ഫാ. സുനില് പെരുമാനൂരും അഡ്വ. സിസ്റ്റര് ജ്യോതിസ് എസ്ടിയും ജൂവനൈല് ജസ്റ്റിസ് ബോര്ഡ് അംഗങ്ങള്
- ASIA, Featured, Kerala, LATEST NEWS
- November 7, 2025

കൊച്ചി: ദൈവജനത്തെ തന്റെ ഹൃദയത്തോടു ചേര്ത്തുപിടിച്ച ആത്മീയ ശ്രേഷ്ഠനായിരുന്നു മാര് ജേക്കബ് തൂങ്കുഴിയെന്ന് കാത്തലിക് ബിഷപ്സ് കോണ്ഫ്രന്സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്സില് സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്. പൗരോഹിത്യ ശുശ്രൂഷയെ ലാളിത്യംകൊണ്ട് അനശ്വരമാക്കിയ അദ്ദേഹം സേവനത്തിന്റെയും സ്നേഹത്തിന്റെയും ഉത്തമ ഉദാഹരണവും സമര്പ്പണ ജീവിതത്തിന്റെ സാക്ഷ്യവുമാണ്. സിബിസിഐയുടെ വൈസ് പ്രസിഡന്റായും കാരിത്താസ് ഇന്ത്യയുടെ ചെയര്മാനായും ഭാരത കത്തോലിക്കാസഭയ്ക്കും പൊതുസമൂഹത്തിനും അദ്ദേഹം നല്കിയ നിസ്വാര്ത്ഥ സേവനങ്ങള് എന്നും സ്മരിക്കപ്പെടുമെന്ന് വി.സി സെബാസ്റ്റ്യന് അനുശോചന സന്ദേശത്തില് പറഞ്ഞു.

ഇരിങ്ങാലക്കുട: അഗാധമായ ആത്മീയതയുടെയും മാനവിക തയുടെയും സമന്വയ രൂപമായിരുന്നു മാര് ജേക്കബ് തുങ്കുഴി എന്ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന് മാര് പോളി കണ്ണുക്കാടന്. മൂന്നു രൂപതകളില് അജപാലന ശുശ്രൂഷ നടത്തി വിശ്വാസി സമൂഹത്തിന്റെ സ്നേഹാദരങ്ങള് ഏറ്റുവാങ്ങിയ അദ്ദേഹത്തിന്റെ വേര്പാട് കേരള കത്തോലിക്ക സഭയ്ക്കും പൊതുസമൂഹത്തിനും തീരാനഷ്ടമാണ്. മലയോര കര്ഷകരുടെ ആധികളും ആശങ്കകളും സ്വപ്നങ്ങളും ഇല്ലായ്മകളും തൊട്ടറിഞ്ഞാണ് അദ്ദേഹം ജീവിച്ചത്. അതിനാല് അദ്ദേഹത്തിന്റെ പൗരോഹിത്യ ശുശ്രൂഷയിലും രൂപതാസാരഥ്യത്തിലും മലയോര ജനതയുടെ കണ്ണീരിന്റെയും സ്വപ്നങ്ങളുടെയും നിഴലാട്ടമുണ്ടായിരുന്നു. ഇരിങ്ങാലക്കുട രൂപതയോട് അദ്ദേഹത്തിന് പിതൃതുല്യമായ

