വിലങ്ങാട് പുനരധിവാസം; ജനുവരിയില്‍ 19 വീടുകള്‍കൂടി ആശീര്‍വദിക്കും
- Featured, FEATURED MAIN NEWS, Kerala, KERALA FEATURED, LATEST NEWS
- January 10, 2026

പാലാ: അനുകമ്പയുടെയും സ്‌നേഹത്തിന്റെയും മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാകണം വിദ്യാഭ്യാസമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു രാഷ്ട്രപതി. ഗ്രാമപ്രദേശങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സെന്റ് തോമസ് കോളജ് സ്ഥാപിച്ചത്. 75 വര്‍ഷമായി പ്രശംസനീയമായ വിധത്തില്‍ കോളജ് ആ ലക്ഷ്യം നിറവേറ്റുന്നുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ രംഗത്തുമാത്രമല്ല രാജ്യത്തിന്റെ കായിക മുന്നേറ്റത്തിലും മറ്റു തലങ്ങളിലും സെന്റ് തോമസ് കോളജ് ഈടുറ്റ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മുന്‍

റോം: 540 കോടിയോളം ജനങ്ങള്‍ക്ക് അതായത് മൂന്നില്‍ രണ്ട് പേര്‍ക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുവാനും ഭയം കൂടാതെ മതാചാരങ്ങള്‍ അനുഷ്ഠിക്കാനും തങ്ങളുടെ വിശ്വാസം പരസ്യമായി പ്രഖ്യാപിക്കുവാനുമുള്ള സ്വാതന്ത്ര്യമില്ലെന്ന് കത്തോലിക്ക സന്നദ്ധസംഘടനയായ എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് (എസിഎന്‍) 2025 റിപ്പോര്‍ട്ട്. ചൈന, ഉത്തര കൊറിയ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ അടുത്തിടെ വിശ്വാസത്തിന്റെ പേരില്‍ ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്ന ഇന്ത്യയും, മതസ്വാതന്ത്ര്യം ഏറ്റവും മോശമായ രാജ്യങ്ങളുടെ പട്ടികയിലുണ്ട്. ‘മതസ്വാതന്ത്ര്യം ഒരു ആനുകൂല്യമല്ല, മനുഷ്യാവകാശമാണ്’ എന്ന ശക്തമായ

താമരശേരി: താമരശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ ബഥാനിയായില്‍ നടന്നുവരുന്ന അഖണ്ഡ ജപമാല സമര്‍പ്പണം ഒക്ടോബര്‍ 25-ന് സമാപിക്കും. ജൂലൈ 17-നാണ് അഖണ്ഡ ജപമാല സമര്‍പ്പണം ആരംഭിച്ചത്. അഖണ്ഡ ജപമാല സമര്‍പ്പണത്തിന്റെ 100-ാം ദിനമായ 24ന് വൈകുന്നേരം 6.30 ന് ജപമാല റാലി. തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാന. താമരശേരി രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. സമാപന ദിവസമായ 25 ന് രാവിലെ 10.30-ന് സമാപന ജപമാല ആരംഭിക്കും. 11-ന് താമരശേരി

അബുജ/നൈജീരിയ: 2025 ലെ ആദ്യ 220 ദിവസങ്ങളില്‍ മാത്രം രാജ്യത്തുടനീളം കുറഞ്ഞത് 7,087 ക്രിസ്ത്യാനികള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടുവെന്ന് നൈജീരിയ ആസ്ഥാനമായുള്ള പ്രമുഖ സര്‍ക്കാരിതര സംഘടനയായ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ (ഇന്റര്‍ സൊസൈറ്റി) റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൂട്ടക്കൊലകള്‍ക്ക് പുറമേ, ക്രൈസ്തവ വിശ്വാസികളായ ഏകദേശം 8,000 പേരെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നും ഇന്റര്‍ സൊസൈറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.. ഈ വ്യാപകമായ കൊലപാതകങ്ങള്‍ക്കും തട്ടിക്കൊണ്ടുപോകലുകള്‍ക്കും പിന്നില്‍ നൈജീരിയയില്‍ പ്രവര്‍ത്തിക്കുന്ന ഏകദേശം 22 ജിഹാദി സംഘടനകളാണെന്ന്

