Follow Us On

21

October

2025

Tuesday

രാജ്യത്ത് വര്‍ധിച്ചുവരുന്ന ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്് ഫ്രഞ്ച് സെനറ്റര്‍മാര്‍

രാജ്യത്ത് വര്‍ധിച്ചുവരുന്ന ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്് ഫ്രഞ്ച് സെനറ്റര്‍മാര്‍

പാരീസ്/ഫ്രാന്‍സ്: ഫ്രാന്‍സില്‍ ക്രൈസ്തവ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആശങ്കാജനകമായി വര്‍ധിക്കുന്നതിനെ അപലപിച്ചും വിശ്വാസികളെയും ആരാധനാലയങ്ങളെയും സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും 86 ഫ്രഞ്ച് സെനറ്റര്‍മാര്‍  പൊതു പ്രമേയത്തില്‍ ഒപ്പുവച്ചു. സെനറ്റായ സില്‍വിയാന്‍ നോലിന്റെ  നേതൃത്വത്തില്‍ യാഥാസ്ഥിതിക വെബ്സൈറ്റായ ‘ബൊളിവാര്‍ഡ് വോള്‍ട്ടയറി’ലാണ് പ്രമേയം പ്രസിദ്ധീകരിച്ചത്. രാജ്യത്തുടനീളമുള്ള പള്ളികള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെ വര്‍ധിച്ചുവരുന്ന അക്രമങ്ങളും  അധികാരികളുടെ കുറ്റകരമായ നിസംഗതയും  പ്രമേയത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ക്രൈസ്തവരെ അപമാനിക്കല്‍, ദൈവാലയങ്ങള്‍ക്ക് തീവയ്പ്പ് മുതല്‍ ശാരീരിക ആക്രമണം വരെ ദിവസേന നടക്കുന്നു. എന്നാല്‍ ഈ ആക്രമണങ്ങളെക്കുറിച്ച് പ്രാദേശിക ദിനപത്രങ്ങളോ സോഷ്യല്‍ മീഡിയയോ പോലും റിപ്പോര്‍ട്ടുകള്‍ നല്‍കുന്നില്ല എന്നും പ്രമേയത്തില്‍ ചൂണ്ടിക്കാണിക്കുന്നു. പ്രമേയത്തിലെ വിവരങ്ങള്‍ അനുസരിച്ച്, 2025 ലെ ആദ്യ അഞ്ച് മാസങ്ങളില്‍ മാത്രം 322 ക്രിസ്ത്യന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട് – 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 13% വര്‍ധനവ്. ആരാധനാ വസ്തുക്കളുടെ മോഷണവും രണ്ട് വര്‍ഷത്തിനുള്ളില്‍ 20% ല്‍ അധികം വര്‍ധിച്ചു. 2022 ല്‍ ഇത് 633 ആയിരുന്നു, 2024 ല്‍ 820 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ലാന്‍ഡെസ് മേഖലയില്‍, ആഴ്ചകള്‍ക്കുള്ളില്‍ കുറഞ്ഞത് 27 പള്ളികളെങ്കിലും നശിപ്പിക്കപ്പെടുകയോ അശുദ്ധമാക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ 10 ന് സോഷ്യല്‍ മീഡിയയില്‍ സുവിശേഷം ലൈവായി പ്രസംഗിച്ചുകൊണ്ടിരുന്ന ഇറാഖില്‍ നിന്നുള്ള 45 വയസുള്ള ക്രൈസ്തവ അഭയാര്‍ത്ഥിയായ അഷുര്‍ സര്‍നയയുടെ കൊലപാതകവും 2016-ല്‍ ദിവ്യബലി അര്‍പ്പിക്കുന്നതിനിടെ അള്‍ത്താരയില്‍ വെച്ച് ഫാ. ജാക്വസ് ഹാമല്‍ കൊല്ലപ്പെട്ട സംഭവവും പ്രമേയത്തില്‍ ഓര്‍മിപ്പിക്കുന്നു.
സെമിറ്റിക് വിരുദ്ധ, മുസ്ലീം വിരുദ്ധ പ്രവൃത്തികളുടെ ഇരകള്‍ക്കായി റിപ്പോര്‍ട്ടിംഗ് പ്ലാറ്റ്ഫോമുകളും പിന്തുണാ സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും, ക്രിസ്ത്യന്‍ വിരുദ്ധ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുവാനോ ഇരകള്‍ക്ക് പിന്തുണ നല്‍കാനോ തുല്യമായ ഒരു സംവിധാനം നിലവിലില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്രാന്‍സിന്റെ മുദ്രാവാക്യമായ – സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം – എല്ലാ വിശ്വാസികള്‍ക്കും തുല്യമായി പ്രായോഗികമാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
ക്രൈസ്തവ വിശ്വാസം ഫ്രാന്‍സിന്റെ ധാര്‍മികവും സാംസ്‌കാരികവുമായ സ്വത്വത്തെ രൂപപ്പെടുത്തുന്നത് തുടരുമ്പോഴും, പൊതുമേഖലയിലെ ക്രൈസ്തവ സാന്നിധ്യത്തെയും പ്രകടനങ്ങളെയും പാര്‍ശ്വവല്‍ക്കരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി നിരീക്ഷകര്‍ അടിവരയിടുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?