വാഷിംഗ്ടണ്‍ ഡിസി: ക്രൈസ്തവ പീഡനം അവസാനിപ്പിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ നൈജീരിയയ്ക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നൈജീരിയന്‍ സര്‍ക്കാര്‍ ക്രിസ്ത്യാനികളെ കൊല്ലുന്നത് തുടര്‍ന്നും അനുവദിക്കുകയാണെങ്കില്‍, നൈജീരിയയ്ക്കുള്ള എല്ലാ സഹായങ്ങളും യുഎസ് നിര്‍ത്തലാക്കുമെന്ന് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ട്രംപ് കുറിച്ചു.
ഒക്ടോബര്‍ 31-ന് നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി (സിപിസി) പ്രട്രംപ് പ്രഖ്യാപിച്ചതിന് ശേഷമാണ്  സൈനിക നടപടിയുടെ സാധ്യതയെക്കുറിച്ച് ട്രംപ് പോസ്റ്റ് ചെയ്തത്. ‘നൈജീരിയയില്‍ ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുന്നു. ആയിരക്കണക്കിന് ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുന്നു. ഈ കൂട്ടക്കൊലയ്ക്ക് തീവ്ര ഇസ്ലാമിസ്റ്റുകളാണ് ഉത്തരവാദികള്‍. നൈജീരിയയെ ‘പ്രത്യേക ആശങ്കയുള്ള രാജ്യ’മാക്കി ഞാന്‍ ഇതിനാല്‍ മാറ്റുകയാണ്,’ ട്രംപ് ഒക്ടോബര്‍ 31-ന് പറഞ്ഞു.
സാധ്യമായ നടപടികള്‍ക്ക് തയാറെടുക്കാന്‍ പെന്റഗണിനോട്   നിര്‍ദേശിച്ചിട്ടുണ്ടെന്നും സൈന്യത്തിന്റെ കമാന്‍ഡര്‍-ഇന്‍-ചീഫ്  കൂടെയായ യുഎസ് പ്രസിഡന്റ് വെളിപ്പെടുത്തി. ‘നൈജീരിയയിലും മറ്റിടങ്ങളിലും നിരപരാധികളായ ക്രിസ്ത്യാനികളെ കൊല്ലുന്നത് ഉടന്‍ അവസാനിപ്പിക്കണം. യുദ്ധ വകുപ്പ് നടപടിക്ക് തയാറെടുക്കുകയാണ്. നൈജീരിയന്‍ സര്‍ക്കാര്‍ ക്രിസ്ത്യാനികളെ സംരക്ഷിക്കണം, അല്ലെങ്കില്‍ ഈ ഭയാനകമായ അതിക്രമങ്ങള്‍ നടത്തുന്ന ഇസ്ലാമിക ഭീകരരെ ഞങ്ങള്‍ വധിക്കും’ എന്ന് ശനിയാഴ്ച പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പോസ്റ്റിനോട് പ്രതികരിച്ചു.
















Leave a Comment
Your email address will not be published. Required fields are marked with *