ് രൂപത ബിഷപ് ആയിരുന്ന അദ്ദേഹത്തിന് 90- വയസായിരുന്നു.
ഹെബെയ് പ്രവിശ്യയിലെ ഷെങ്ഡിംഗ് രൂപതയുടെ ബിഷപ്പായിരുന്ന ബിഷപ് ജിയ  ഷിഗുവോ മിഷനറി പ്രവര്‍ത്തനത്തിലും വൈകല്യമുള്ള കുട്ടികളുടെ പരിപാലനത്തിലും, റോമുമായുള്ള കൂട്ടായ്മ നിലനിര്‍ത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ‘എന്റെ ജീവിതം,  യേശുവിനെക്കുറിച്ച് സംസാരിക്കുക എന്നതാണ്. എനിക്ക് മറ്റൊന്നും പറയാനോ ചെയ്യാനോ ഇല്ല. എന്റെ മുഴുവന്‍ ജീവിതവും, ഓരോ ദിവസവും, യേശുവിനെക്കുറിച്ച് മറ്റുള്ളവരോട് പറയാന്‍ സമര്‍പ്പിച്ചിരിക്കുന്നു,’ ചൈനയിലെ ഒരു പാസ്റ്ററെന്ന നിലയിലുള്ള തന്റെ അനുഭവത്തെക്കുറിച്ച് ബിഷപ് ഷിഗുവോ പറഞ്ഞതിപ്രകാരമാണ്.
1935 മെയ് 1 ന് ജിന്‍ഷൗ നഗരത്തിലെ വുക്യു വില്ലേജില്‍ ജനിച്ച ഷിഗുവോ, 1980 ല്‍ ബിഷപ്പായി അഭിഷിക്തനായി. ഒരു സെമിനാരി വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ മുതല്‍ അദ്ദേഹം  ചൈനീസ് സര്‍ക്കാരിന്റെ പീഡനങ്ങള്‍ക്ക് ഇരയായി. 1963 മുതല്‍ 1978 വരെ വെല്ലുവിളി നിറഞ്ഞതും ശത്രുതാപരമായ അന്തരീക്ഷത്തില്‍ നിര്‍ബന്ധിത തൊഴിലാളിയായി ജോലി ചെയ്തു. ഒരു അഭിമുഖത്തില്‍, എത്ര തവണ താന്‍ അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന് എന്നതിന്റെ ‘എണ്ണം നഷ്ടപ്പെട്ടു’ എന്ന് അദ്ദേഹം തുറന്നു പറയുന്നുണ്ട്. അദ്ദേഹത്തിന്റെ അവസാന അറസ്റ്റ് 2020 ഓഗസ്റ്റിലാണ് നടന്നത് എന്നാണ് ന്യൂസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?