ലാ പാസ്/ ബൊളീവിയ: തിരഞ്ഞെടുപ്പ്~വിജയത്തില്‍ ദൈവത്തിന് നന്ദി പറഞ്ഞും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് പ്രഖ്യാപിച്ചും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ബൊളീവിയന്‍ പ്രസിഡന്റ് റോഡ്രിഗോ പാസ്. ഫ്രീ അലയന്‍സ് സഖ്യത്തിലെ മുന്‍ ബൊളീവിയന്‍ പ്രസിഡന്റ് ജോര്‍ജ് ട്യൂട്ടോ ക്വിറോഗ റാമിറെസിനെ പരാജയപ്പെടുത്തിയാണ് ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ റോഡ്രിഗോ പാസ് പെരേര ബൊളീവിയയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. പാസ് പെരേരയ്ക്ക് 54.61% വോട്ട് ലഭിച്ചപ്പോള്‍ എതിരാളിക്ക് 45.39% വോട്ട് ലഭിച്ചു.
നിയുക്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടശേഷം നടത്തിയ ആദ്യ പ്രസംഗത്തില്‍, ദൈവത്തിന് നന്ദി പറയാന്‍ താന്‍ ആഗ്രഹിക്കുതായി കത്തോലിക്ക വിശ്വാസിയായ പാസ് പറഞ്ഞു. മാതൃരാജ്യത്തെ ബാധിക്കുന്ന തീരുമാനങ്ങള്‍ എടുക്കാന്‍ ധൈര്യം നല്‍കുന്നത് ദൈവമാണെന്ന് അദ്ദേഹം പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങള്‍ വെറുപ്പോ ഭിന്നതയോ ഉപയോഗിച്ചല്ല, സ്‌നേഹത്തോടെയാണ് പരിഹരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യം നേരിടുന്ന വെല്ലുവിളികള്‍ വളരെ വലുതാണെന്നും പുതിയ ഗവണ്‍മെന്റ് എല്ലാ ബൊളീവിയക്കാരുടെയും ക്ഷേമത്തിന് മുന്‍ഗണന നല്‍കുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നതായും ബൊളീവിയന്‍ ബിഷപ്പുമാരുടെ സമ്മേളനം പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഫലങ്ങള്‍ ശാന്തമായി സ്വീകരിക്കാനും, ബൊളീവിയന്‍ ജനതയുടെ തീരുമാനത്തെ മാനിക്കാനും, രാജ്യത്തിന്റെ നന്മയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാനും ബിഷപ്പുമാരുടെ സമ്മേളനം എല്ലാ രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകരോടും ആഹ്വാനം ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *