വധശിക്ഷ നിര്ത്തലാക്കിയ സിംബാബ്വെ പ്രസിഡന്റിന് അഭിനന്ദനം
- Featured, INTERNATIONAL, LATEST NEWS, WORLD
- February 24, 2025
ഇംഫാല്‍: ദൈവം എല്ലാം ശരിയാക്കുമെന്നും മണിപ്പൂരിനെ ദൈവം മറന്നിട്ടില്ലെന്നും ഇംഫാല്‍ ആര്‍ച്ചുബിഷപ് മോണ്‍. ലിനസ് നെലി. തന്റെ രൂപതയിലെ വിശ്വാസികള്‍ക്ക് നല്‍കിയ ക്രിസ്മസ് സന്ദേശത്തിലായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. നാം ചുറ്റും നോക്കുമ്പോള്‍ യുദ്ധവും സഹനവും കലാപവും വിഭാഗീയതയും കാണുന്നു. അത് ലോകം മുഴുവനിലുമുണ്ട്. നമ്മുടെ സമൂഹത്തിലും സംസ്ഥാനത്തും ഉണ്ട്. നിരാശരാകുവാനും തളര്‍ന്നുപോകുവാനും ദൈവം ഉപേക്ഷിച്ചോ എന്ന് വിചാരിക്കുവാനും വളരെ എളുപ്പമാണ്. എന്നാല്‍, ഇതിനിടയിലും ദൈവം നമ്മെ മറന്നിട്ടില്ല എന്ന് നാം ഓര്‍മ്മിക്കണം. സൗഖ്യവും അനുരജ്ഞനവും ക്ഷമയും
ലോസ് ആഞ്ചലസ്: ദക്ഷിണ കാലിഫോര്‍ണിയയില്‍ കാട്ടുതീ മാരകമായി പടര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വത്തിക്കാന്‍ സന്ദര്‍ശനവും ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയും റദ്ദാക്കി. ലോസ് ആഞ്ചല്‍സില്‍ അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇറ്റലിയിലേക്കുള്ള യാത്ര റദ്ദാക്കാന്‍ ബൈഡന്‍ തീരുമാനിച്ചതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍-പിയറി പറഞ്ഞു. ജനുവരി 7-ന് കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസിലെ ആല്‍ട്ടാഡീനയില്‍ ആരംഭിച്ച ഈറ്റണ്‍ ഫയര്‍, 14,000 ഏക്കറിലധികം പ്രദേശത്ത് നാശനഷ്ടം വിതയ്ക്കുകയും 4,000-ലധികം കെട്ടിടങ്ങള്‍
വത്തിക്കാന്‍ സിറ്റി: 2025 ജൂബിലിവര്‍ഷത്തിന്റെ ഭാഗമായി വരുന്ന ആഴ്ചകളില്‍ ആഘോഷിക്കുന്ന കമ്മ്യൂണിക്കേഷന്‍സിന്റെ ജൂബിലിയുടെയും സായുധ സേനകളുടെയും പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ജൂബിലിയുടെയും ദിവ്യബലികള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ കാര്‍മികത്വം വഹിക്കും. കമ്മ്യൂണിക്കേഷന്‍സിന്റെ ജൂബിലി ജനുവരി 24 മുതല്‍ 26 വരെയാണ് നടക്കുന്നത്. ദൈവവചനത്തിന്റെ ഞായറാഴ്ചയായി കൂടെ ആചരിക്കുന്ന ജനുവരി 26നാണ് ഇതോടനുബന്ധിച്ചുള്ള പാപ്പയുടെ ദിവ്യബലി. രണ്ടാഴ്ചയ്ക്കുശേഷം, ഫെബ്രുവരി ഒന്‍പതിന് സായുധ സേനയുടെയും പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ജൂബിലിയുടെ സമാപനത്തോടനുബന്ധിച്ച് അര്‍പ്പിക്കുന്ന ദിവ്യബലിയിലും ഫ്രാന്‍സിസ് മാര്‍പാപ്പ കാര്‍മികത്വം വഹിക്കുമെന്ന് ആരാധനക്രമവത്സരത്തിലെ
കൊടുങ്ങല്ലൂര്‍: അഴീക്കോട് മാര്‍ത്തോമ്മ തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടക്കുന്ന മതസൗഹാര്‍ദ സംഗീത-നൃത്ത കലാമേളയായ ഹാര്‍മണി ഫെസ്റ്റിവലിന് തിരശീല ഉയര്‍ന്നു. ഫെസ്റ്റിവലിനു തുടക്കം കുറിച്ചുകൊണ്ടുള്ള ‘മുസിരിസ്’ സെമിനാര്‍ ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുസിരിസിന്റെ മണ്ണില്‍ അരങ്ങേറുന്ന ഹാര്‍മണി ഫെസ്റ്റിവല്‍ മതസൗഹാര്‍ദത്തിന്റെയും ഐക്യത്തിന്റെയും ഉത്സവമാണെന്ന് അദ്ദേഹം പറഞ്ഞു. കെസിഎച്ച്ആര്‍ മുന്‍ ചെയര്‍മാന്‍ ഡോ. പി.ജെ. ചെറിയാന്‍, മുസിരിസ് ഹെറിറ്റേജ് പ്രൊജക്ട് മാനേജര്‍ ഡോ. മിഥുന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. ചര്‍ച്ച് ഹിസ്റ്ററി അസോസിയേഷന്‍ പ്രസിഡന്റ് ഷെവ. പ്രഫ. ജോര്‍ജ്