കോഴിക്കോട്: ജീവിതത്തിന്റെ വിശുദ്ധിയും ലാളിത്യവുംകൊണ്ട് ക്രിസ്തുവിന്റെ പരിമളം പരത്തിയ ഇടയശ്രേഷ്ഠനായിരുന്നു മാര് ജേക്കബ് തൂങ്കുഴിയെന്ന് കോഴിക്കോട് അതിരൂപതാധ്യക്ഷന് ഡോ. വര്ഗീസ് ചക്കാലയ്ക്കല്. കുട്ടികളോടൊപ്പം കളിക്കുകയും സുഹൃത്തുക്കളോടൊപ്പം ചിരിക്കുകയും, എല്ലാവരോടും സൗമ്യമായി സംസാരിക്കുകയും ചെയ്തിരുന്ന അദ്ദേഹത്തിന്റെ ജീവിതശൈലി എന്നും നമ്മെ പ്രചോദിപ്പിക്കുന്നതാണെന്ന് അനുശോചന സന്ദേശത്തില് ഡോ. ചക്കാലയ്ക്കല് പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യത്തിന്റെ രഹസ്യംപോലും സ്നേഹമായിരുന്നു. എല്ലാവരുമായി ഇടപെടുക, എല്ലാവരെയും സ്നേഹിക്കുക, കണ്ടുമുട്ടുന്നവര്ക്ക് പുഞ്ചിരി നല്കുക, സൗമ്യതകൊണ്ട്ഹൃദയങ്ങള് കീഴടക്കുക എന്നിവയായിരുന്നു മാര് തൂങ്കുഴിയുടെ മുഖച്ഛായ. സഭയ്ക്കും സമൂഹത്തിനും അദ്ദേഹം നല്കിയ

കാക്കനാട്: പരിചയപ്പെടുന്ന ഏതൊരാളിലും നന്മയുടെ അംശം കണ്ടെത്തുകയും അത് ഓര്മിച്ചുവച്ച് പറയുകയും ചെയ്യുന്ന വലിയ മനസായിരുന്നു കാലംചെയ്ത തൃശൂര് അതിരൂപത മുന് മെത്രാപ്പോലീത്ത മാര് ജേക്കബ് തൂങ്കുഴിയുടേതെന്ന് സീറോമലബാര് സഭയുടെ മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടില്. സഹപ്രവര്ത്തകരെ വിശ്വസിക്കുകയും അവരുടെ കഴിവുകളെ വിലമതിക്കുകയും തങ്ങളുടെ കഴിവുകള് പുറത്തെടുക്കാന് അവര്ക്കു ആത്മവിശ്വസം നല്കാനും സാധിച്ചിരുന്ന മികച്ച ആത്മീയ നേതാവായിരുന്നു മാര് ജേക്കബ് തൂങ്കുഴി എന്ന് ദീര്ഘകാലം അദ്ദേഹത്തോടൊപ്പം പ്രവര്ത്തിച്ചതിന്റെ അനുഭവത്തില് മേജര് ആര്ച്ചുബിഷപ് അനുസ്മരിച്ചു. മലബാറിന്റെ സമഗ്ര

പെരുവണ്ണാമൂഴി: മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടില് ഷംഷാബാദ് ബിഷപ് ആയിരുന്നപ്പോള് മാര് ജേക്കബ് തൂങ്കുഴി അദ്ദേഹത്തെക്കുറിച്ചൊരു പ്രവചനം നടത്തിയിരുന്നു. തട്ടില് പിതാവ് സീറോമലബാര് സഭയുടെ ആസ്ഥാന കാര്യാലമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിലേക്ക് തിരികെ വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്. ‘ആകാശംപോലെ വിശാലം’ എന്ന സുവനീറില് എഴുതിയ ലേഖനത്തിലാണ് ഇങ്ങനെയൊരു കാര്യം പ്രവചന സ്വരത്തില് എഴുതിയത്. അതേക്കുറിച്ച് മാര് ജേക്കബ് തൂങ്കുഴി പിന്നീട് പറഞ്ഞത് ഇങ്ങനെയായിരുന്നു. ”ജസെ തന്റെ മിടുക്കന്മാരായ മക്കളെയെല്ലാം സാമുവല് പ്രവാചകന്റെ അടുത്തുകൊണ്ടുവന്ന് നിര്ത്തി.

പെരുവണ്ണാമൂഴി: മനുഷ്യരിലെ നന്മമാത്രം കാണുകയും അതു ഹൃദയത്തില് സൂക്ഷിക്കുകയും ചെയ്ത ആര്ച്ചുബിഷപ് എമിരിറ്റസ് മാര് ജേക്കബ് തൂങ്കുഴി (94) നിത്യസമ്മാനത്തിനായി യാത്രയായി. കുടിയേറ്റ ജനതയെ മുമ്പില്നിന്ന് നയിച്ച ഭാഗ്യസ്മരണാഹര്നായ ബിഷപ് മാര് സെബാസ്റ്റ്യന് വള്ളോപ്പിള്ളി പിതാവിന്റെ ഒരു ചോദ്യമാണ് ബ്രദര് ജേക്കബ് തൂങ്കുഴിയെ ചങ്ങനാശേരിയില്നിന്നും തലശേരിയില് എത്തിച്ചത്. തലശേരി മിഷന് രൂപതയാണ്, വൈദികര് കുറവാണ്, അവിടേക്ക് പോരുന്നോ എന്നായിരുന്നു തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ വള്ളോപ്പിള്ളി പിതാവിന്റെ ചോദ്യം. വള്ളോപ്പിള്ളി പിതാവുമായി സെമിനാരില് ചേര്ന്ന കാലംമുതല്

റോം: ലിയോ 14 ാമന് പാപ്പയെ അര്മേനിയ സന്ദര്ശിക്കാന് ക്ഷണിച്ച് അര്മേനിയന് പാത്രിയാര്ക്കീസ് കാതോലിക്കോസ് കരേക്കിന് രണ്ടാമന്. ഇറ്റലിയിലെ കാസ്റ്റല് ഗാന്ഡോള്ഫോയിലെ അല്ബാനോ തടാകത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന വില്ല ബാര്ബെറിനി എന്ന പേപ്പല് വസതിയില്, പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അര്മേനിയന് അപ്പസ്തോലിക് സഭയുടെ പാത്രിയാര്ക്കീസ്, കാതോലിക്കോസ് കരേക്കിന് രണ്ടാമന്, ലിയോ പാപ്പയെ അര്മേനിയയിലേക്ക് ക്ഷണിച്ചത്. നീതിയില് അധിഷ്ഠിതമായ സമാധാനത്തിന്റെ ആവശ്യകതയെക്കുറിച്ച് ഇരുവരും ചര്ച്ച ചെയ്തു. എഡി. 301-ല് ക്രിസ്തുമതത്തെ ഔദ്യോഗിക മതമായി സ്വീകരിച്ച ആദ്യ രാജ്യമാണ്

കറാച്ചി/പാക്കിസ്ഥാന്: പാക്കിസ്ഥാനിലെ മരിയാബാദിലുള്ള പരിശുദ്ധ മറിയത്തിന്റെ ദേശീയ മരിയന് ദേവാലയത്തിലേക്കുള്ള തീര്ത്ഥാടനത്തില് പങ്കെടുക്കുന്നതിനിടെ കത്തോലിക്ക വിശ്വാസി അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. മോട്ടോര് സൈക്കിളിലെത്തിയ അക്രമികളുടെ സംഘം വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായ അഫ്സല് മാസിഹിനെ കൊലപ്പെടുത്തുകയായിരുന്നു. തീര്ത്ഥാടന സംഘത്തിലുള്ള 16 വയസുള്ള ആണ്കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. അഫ്സല് മാസിഹ് മറ്റ് 15 വിശ്വാസികളോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് കൊലപാതകം നടന്നത്. മോട്ടോര് സൈക്കിളുകളില് നിരവധി യുവാക്കള് മിനിബസിനെ സമീപിച്ച് സംഘത്തെ പ്രകോപിപ്പിക്കാന് തുടങ്ങി. തീര്ത്ഥാടകര് ദേവാലയത്തില് നിന്ന് 19 മൈല്
Don’t want to skip an update or a post?