വത്തിക്കാന്‍ സിറ്റി: ദുഃഖം ജീവിതത്തിന്റെ അര്‍ത്ഥവും ഊര്‍ജ്ജവും കവര്‍ന്നെടുക്കുമെന്നും ദുഃഖം മൂലം ദിശാബോധം നഷ്ടമായ ഹൃദയങ്ങളെ പ്രത്യാശയുടെ ചൂട് നല്‍കി യേശുവിന് പുരനരുജ്ജീവിപ്പിക്കുവാന്‍ സാധിക്കുമെന്നും ലിയോ 14 ാമന്‍ മാര്‍പാപ്പ. ബുധനാഴ്ചയിലെ പൊതുദര്‍ശന പരിപാടിയോടനുബന്ധിച്ച് നല്‍കി വരുന്ന ‘യേശുക്രിസ്തു നമ്മുടെ പ്രത്യാശ’ എന്ന ജൂബിലി മതബോധനപരമ്പരയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ രഹസ്യത്തിന് ഒരു വ്യക്തിയുടെ കാഴ്ചപ്പാടിനെ മാറ്റിമറിക്കാന്‍ കഴിയുമെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു – പ്രത്യേകിച്ച് ‘ആത്മാവിന്റെ പക്ഷാഘാതം’ അനുഭവപ്പെടുന്ന സമയങ്ങളില്‍. ഉത്ഥിനായവനാണ് നമ്മുടെ

ആലുവ: കെസിബിസി ജയില്‍ മിനിസ്ട്രിയും കേരള പ്രിസ ണ്‍സ് ആന്റ് കറക്ഷണല്‍ സര്‍വീസസ് വിഭാഗവും ചേര്‍ന്ന് ആലുവ സബ് ജയിലില്‍ മോട്ടിവേഷണല്‍ സെമിനാര്‍ നടത്തി. മോട്ടിവേഷണല്‍ പ്രോഗ്രാം സബ് ജയില്‍ സൂപ്രണ്ട് പി.ആര്‍ രാജേഷ് ഉദ്ഘാടനം ചെയ്തു. ഫാക്കല്‍റ്റി അംഗം അഡ്വ. ചാര്‍ളി പോള്‍ ‘ലഹരിയും കുറ്റകൃത്യങ്ങളും’ എന്ന വിഷയത്തില്‍ സെമിനാര്‍ നയിച്ചു. അസിസ്റ്റന്റ് സൂപ്രണ്ട് ഷോണ്‍ വര്‍ഗീസ്, സിസ്റ്റര്‍ ഡോളിന്‍ മരിയ, സിസ്റ്റര്‍ ലീമ സേവ്യര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ലാ പാസ്/ ബൊളീവിയ: തിരഞ്ഞെടുപ്പ്~വിജയത്തില്‍ ദൈവത്തിന് നന്ദി പറഞ്ഞും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് പ്രഖ്യാപിച്ചും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ബൊളീവിയന്‍ പ്രസിഡന്റ് റോഡ്രിഗോ പാസ്. ഫ്രീ അലയന്‍സ് സഖ്യത്തിലെ മുന്‍ ബൊളീവിയന്‍ പ്രസിഡന്റ് ജോര്‍ജ് ട്യൂട്ടോ ക്വിറോഗ റാമിറെസിനെ പരാജയപ്പെടുത്തിയാണ് ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ റോഡ്രിഗോ പാസ് പെരേര ബൊളീവിയയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. പാസ് പെരേരയ്ക്ക് 54.61% വോട്ട് ലഭിച്ചപ്പോള്‍ എതിരാളിക്ക് 45.39% വോട്ട് ലഭിച്ചു. നിയുക്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടശേഷം നടത്തിയ ആദ്യ പ്രസംഗത്തില്‍, ദൈവത്തിന് നന്ദി പറയാന്‍

ഡബ്ലിന്‍/അയര്‍ലന്‍ഡ്: വിശ്വാസത്തിന്റെ വഴിയില്‍ നിന്ന് യുവജനങ്ങള്‍ അകലുകയാണെന്ന വാദങ്ങള്‍ക്കിടയില്‍ 18 മുതല്‍ 24 വയസ് വരെ പ്രായമുള്ള യുവജനങ്ങളില്‍ 30 ശതമാനം പേരും ക്രൈസ്തവ വിശ്വാസത്തോട് ‘വളരെ പോസിറ്റീവായ’ സമീപനം പുലര്‍ത്താന്‍ സാധ്യതയുള്ളവരാണെന്ന് അയര്‍ലന്‍ഡില്‍ നിന്നുള്ള സര്‍വേ റിപ്പോര്‍ട്ട്. അയോണ ഇന്‍സ്റ്റിറ്റ്യൂട്ടിനു വേണ്ടി ഡബ്ലിന്‍ ആസ്ഥാനമായുള്ള ഗവേഷണ ഏജന്‍സി അമാരാ റിസേര്‍ച്ച് നടത്തിയ സര്‍വേയിലാണ് അയര്‍ലണ്ടിലെ യുവാക്കള്‍ക്കിടയില്‍ ക്രൈസ്തവ വിശ്വാസത്തോടുള്ള താല്‍പ്പര്യം വീണ്ടും വര്‍ധിക്കുന്നതായി കണ്ടെത്തിയത്. മുമ്പ് പ്രായം കുറയുന്നതനുസരിച്ച് മതവിശ്വാസത്തോടുള്ള താല്‍പ്പര്യവും കുറഞ്ഞിരുന്നുവെങ്കില്‍ അതിന്റെ നേര്‍വിപരീത




Don’t want to skip an update or a post?