ജയ്‌സ് കോഴിമണ്ണില്‍ 1993 ഒക്‌ടോബര്‍ രണ്ടിന് തിരുവല്ല എസ്‌സി സെമിനാരി അങ്കണത്തില്‍ ഡോ. ജോസഫ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ തിമോത്തിയോസ്, ഡോ. ഐസക് മാര്‍ പീലക്‌സിനോസ് എന്നീ എപ്പിസ്‌കോപ്പമാരുടെ സ്ഥാനാഭിഷേക ശുശ്രൂഷയില്‍ ഒരു സംഭവം ഉണ്ടായി. അലക്‌സാണ്ടര്‍ മാര്‍ത്തോമാ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ രാവിലെതന്നെ എപ്പിസ്‌കോപ്പല്‍ സ്ഥാനാഭിഷേകം ആരംഭിച്ചു. അഭിഷേക ശുശ്രൂഷ കഴിഞ്ഞപ്പോള്‍ ശക്തമായ മഴ. പൊതുസമ്മേളനം തുടങ്ങാറായപ്പോള്‍ പന്തലിലെ ഇരിപ്പിടങ്ങളിലെല്ലാം മഴവെള്ളം. ആരും കസേരയിലിരിക്കാന്‍ തയാറാകുകയില്ലെന്ന് മനസിലാക്കിയ സമ്മേളനത്തിന്റെ അധ്യക്ഷന്‍ കൂടിയായ അലക്‌സാണ്ടര്‍ മെത്രാപ്പോലീത്ത ഇങ്ങനെ
കാക്കനാട്: വിശ്വാസപരിശീലന കമ്മീഷന്‍ ഓഫീസ് തയാറാക്കിയ ‘നിഖ്യാ വിശ്വാസപ്രമാണം ഒരു സമഗ്രപഠനം’ എന്ന മലയാളം പുസ്തകവും Queries in Pathways of Faith എന്ന ഇംഗ്ലീഷ് പുസ്തകവും പ്രകാശനം ചെയ്തു. സഭാആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സിനഡുപിതാക്കന്മാരുടെ സാന്നിധ്യത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലാണ് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തത്. കല്യാണ്‍ രൂപതാധ്യക്ഷന്‍ മാര്‍ തോമസ് ഇലവനാല്‍, ബല്‍ത്തങ്ങാടി രൂപതാധ്യക്ഷന്‍ മാര്‍ ലോറന്‍സ് മുക്കുഴി എന്നിവര്‍ ആദ്യ കോപ്പികള്‍ ഏറ്റുവാങ്ങി. 2024 ജൂലൈ 16 മുതല്‍
ബെയ്‌റൂട്ട്, ലെബനന്‍: രണ്ട് വര്‍ഷത്തിലേറെയായി ഒഴിഞ്ഞുകിടന്ന ലബനനിലെ പ്രസിഡന്റ് പദവിയിലേക്ക് ജനറല്‍ ജോസഫ് ഔണ്‍ തിരഞ്ഞെടുക്കപ്പെട്ടു. ക്രൈസ്തവസമൂഹത്തിനായി നീക്കിവച്ചിരിക്കുന്ന പ്രസിഡന്റ്പദവിയിലേക്ക് ഹിസ്ബുള്ളയുടെ പിന്തുണയില്ലാതെയാണ് സൈന്യത്തിന്റെ ജനറലായ ജോസഫ് ഔണ്‍ തിരഞ്ഞെടുക്കപ്പെട്ടത്. ലബനനില്‍ പ്രസിഡന്റ് സ്ഥാനം മാറോനൈറ്റ് ക്രൈസ്തവ വിശ്വാസിക്കും പ്രധാനമന്ത്രി സ്ഥാനം സുന്നി മുസ്ലീമിനും പാര്‍ലമെന്റിലെ സ്പീക്കര്‍ സ്ഥാനം ഷിയ മുസ്ലീമിനുമായാണ് നീക്കിവച്ചിരിക്കുന്നത്. ക്രൈസ്തവ വോട്ടുകള്‍ ഭിന്നിച്ചതിനെ തുടര്‍ന്ന് അവസാന നിമിഷം വരെ അനിശ്ചിതത്വം നിറഞ്ഞു നിന്ന പാര്‍ലമെന്റ് സമ്മേളനത്തിന്റെ രണ്ടാം റൗണ്ട് വോട്ടെടുപ്പില്‍ 128-ല്‍ 99
കാക്കനാട്: സീറോമലബാര്‍ മിഷന്‍ ക്വസ്റ്റ് 2024 ആഗോളതലത്തിലുള്ള വിജയികളെ സഭാസിനഡിനിടെ പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികളുടെ വിഭാഗത്തില്‍ ഇടുക്കി രൂപതയിലെ ഇസബെല്ല ബിനു കൂടത്തില്‍ ഒന്നാം സ്ഥാനവും കോതമംഗലം രൂപതയിലെ അഗസ ബെന്നി രണ്ടാം സ്ഥാനവും എറണാകുളം-അങ്കമാലി അതിരൂപതയിലെ ജെയിസ് ജോസഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മുതിര്‍ന്നവരുടെ വിഭാഗത്തില്‍ കല്യാണ്‍ രൂപതയില്‍നിന്നുള്ള റോസിലി രാജന്‍ ഒന്നാം സ്ഥാനവും കാഞ്ഞിരപ്പള്ളി രൂപതയില്‍നിന്നുള്ള ടെസി മാത്യു മുതുപ്ലാക്കല്‍ രണ്ടാം സ്ഥാനവും മാണ്ഡ്യ രൂപതയില്‍നിന്നുള്ള ബീന ജോണ്‍ കളരിക്കല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൂടുതല്‍
Don’t want to skip an update or a post?