Follow Us On

24

October

2025

Friday

അനുകമ്പയുടെയും സ്‌നേഹത്തിന്റെയും മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാകണം വിദ്യാഭ്യാസം

അനുകമ്പയുടെയും സ്‌നേഹത്തിന്റെയും മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാകണം വിദ്യാഭ്യാസം
പാലാ: അനുകമ്പയുടെയും സ്‌നേഹത്തിന്റെയും മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാകണം വിദ്യാഭ്യാസമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു രാഷ്ട്രപതി.
ഗ്രാമപ്രദേശങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സെന്റ് തോമസ് കോളജ് സ്ഥാപിച്ചത്. 75 വര്‍ഷമായി പ്രശംസനീയമായ വിധത്തില്‍ കോളജ് ആ ലക്ഷ്യം നിറവേറ്റുന്നുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ രംഗത്തുമാത്രമല്ല രാജ്യത്തിന്റെ കായിക മുന്നേറ്റത്തിലും മറ്റു തലങ്ങളിലും സെന്റ് തോമസ് കോളജ് ഈടുറ്റ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനെപ്പോലുള്ള നിയമജ്ഞരും കേന്ദ്രമന്ത്രിമാരും ജനപ്രതിനിധികളും നയതന്ത്രജ്ഞരും വിദ്യാഭ്യാസ വിചക്ഷണരും ഉദ്യോഗസ്ഥ പ്രമുഖരും ഇവിടെ പഠിച്ചവരില്‍പ്പെടുന്നു. ധാര്‍മ്മികതയും സാഹോദര്യവും ദേശസ്‌നേഹവും പ്രസരിപ്പിക്കുന്ന അധ്യാപനത്തിലൂടെ വിശിഷ്ടവ്യക്തിത്വങ്ങളെ നാടിന് സമ്മാനിക്കാന്‍ കോളജിന് കഴിഞ്ഞിട്ടുണ്ടെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
ബിഷപ് വയലില്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ് അര്‍ലേക്കര്‍, കേന്ദ്രമന്ത്രിയും സെന്റ് തോമസ് കോളജിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ ജോര്‍ജ് കുര്യന്‍, മന്ത്രി വി.എന്‍ വാസവന്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.
പാലാ രൂപതാധ്യക്ഷനും കോളജ് രക്ഷാധികാരിയുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മന്ത്രിയും പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ റോഷി അഗസ്റ്റിന്‍, എം.പിമാരായ കെ. ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് കെ.മാണി, മാണി സി കാപ്പന്‍ എംഎല്‍എ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?