വത്തിക്കാന്‍ സിറ്റി: ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനുമായി ലിയോ 14 ാമന്‍ പാപ്പ കൂടിക്കാഴ്ച നടത്തി. അപ്പസ്‌തോലിക്ക് കൊട്ടാരത്തില്‍ പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പരിശുദ്ധ സിംഹാസനത്തിന്റെ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍, വിദേശകാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന ആര്‍ച്ചുബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാലഗര്‍ എന്നിവരുമായും ഹംഗേറിയന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രി ഓര്‍ബനുമായി പാപ്പ നടത്തിയ സ്വകാര്യ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വത്തിക്കാന്‍ പുറത്തു വിട്ടിട്ടില്ല. അതേസമയം സമാധാന ശ്രമങ്ങള്‍ക്ക് പാപ്പയുടെ പിന്തുണ അഭ്യര്‍ത്ഥിച്ചതായി പ്രധാനമന്ത്രി ഓര്‍ബന്‍ എക്‌സില്‍ കുറിച്ചു.
കുടിയേറ്റവിഷയത്തില്‍ ഹംഗേറിയന്‍ പ്രധാനമന്ത്രി ഓര്‍ബനില്‍ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാട് പുലര്‍ത്തുന്ന യൂറോപ്യന്‍ യൂണിയന്‍ ആഭ്യന്തര, കുടിയേറ്റ കമ്മീഷണര്‍ മാഗ്‌നസ് ബ്രണ്ണറുമായി പാപ്പ നടത്തിയ കൂടിക്കാഴ്ചയും ശ്രദ്ധേയമായി. കുടിയേറ്റത്തിന് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് വാദിക്കുന്ന ഓര്‍ബനില്‍ നിന്ന് വ്യത്യസ്തമായി പൊതു കുടിയേറ്റ നയത്തെ ന്യായീകരിക്കുകയും കുടിയേറ്റത്തിനും അഭയത്തിനും വേണ്ടിയുള്ള യൂറോപ്യന്‍ ഉടമ്പടി നടപ്പിലാക്കുന്നതിനെ പിന്തുണയ്ക്കുകയും ചെയ്യുന്ന വ്യക്തിയാണ് മാഗ്നസ് ബ്രണ്ണര്‍.
















Leave a Comment
Your email address will not be published. Required fields are marked with *